ഒഎൽഎക്സ്, ക്വിക്കർ എന്നിവ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, തട്ടിപ്പിനിരയായേക്കാം

|

ഉപയോഗിച്ച സാധനങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള ഒഎൽഎക്സ്, ക്വിക്കർ എന്നീ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർ കരുതിയിരിക്കുക. നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. ഡിജിറ്റൽ മണി ട്രാൻസ്ഫർ സംവിധാനങ്ങളെ കുറിച്ച് പൂർണ ബോധ്യമില്ലാത്ത ആളുകലെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾ ധാരാളം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

യുണൈറ്റ്ഡ് പേയ്മെൻറ്സ് ഇൻറർഫേസ്
 

ഒഎൽഎക്സ്, ക്വിക്കർ എന്നീവയിലൂടെ സാധനങ്ങൾ വിൽക്കൻ ശ്രമിക്കുന്നവർക്ക് യുണൈറ്റ്ഡ് പേയ്മെൻറ്സ് ഇൻറർഫേസ് (UPI) പ്രവർത്തനങ്ങൾ വ്യക്താമായി അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം. ഒഎൽഎക്സ്, ക്വിക്കർ എന്നീ പ്ലാറ്റ്ഫോമുകളിൽ സാധനം വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്താൽ ഉടനെ തന്നെ നിങ്ങൾക്ക് തട്ടിപ്പുകാരിൽ നിന്ന് കോളുകൾ ലഭിക്കും.

ഗൂഗിൾ പേ, ഫോൺപേ എന്നീ യുപിഐ ആപ്പുകൾ വഴി

സാധനങ്ങൾ വാങ്ങാൻ താല്പര്യമുണ്ടെന്നറിയിച്ച് തട്ടിപ്പുകാർ നിങ്ങളെ ബന്ധപ്പെടുകയും നിങ്ങൾ പറഞ്ഞ വിലയ്ക്ക് തന്നെ സാധനങ്ങൾ വാങ്ങാമെന്ന് അറിയിക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ നിങ്ങൾ സാധനങ്ങൾ വിൽക്കാൻ ഉദ്ദേശിച്ച വിലയേക്കാൾ കൂടുതൽ വില നിങ്ങൾക്ക് വാഗ്ദാനം ചെയ്തെന്നും വരാം. കച്ചവടം ഉറപ്പിച്ചു കഴിഞ്ഞാൽ സാധനത്തിൻറെ വില ഗൂഗിൾ പേ, ഫോൺപേ എന്നീ യുപിഐ ആപ്പുകൾ വഴി നൽകാം എന്നും അറിയിക്കും.

റിക്വസ്റ്റ് മണി

യുപിഎ ആപ്പുകൾ വഴി പണമിടപാട് നടത്താൻ നിങ്ങൾ സമ്മതം അറിയിച്ച് കഴിഞ്ഞാൽ പിന്നീടുള്ള ഇടപാടുകൾ സൂക്ഷിച്ച് വേണം. പണം അയക്കുന്നതിന് പകരം പണം ആവശ്യപ്പെട്ടുകൊണ്ടുള്ള റിക്വസ്റ്റ് മണി ഓപ്ഷനായിരിക്കും തട്ടിപ്പുകാർ യുപിഎ ആപ്പിലൂടെ നൽകുന്നത്. എസ്എംഎസ് ശരിയായി വായിക്കാതെ ഒട്ടിപി ഷെയർ ചെയ്യുന്നതോടെ തട്ടിപ്പുകാർ ആളുകളിൽ നിന്ന് അനായാസം പണം തട്ടിയെടുക്കുന്നു. ആരെങ്കിലും പണം അയച്ചാൽ ഒട്ടിപി വരില്ലെന്നും അത് അയച്ചുകൊടുക്കേണ്ട ആവശ്യമില്ലെന്നും ആളുകൾ ഓർക്കുകയില്ല.

25 ശതമാനം വിൽപ്പന പരസ്യങ്ങൾ തട്ടിപ്പ്
 

കഴിഞ്ഞ ആറ് മാസത്തിനിടെ നൂറ് കണക്കിന് സെൽഫോൺ നമ്പരുകളെ തട്ടിപ്പുകാരാണെന്ന് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒഎൽഎക്സിന് ലഭിക്കുന്ന പരസ്യങ്ങളിൽ 25 ശതമാനം വിൽപ്പന പരസ്യങ്ങൾ തട്ടിപ്പാണെന്നതിനാൽ റിജക്ട് ചെയ്യുന്നുവെന്നും ഒഎൽഎക്സ് ജനറൽ കൌൺസിൽ ലാവണ്യാ ചന്ദ്രൻ അറിയിച്ചു. എല്ലാ മാസവും സംശയും തോന്നുന്ന 100,000 അക്കൌണ്ടുകൾ നിരോധിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സൈബർ പീസ് ഫൌണ്ടേഷൻ

ഇന്ത്യയിൽ സൈബർ സുരക്ഷ വ്യാപകമാക്കുന്നതിൻറെ ഭാഗമായി ഒഎൽഎക്സ് സൈബർ പീസ് ഫൌണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനാണ് സൈബർ പീസ് ഫൌണ്ടേഷൻ. ഇതിൻറെ ഭാഗമായി സൈബർ പീസ് ഫൌണ്ടേഷൻ ഒഎൽഎക്സ് ഉപഭോക്താക്കൾക്കായി വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇൻറർനെറ്റ് ലോകത്ത് സുരക്ഷിതമയിരിക്കുന്നത് എങ്ങനെയെന്നും പരിശീലിപ്പിക്കുന്നുണ്ട്. C2C പ്ലാറ്റ്ഫോമുകളിലെ അടക്കം സുരക്ഷയെപറ്റിയും വിശദീകരിക്കുന്നുണ്ട്.

ജാഗ്രത വേണം

സൈബർ പീസ് ഫൌണ്ടേഷനുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കൊപ്പം തന്നെ കമ്പനി മറ്റ് സുരക്ഷാ സംവിധാനങ്ങളും കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ, പൊലീസ് നിയമ സംവിധാനങ്ങളുമായുള്ള സഹകരണം എന്നിവയെല്ലാം ഒഎൽഎക്സ് നടത്തുന്നുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചു. എന്തായാലും ഇത്തരം ആപ്പുകൾ ഉപയോഗിക്കുമ്പോൾ പണമിടപാടുകളിൽ പുലർത്തേണ്ട ജാഗ്രത ഉപഭോക്താക്കളുടെ മാത്രം ഉത്തരവാദിത്വമാണ്. പണമിടപാട് നടത്തുന്ന പ്ലാറ്റ്ഫോമുകളെ പറ്റി കൃത്യവും വ്യക്തവുമായ ധാരണ ഉപയോഗിക്കുന്ന ആളുകൾക്ക് ആവശ്യവുമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
If you lack some basic understanding of how the Unified Payments Interface (UPI)-based transactions work on apps, you may actually end up losing money while attempting to sell stuff on OLX or Quikr.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X