RuPay, UPI ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ഇനി 20% GST ക്യാഷ്ബാക്ക്! ഒപ്പം പെട്രോളും ഡീസലിനും കിഴിവ്!

By GizBot Bureau
|

ക്യാഷ്‌ലെസ്സ് പണമിടപാടുകൾക്ക് ലഭ്യമാക്കണം എന്നയിക്കപ്പെട്ടിരുന്ന ജിഎസ്ടി കിഴിവ് ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. ഇതേ സമയം തന്നെ പെട്രോൾ ഡീസൽ ക്യാഷ്‌ലെസ്സ് ആയി വാങ്ങുമ്പോൾ ലഭിച്ചിരുന്ന കിഴിവ് 66 ശതമാനാമാക്കി കേന്ദ്ര സർക്കാർ കുറച്ചിട്ടുണ്ട്.. RuPay, UPI ഇടപാടുകളെ സംബന്ധിച്ചെടുത്തോളം ലഭിക്കാവുന്ന ഏറ്റവും വലിയ ആനുകൂല്യങ്ങളാണ് ഇപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്.

ഇനി RuPay, UPI ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 20% ക്യാഷ്ബാക്ക്

ഇനി RuPay, UPI ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 20% ക്യാഷ്ബാക്ക്

ഇത് പ്രകാരം ഇനി മുതൽ ഈ രണ്ടു RuPay , UPI മാർഗ്ഗങ്ങൾ വഴി ഓൺലൈനായി എന്തെങ്കിലും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം ജിഎസ്ടി ഇനത്തിൽ കാഷ്ബാക്ക് ആയി ഉപഭോക്താവിന് ലഭിക്കും. 100 രൂപയാണ് ഇടപാടിൽ ഇത് ലഭ്യമാക്കാനുള്ള ഏറ്റവും ചെറിയ മാനദണ്ഡം. ഈ ആനുകൂല്യം വഴി ലഭ്യമാകുന്ന ക്യാഷ്ബാക്കിന്റെ മുഴുവൻ കാര്യങ്ങളും നോക്കുന്നത് NPCI ആയിരിക്കും. വില്പനക്കാരനോ മറ്റുള്ളവർക്കോ ഇതിൽ യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താൻ സാധിക്കുകയില്ല.

ക്യാഷ്ബാക്ക് അക്കൗണ്ടിൽ തന്നെ ലഭിക്കും

ക്യാഷ്ബാക്ക് അക്കൗണ്ടിൽ തന്നെ ലഭിക്കും

ഈ ക്യാഷ്ബാക്ക് RuPay അക്കൗണ്ടിലേക്കോ അല്ലെങ്കിൽ UPI അക്കൗണ്ടിലേക്കോ ഇതാണോ നിങ്ങൾ ഉപയോഗിക്കുന്നത് അതിനനുസരിച്ച് ക്രെഡിറ്റ് ആകും. ഈ ഉദ്യമം നിലവിൽ വന്നു എന്ന കാര്യത്തിൽ ധനമന്ത്രി പിയൂഷ് ഗോയൽ ഉറപ്പുനൽകുന്നു. ജിഎസ്ടി കൗൺസിലിന്റെ 29മത് മീറ്റിങ്ങിൽ ഈ കാര്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യമൊട്ടുക്കും എത്തും

രാജ്യമൊട്ടുക്കും എത്തും

ഉത്തർ പ്രദേശ്, ബിഹാർ, തമിഴ്നാട്, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ ഈ സൗകര്യം ആദ്യം എത്തുക. ശേഷം മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടെ ഇത് വ്യാപിപ്പിക്കും. ഈ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ സുസ്ഥിരമായ ഒരു സാമ്പത്തികസ്ഥിതിയിലേക്ക്‌ രാജ്യം എത്തിച്ചേരും എന്നുറപ്പുണ്ടെന്ന് മന്ത്രി വ്യക്തമാക്കുന്നു. മുമ്പ് ഇതുപോലെ തന്നെ ഭിം ക്യാഷ്ബാക്ക് ഓഫറുകളും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പെട്രൽ ഡീസൽ കാർഡ് ഇടപാടുകൾക്കുള്ള കിഴിവ്

പെട്രൽ ഡീസൽ കാർഡ് ഇടപാടുകൾക്കുള്ള കിഴിവ്

ഈ പ്രഖ്യാപനം വരുന്നതിന്റെ 24 മണിക്കൂർ മുമ്പ് പെട്രോൾ ഡീസൽ ക്യാഷ്‌ലെസ്സ് ആയി വാങ്ങുമ്പോൾ ലഭിച്ചിരുന്ന കിഴിവ് 66 ശതമാനാമാക്കി കേന്ദ്ര സർക്കാർ ഒരു പ്രഖ്യാപനം ഇറക്കുകയുണ്ടായിട്ടുണ്ട്. ഇതുപ്രകാരം കാർഡ് ഉപയോഗിച്ചുകൊണ്ട് പെട്രോൾ, ഡീസൽ എന്നിവ വാങ്ങുമ്പോൾ 0.75% കിഴിവ് ലഭിക്കും. അതായത് പെട്രോളിന് ഒരു ലിറ്ററിന് 0.57 പൈസയും ഡീസലും 0.59 പൈസയും കിഴിവ് ലഭിക്കും.

ഫെയ്‌സ്ബുക്ക് ഡേറ്റിംഗ് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചുഫെയ്‌സ്ബുക്ക് ഡേറ്റിംഗ് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചു


Best Mobiles in India

Read more about:
English summary
20% GST Discount For RuPay, UPI Users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X