സാംസങ് ഗാലക്‌സി ടാബ് എസ് 8 ഉടൻ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

|

ടാബ് എസ് 7, ടാബ് എസ് 7 + എന്നിവ ഉൾപ്പെടുന്ന ഗാലക്‌സി ടാബ് എസ് 7 സീരീസ് 2020 ഓഗസ്റ്റിൽ സാംസങ് പ്രഖ്യാപിച്ചു. ഇപ്പോൾ, ഈ ദക്ഷിണ കൊറിയൻ ടെക് കമ്പനി അതിൻറെ പിൻഗാമിയായ ടാബ് എസ് 8 സീരീസ് പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. യൂട്യൂബറിൻറെ ഒരു ചോർച്ച ഗാലക്‌സി ടാബ് എസ് 8 സീരീസ് ടാബ്‌ലെറ്റുകളുടെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വരാനിരിക്കുന്ന ടാബ്‌ലെറ്റുകൾക്ക് അവരുടെ മുൻഗാമികളേക്കാൾ ഏതാനും അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും ഇത് വ്യക്തമാക്കുന്നു.

 

സാംസങ് ഗാലക്‌സി ടാബ് എസ് 8 ഉടൻ വിപണിയിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

സാംസങ് ഗാലക്‌സി ടാബ് എസ് 8 സീരീസ്: എന്താണ് പ്രതീക്ഷിക്കേണ്ടത്?

ലഭിച്ച വീഡിയോ പ്രകാരം, ഗാലക്സി ടാബ് എസ് 8 ന് 120 ഇഞ്ച് റിഫ്രഷ് റേറ്റിനൊപ്പം 11 ഇഞ്ച് എൽസിഡി പാനൽ ഉണ്ടാകും. ടാബ് എസ് 8, എസ് 8 + എന്നിവയ്ക്ക് പുതിയ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റായിരിക്കും മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഗാലക്‌സി ടാബ് എസ് 8 ന്റെ ഫിംഗർപ്രിന്റ് സെൻസർ അതിന്റെ പവർ ബട്ടണുമായി സംയോജിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതേസമയം ഗാലക്‌സി ടാബ് എസ് 8 + ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഉപയോഗിച്ചേക്കാം. ഗാലക്‌സി ടാബ് എസ് 8 + 12.4 ഇഞ്ച് അമോലെഡ് പാനലിനൊപ്പം 120 ഹെർട്സ് റിഫ്രഷ് റേറ്റും നൽകും.

കൂടുതൽ വായിക്കുക: ആമസോൺ വിവോ ഡെയ്‌സ് സെയിൽ 2021ൽ നിങ്ങളുടെ പ്രിയപ്പെട്ട വിവോ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ

ഗാലക്‌സി ടാബ് എസ് 8, ടാബ് എസ് 8 + എന്നിവ യഥാക്രമം 8,000 എംഎഎച്ച്, 10,090 എംഎഎച്ച് ബാറ്ററിയുമായി വിപണിയിൽ വരുന്നു. രണ്ട് ടാബ്‌ലെറ്റുകളും 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മുൻഗാമിയായ മോഡലുകൾക്ക് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. ഗാലക്‌സി ടാബ് എസ് 8 സീരീസ് ടാബ്‌ലെറ്റുകൾ 8 ജിബി, 12 ജിബി റാം ഓപ്ഷനുകളിലും 128 ജിബി, 256 ജിബി, 512 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളിലും വരുന്നു.

കൂടുതൽ വായിക്കുക: ഗെയിമിംഗ് ആക്‌സസറികൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രാൻഡ് ഗെയിമിംഗ് ഡെയ്‌സ് സെയിൽ ആരംഭിച്ചു

അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ സാംസങ് ഗാലക്‌സി ടാബ് എസ് 8 സീരീസിന്റെ വില അതിൻറെ മുൻഗാമിയുടെ അതേ വില പരിധിയിൽ വരും. ഗാലക്സി ടാബ് എസ് 7, ടാബ് എസ് 7 + എന്നിവയുടെ വിലകൾ ആരംഭിക്കുന്നത് യഥാക്രമം 55,999 രൂപ, 71,999 രൂപ എന്നിങ്ങനെയാണ്. എന്നാൽ, കമ്പനി ഇതുവരെ ഈ വിലകൾ സ്ഥിരീകരിക്കാത്തതിനാൽ ഈ വിവരങ്ങൾ അത്രേ ഗൗരവമായി എടുക്കേണ്ട കാര്യമില്ല.

Most Read Articles
Best Mobiles in India

English summary
Currently, the South Korean tech giant seems to be gearing up for the launch of its Tab S8 series successor. The Galox has disclosed some key characteristics of the tablets of the Galaxy Tab S8 series and it further notes that the forthcoming tablets have a few improvements over their previous versions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X