ഏറെ സവിശേഷതകളുമായി ഇൻസ്റ്റഗ്രാം മ്യൂസിക്ക് ഇന്ത്യയിലെത്തി, അറിയേണ്ടതെല്ലാം

|

ഇൻസ്റ്റഗ്രാം ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇൻസ്റ്റഗ്രാം മ്യൂസിക് ഇന്ത്യലെത്തി. കുറച്ച് സ്ഥലങ്ങളിലെ മാർക്കറ്റുകൾ മാത്രം ലക്ഷ്യമിട്ട് 2018 മാർച്ചിലാണ് ഇൻസ്റ്റഗ്രാം മ്യൂസിക് ഫീച്ചർ അവതരിപ്പിച്ചത്. എന്തായാലും ഈ പുതിയ ഫീച്ചറിനെ പറ്റി ഇൻസ്റ്റഗ്രാം ഔദ്യാഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചറടങ്ങുന്ന പുതിയ അപ്ഡേറ്റ് (v110.0.0.16.119) ലഭ്യമാണ്.

 

എന്താണ് ഇൻസ്റ്റഗ്രാം മ്യൂസിക്ക്

ഇൻസ്റ്റഗ്രാം മ്യൂസിക്ക് ഫീച്ചർ എന്താണെന്ന് അറിയാത്തവരുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഇൻസ്റ്റഗ്രാമിൻറെ പുതിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം മ്യൂസിക്ക്, ഇൻസ്റ്റഗ്രാം സ്റ്റോറികളുടെ കൂടെ പശ്ചാത്തലമായി സംഗീതം ചേർക്കാവുന്ന ഓപ്ഷനാണ് ഇത്. ആപ്പിലെ സ്റ്റിക്കേഴ്സ് സെലക്ഷൻറെ താഴെയായി കാണുന്ന മ്യൂസിക്ക് ഓപ്ഷനിലൂടെ ഇത് തിരഞ്ഞെടുക്കാം.

മ്യൂസിക്ക് ഓപ്ഷൻ

പുതിയ ഇൻസ്റ്റഗ്രാം ആപ്പ് അപ്ഡേറ്റിൽ സ്റ്റിക്കേഴ്സ് സെലക്ഷൻറെ താഴെ കാണുന്ന മ്യൂസിക്ക് ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മൂന്ന് സെക്ഷനുകളാണ് തുറന്ന് വരുന്നത്. അത് പോപ്പുലർ, മൂഡ്, ജെനറസ് എന്നിവയാണ്. പോപ്പുലർ എന്നത് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള അനവധി പ്രശസ്തരായ ഗായകരുടെ ഗാനങ്ങൾ ഉൾപ്പെടുന്ന സെക്ഷനാണ്. ഇതിൽ നിന്ന് ആവശ്യമുള്ളത് ഉപയോക്താക്കൾക്ക് തിരഞ്ഞടുക്കാം.

പത്ത് വ്യത്യസ്ത മൂഡുകൾ
 

മൂഡ് എന്ന വിഭാഗത്തിൽ പത്ത് വ്യത്യസ്ത മൂഡുകളാണ് ഉള്ളത്. ഫൺ, അപ്ബീറ്റ്, ഡ്രീമി, റൊമാൻറിക്ക്, ബോൾഡ്, എന്നിവയടക്കം പത്ത് മൂഡുകളിൽ നിന്ന് പോസ്റ്റിന് അനിയോജ്യമായവ തിരഞ്ഞെടുക്കാം. ജെനറസ് എന്ന സെക്ഷനിൽ നിന്ന് പേര് സൂചിപ്പിക്കുന്നതുപോലെ ഏത് തരം സംഗീതമാണ് വേണ്ടതെന്ന് സെലക്ട് ചെയ്ത് അതിൽ നിന്നും വേണ്ടത് എടുക്കാം. ഇതിൽ ഹിന്ദി, ഹിപ്പ്ഹോപ്പ്, റോക്ക്, പോപ്പ്, ലാറ്റിൻ, എന്നിങ്ങനെ നിരവധി കാറ്റഗറികൾ ഈ ഓപ്ഷനിൽ ലഭ്യമാണ്.

റിസൈസ് ഓപ്ഷൻ

ഇൻസ്റ്റഗ്രാം മ്യൂസിക്ക് നൽകുന്ന കാറ്റഗറികളിൽ നിന്ന് ആവശ്യമായവ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ ആവശ്യാനുസരണം ആ ഗാനത്തിലെ വേണ്ട ഭാഗം മാത്രം തിരഞ്ഞെടുക്കാം. റിസൈസ് ചെയ്യാനും വേണ്ട വരികൾ തിരഞ്ഞെടുക്കാനുമുള്ള ഓപ്ഷൻ മികച്ച അനുഭവം നൽകുന്നതാണ്. നിങ്ങൾ തിരഞ്ഞെടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ട മ്യൂസിക്ക് നിങ്ങൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യാനുള്ള സൌകര്യവും പുതിയ അപ്ഡേഷനിൽ ഇൻസ്റ്റഗ്രാം ലഭ്യമാക്കിയിട്ടുണ്ട്.

ലാറ്റിൻ അമേരിക്കയിലും ലഭ്യം

ഇന്ത്യയെ കൂടാതെ ഇൻസ്റ്റഗ്രാമിൻറെ മ്യൂസിക്ക് ഫീച്ചർ ലാറ്റിൻ അമേരിക്കയിലും ലഭ്യമാണ്. സെപ്റ്റംബർ ആദ്യ ആഴ്ച്ചയാണ് ലാറ്റിൻ അമേരിക്കയിൽ ഈ അപ്ഡേഷൻ ലഭ്യമായി തുടങ്ങിയത്. ഇതിനൊപ്പം മ്യൂസിക്ക് സ്റ്റിക്കേഴ്, ലിപ്പ് സിങ്ക് ലൈവ്, ഫേസ്ബുക്ക് പ്രോഫൈലിൽ പാട്ടുകൾ ആഡ് ചെയ്യാനുള്ള ഓപ്ഷൻ എന്നിവയും അപ്ഡേറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
There’s some good news for all the Instagram lovers out there. Instagram Music has been launched for users in India, a feature that was rolled out for only a select-few markets back in March 2018. Although Instagram hasn’t made any official announcement regarding the feature, Android users can get it with the latest update (v110.0.0.16.119) of the social media app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X