2022 ൽ ഐപാഡ്, മാക്ബുക്ക് മോഡലുകൾ പുതിയ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായി വന്നേക്കും

|

2022 ൽ ആപ്പിൾ വരാനിരിക്കുന്ന ചില ഐപാഡ്, മാക്ബുക്ക് മോഡലുകൾക്ക് ഒ‌എൽ‌ഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യ നൽകുവാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ കുപ്പേർട്ടിനോ കമ്പനി ഐപാഡിന്റെ 10.9 ഇഞ്ച് ഒഎൽഇഡി വേരിയന്റ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒ‌എൽ‌ഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യയെ ഐപാഡ് പ്രോ, മാക്ബുക്ക് പ്രോ മോഡലുകളുമായി സംയോജിപ്പിക്കുമെന്നും ആപ്പിൾ പറയുന്നു. ആപ്പിൾ ഇതിനകം തന്നെ ആപ്പിൾ വാച്ച് മോഡലുകളിലും ഐഫോൺ ഹാൻഡ്‌സെറ്റുകളിലും ഒ‌എൽ‌ഇഡി ഡിസ്‌പ്ലേകൾ അവതരിപ്പിച്ച് കഴിഞ്ഞു.

2022 ൽ ഐപാഡ്, മാക്ബുക്ക് മോഡലുകൾ പുതിയ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുമായി

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എക്‌സ്‌കവർ 5 റഗ്ഗ്ഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഗുണനിലവാരത്തിൽ എൽ‌ഇഡി, എൽസിഡി സ്‌ക്രീനുകളേക്കാൾ ഒ‌എൽ‌ഇഡി സ്‌ക്രീനുകൾക്ക് ധാരാളം ഗുണങ്ങളുണ്ട്, പക്ഷേ അവ നിർമ്മിക്കുകയെന്നത് ചിലവേറിയ ഒരു കാര്യമാണ്. ഡിജിടൈംസ് എന്ന ടെക് മാധ്യമ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആപ്പിൾ ഐപാഡ്, മാക്ബുക്ക് മോഡലുകൾക്ക് ഒ‌എൽ‌ഇഡി ഡിസ്പ്ലേ സാങ്കേതികവിദ്യ അടുത്ത വർഷം നൽകുവാൻ പോകുന്നുവെന്നാണ്. എന്നാൽ, ഇത് ഒ‌എൽ‌ഇഡി സ്‌ക്രീനുകളുള്ള ആപ്പിളിൻറെ ആദ്യ കൂടിച്ചേരലല്ല, കാരണം ആപ്പിൾ വാച്ച്, ഐഫോൺ വേരിയന്റുകൾ 2015 മുതൽ 2017 വരെ ഇത് ഉപയോഗിച്ച് വരുന്നു.

ഇപ്പോൾ, ഐഫോൺ 12 സ്മാർട്ട്‌ഫോൺ ലൈനപ്പിൽ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേകളുണ്ട്. ഐപാഡ്, മാക്ബുക്ക് മോഡലുകൾക്കായി ആപ്പിൾ കൂടുതലും എൽസിഡി സ്ക്രീനുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, വരാനിരിക്കുന്ന 10.9 ഇഞ്ച് ഐപാഡ്, ഐപാഡ് പ്രോ, മാക്ബുക്ക് പ്രോ മോഡലുകൾക്കൊപ്പം ഇത് മാറുമെന്ന് അഭ്യൂഹമുണ്ട്. വരാനിരിക്കുന്ന 2022 ഉൽപ്പന്നങ്ങളെക്കുറിച്ച് ആപ്പിൾ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എഫ് 62 ഇപ്പോൾ ഓഫ്‌ലൈൻ സ്റ്റോറുകളിൽ വിൽപ്പനയ്ക്ക്

അതിനാൽ, ഈ വിവരങ്ങൾ അത്രേ ഗൗരവമായി എടുക്കേണ്ട കാര്യമില്ല. മാക് റുമോഴ്‌സിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 10.9 ഇഞ്ച് ഒ‌എൽ‌ഇഡി ഐപാഡ് 2021 ൽ പുറത്തിറങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, മാക് റൂമറുമായി പങ്കിട്ട ഒരു ഗവേഷണ കുറിപ്പിലൂടെ 2022 വരെ ലോഞ്ച് നടത്തിയെന്ന അഭ്യൂഹങ്ങൾ വിശകലന വിദഗ്ധർ നിരാകരിച്ചു.

Best Mobiles in India

English summary
In 2022, Apple is expected to use OLED display technology in some of its upcoming iPad and MacBook models. The Cupertino company is expected to launch an iPad with a 10.9-inch OLED display. Apple is also said to be working on OLED displays for its iPad Pro and MacBook Pro versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X