ട്വിറ്റർ വെബ്സൈറ്റിന്റെ പ്രവർത്തനം നിലച്ചു, പ്രശ്നം പരിഹരിക്കുകയാണെന്ന് കമ്പനി

|

ട്വിറ്റർ വെബ്സൈറ്റ് ലോഡ് ആവുന്നില്ലെന്ന് റിപ്പോർട്ട്. വെബ്സൈറ്റ് ആഗോള തലത്തിൽ തന്നെ നിശ്ചലമായതായാണ് സൂചന. ഇന്ന് രാവിലെ മുതലാണ് ട്വിറ്റർ ഡൌൺ ആയത്. വെബ്സൈറ്റിന് മാത്രമാണ് പ്രശ്നം അനുഭവപ്പെടുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ യാതൊരു വിധ പ്രശ്നങ്ങളും കാണുന്നില്ല. നിരവധി ആളുകളാണ് ട്വിറ്റർ വെബ്സൈറ്റ് ലോഡ് ആവുന്നില്ല എന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പേജ് റിഫ്രഷ് ചെയ്ത് നോക്കിയിട്ടും ഫലം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

വെബ്സൈറ്റ്

വെബ്സൈറ്റിൽ ഉണ്ടായ പ്രശ്നം വേഗത്തിൽ തന്നെ കമ്പനി പരിഹരിച്ചിട്ടുണ്ട്. കൂടാതെ ഇത് സംബന്ധിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ട്വീറ്റുകൾ‌ ഇപ്പോൾ‌ പ്രൊഫൈലുകളിൽ‌ കാണാം. പക്ഷേ ട്വിറ്റർ വെബിലെ മറ്റ് ചില ഫീച്ചറുകൾ ലോഡ് ചെയ്യുമ്പേൾ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ പ്രശ്നം പരിഹരിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്.

കിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തികിടിലൻ സവിശേഷതകളുമായി സാംസങ് ഗാലക്‌സി എ22 ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തി

ട്വിറ്റർ വെബ്‌സൈറ്റ്

ട്വിറ്റർ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം സ്‌ക്രീനിൽ "സംതിങ് വെന്റ് റോങ്, ബട്ട് ഡോണ്ട് ഫ്രീറ്റ്- ഇറ്റ് ഈസ് നോട്ട് യുവർ ഫോൾട്ട്' എന്നാണ് എഴുതി കാണിക്കുന്നത്. ഇക്കാര്യം പലരും പരാതിപ്പെട്ടിട്ടുണ്ട്. ഐഒഎസിനായുള്ള ട്വിറ്റർ ആപ്പിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇത് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. മിക്ക ഉപയോക്താക്കളും വെബ്സൈറ്റ് ലോഡ് ആവാത്തതിനാൽ അവരുടെ ഇന്റർനെറ്റ് കണക്ഷനിൽ എന്തോ കുഴപ്പമുണ്ടെന്നാണ് കരുതിയത്. പിന്നീട് ഇത് വെബ്സൈറ്റിന്റെ പ്രശ്നം തന്നെയാണെന്ന് ബോധ്യപ്പെട്ടു.

വെബ്സൈറ്റിൽ പ്രശ്നം

ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിൽ പ്രശ്നം ഉണ്ടെന്ന് അംഗീകരിച്ച് അത് ശരിയാക്കാനായി പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. "പ്രൊഫൈലുകളുടെ ട്വീറ്റുകൾ വെബിലൂടെ നോക്കുമ്പേൾ ലോഡ് ആവാത്ത പ്രശ്നം നിങ്ങൾ അഭിമുഖീകരിക്കുമെന്നും ഇത് പരിഹരിക്കാനായി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും സഹകരിച്ചതന് നന്ദി എന്നുമാണ് ട്വിറ്റർ പോസ്റ്റ് ചെയ്ത ട്വീറ്റിൽ ഉള്ളത്. ഇത് പരിഹരിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുമ്പോൾ തന്നെ മറ്റ് സോഷ്യൽ മീഡിയകളിൽ ഈ വിഷയം ട്രന്റിങ് ആവുന്നുണ്ട്.

കഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യംകഴിഞ്ഞയാഴ്ച്ച ട്രന്റിങായ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഷവോമി ആധിപത്യം

ഉപയോക്താക്കൾ

80 ശതമാനത്തിലധികം ഉപയോക്താക്കൾ രാവിലെ 8 മണിക്ക് വെബ്‌സൈറ്റി കയറാൻ നോക്കിയപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തുവെന്ന് ഡൌൺ‌ടെക്റ്റർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം 16 ശതമാനം ആൻഡ്രോയിഡ് ആപ്പ് ഉപയോക്താക്കൾക്കും ആപ്പ് ആക്‌സസ്സുചെയ്യാനായില്ലെന്നും 8 ശതമാനം ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഈ പ്രശ്നം ഉണ്ടായതായാണ് സൂചനകൾ.

സോഷ്യൽ മീഡിയ

ഇന്ത്യയിൽ ട്വിറ്റർ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ നയങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്ററിന് വലിയ തലവേദനയാണ് ഉള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുള്ള പുതിയ നിയമഭേദഗതിയമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വെബ്സൈറ്റ്ഡൌൺ ആയത് വേഗത്തിൽ തന്നെ കമ്പനി പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Report that the Twitter website is not loading. Twitter has been down since this morning. The problem is only with the website. No problems with Android and iOS apps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X