വാട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങളിൽ തകരാർ; അതിവേഗം പരിഹരിച്ച് കമ്പനി

|

വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നീ സേവനങ്ങളിൽ വെള്ളിയാഴ്ച രാത്രി ഇന്ത്യയിലുടനീളം തകരാർ റിപ്പോർട്ട് ചെയ്തു. ധാരാളം ഉപയോക്താക്കൾക്ക് മെസേജുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ. ചില ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് വെബിലേക്ക് ലോഗിൻ ചെയ്യാൻ പോലും സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൌൺ‌ടെക്റ്റർ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ രാത്രി 10:40 നാണ് പ്രശ്നം ആരംഭിച്ചത്, ഒരു മണിക്കൂറിലധികം സമയം സേവനത്തിൽ പ്രശ്നങ്ങൾ അനുഭവിച്ചു.

വാട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം സേവനങ്ങളിലെ തകരാർ പരിഹരിച്ചു

സെർവർ തകരാറുകൾക്ക് കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഒരു സാങ്കേതിക പ്രശ്‌നമുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. "ഈ സാങ്കേതിക പ്രശ്‌നം ആളുകൾക്ക് ഫേസ്ബുക്ക് സേവനങ്ങളിൽ ചിലത് ആക്‌സസ് ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ ഈ പ്രശ്നങ്ങൾ കമ്പനി വൈകാതെ പരിഹരിച്ചു. ഈ അസൌകര്യത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വാട്ട്‌സ്ആപ്പിന് പുറമേ ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തിക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായതായി നിരവധി ഉപയോക്താക്കൾക്ക് വെളിപ്പെടുത്തി. 28,500 ൽ അധികം ആളുകൾ ഇൻസ്റ്റാഗ്രാമിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും 34,127 ൽ അധികം ഉപയോക്താക്കൾ വാട്സ്ആപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

49 ശതമാനം വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും കണക്ഷൻ പ്രശ്‌നം നേരിട്ടുവെന്നും 48 ശതമാനം ആളുകൾക്ക് പ്ലാറ്റ്‌ഫോമിൽ മെസേജുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ലെന്നും 2 ശതമാനം പേർക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു.

57 ശതമാനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും മൊത്തം ബ്ലാക്ക് ഔട്ടിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തതായും 29 ശതമാനം പേർക്ക് സോഷ്യൽ മീഡിയ ആപ്പ് പോലും ആക്സസ് ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് ഡൌൺ‌ഡെക്ടർ റിപ്പോർട്ട് പറയുന്നത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ 66 ശതമാനത്തിനും ന്യൂസ് ഫീഡും അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കളിൽ‌ നിന്നും മറ്റ് ചില ഉറവിടങ്ങളിൽ‌ നിന്നും സ്റ്റാറ്റസ് റിപ്പോർ‌ട്ടുകൾ‌ ശേഖരിക്കുന്ന ഒരു സൈറ്റാണ് ഡൌൺ‌ഡെറ്റെക്ടർ‌.

തകരാറിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കാൻ ഉപയോക്താക്കൾ ട്വിറ്റർ ഉപയോഗിച്ചിട്ടുണ്ട്. #InstagramDown, #WhatsAppDown, എന്നിങ്ങനെയുള്ള ട്രെൻഡുചെയ്യുന്ന ഹാഷ്‌ടാഗുകൾ ട്വിറ്ററിൽ നിറഞ്ഞിട്ടുണ്ട്. ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ മറ്റൊരു വൻ ഹാക്ക് ആക്രമണമാണിതെന്ന് ഉപയോക്താക്കൾ സംശയിക്കുന്നു. ഡാറ്റ നഷ്‌ടപ്പെടുന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടില്ലാത്തതിനാൽ ഹാക്കിങ് സാധ്യതകൾ തള്ളിക്കളയാം.

ഇത്തരം തകരാറുകൾ നിരവധി ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ദൈനംദിന ആശയവിനിമയത്തിനായി ഫെയ്‌സ്ബുക്കും അതിന്റെ സേവനങ്ങളായ വാട്സ്ആപ്പും ആശ്രയിക്കുന്ന ആളുകൾ നിരവധിയാണ്. ഈ സേവനങ്ങൾ ഒരു മണിക്കൂറോളം പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ ഇതിനെ ആശ്രയിക്കുന്ന ബിസിനസ്സുകളിലും കമ്മ്യൂണിറ്റികളിലും അത് ഗുരുതരമായ സ്വാധീനം ചെലുത്തും.

Best Mobiles in India

English summary
WhatsApp, Instagram and Facebook services were reported to be down across India on Friday night.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X