കുട്ടികൾക്കായി ഫയർ എച്ച്ഡി 10 നൊപ്പം ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് അവതരിപ്പിച്ചു

|

ഫയർ എച്ച്ഡി 10, ഫയർ എച്ച്ഡി 10 പ്ലസ്, ഫയർ എച്ച്ഡി 10 കിഡ്സ്, ഫയർ കിഡ്സ് പ്രോ എന്നിവയുൾപ്പെടെ ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ ടാബ്‌ലെറ്റുകളുടെ എല്ലാ മോഡലുകളിലും 10 ഇഞ്ച് വലിയ ഡിസ്‌പ്ലേകൾ ഉൾപ്പെടുന്നു, അവ മുൻഗാമികളേക്കാൾ വളരെയധികം മികച്ചതായിരിക്കും. കൂടാതെ, ഇവയ്ക്ക് കൂടുതൽ റാമും സ്റ്റോറേജ് കപ്പാസിറ്റിയും, പുതുക്കിയ രൂപകൽപ്പനയും ഉണ്ട്. മൂന്ന് മുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫയർ എച്ച്ഡി 10 കിഡ്‌സ് ആമസോൺ ലഭ്യമാക്കുന്നു. ഫയർ 7 കിഡ്സ് പ്രോ, ഫയർ 8 എച്ച്ഡി കിഡ്സ് പ്രോ, മുകളിൽ സൂചിപ്പിച്ച ഫയർ എച്ച്ഡി 10 കിഡ്സ് പ്രോ എന്നിവ ഉൾപ്പെടുന്ന ഫയർ കിഡ്സ് പ്രോ മോഡലുകളും ഉണ്ട്.

 
കുട്ടികൾക്കായി ഫയർ എച്ച്ഡി 10 നൊപ്പം ആമസോൺ ഫയർ എച്ച്ഡി 10 സീരീസ്

ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് വിലയും ലഭ്യതയും

ആമസോൺ ഫയർ എച്ച്ഡി 10 ന് 149.99 ഡോളർ (ഏകദേശം 11,000 രൂപ) മുതൽ വില വരുന്നു. ഇത് ബ്ലാക്ക്, ഒലിവ്, ലാവെൻഡർ, ഡെനിം തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരുന്നു. ആമസോൺ ഫയർ എച്ച്ഡി 10 പ്ലസിന് 179.99 ഡോളർ (ഏകദേശം 13,400 രൂപ), ഫയർ എച്ച്ഡി 10 കിഡ്‌സ് ടാബ്‌ലെറ്റിന് 199.99 ഡോളർ (ഏകദേശം 15,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ലാവെൻഡർ, അക്വാമറൈൻ, സ്കൈ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ടാബ്‌ലെറ്റ് മോഡൽ വരുന്നു. തിരഞ്ഞെടുത്ത വിപണികളിൽ മെയ് 26 മുതൽ ഈ മോഡലുകൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമായിരിക്കും.

കൂടുതൽ വായിക്കുക: ലാപ്ടോപ്പുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പ് സെയിൽ 2021

ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് സവിശേഷതകൾ

രണ്ട് ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് ടാബ്‌ലെറ്റുകളും 1920 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ 10.1 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേയുമായി വരുന്നു. വികസിതമായ ഒരു ഒക്ടാകോർ 2 ജിഗാഹെർട്സ് പ്രോസസർ ഇതിൽ ഉണ്ടാകും. സ്റ്റാൻഡേർഡ് വേരിയന്റിന് 3 ജിബി റാമും, പ്ലസ് വേരിയന്റിന് 4 ജിബി റാമും ഉണ്ട്. എക്സ്പാൻഡ് ചെയ്യാവുന്ന സ്റ്റോറേജിനൊപ്പം ഈ രണ്ട് ഡിവൈസുകൾക്കും 32 ജിബി, 64 ജിബി സ്റ്റോറേജുമുണ്ട്.

കൂടുതൽ വായിക്കുക: സെൽഫി മോഡുമായി ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി

ഡ്യുവൽ-ബാൻഡ് വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ബ്ലൂടൂത്ത് 5.1 എന്നിവ കണക്റ്റിവിറ്റി വശങ്ങളിൽ ഉൾപ്പെടുന്നു. രണ്ട് ടാബ്‌ലെറ്റുകൾക്കും 2 എംപി മുൻ ക്യാമറയും 5 എംപി പിൻ ക്യാമറയുമുണ്ട്. ഈ ടാബ്‌ലെറ്റുകളിൽ ചാർജ് 12 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വി വയർലെസ് ചാർജിംഗിനുള്ള സപ്പോർട്ടുമായാണ് പ്ലസ് വേരിയന്റ് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ആമസോൺ ഫയർ എച്ച്ഡി 10 കിഡ്‌സ് സവിശേഷതകൾ

ആമസോൺ ഫയർ എച്ച്ഡി 10 കിഡ്‌സിന് മുകളിൽ സൂചിപ്പിച്ച മോഡലുകളുടേതിന് സമാനമായ സവിശേഷതകളുണ്ട്. 32 ജിബി സ്റ്റോറേജും ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോർട്ട് അഭാവവും പ്രധാന വ്യത്യാസങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, ഈ മോഡലിന് ആമസോൺ ഫയർ എച്ച്ഡി 10, ഫയർ എച്ച്ഡി 10 പ്ലസ് എന്നിവയേക്കാൾ ഭാരം കൂടുതലാണ്.

Most Read Articles
Best Mobiles in India

English summary
The Amazon Fire HD 10 Series is now available, including the Fire HD 10, Fire HD 10 Plus, Fire HD 10 Kids, and Fire Kids Pro. All of the tablets in the new series have huge 10-inch displays that are said to be brighter than previous versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X