Home
Apps

വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ ഈ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം

വാട്സ്ആപ്പ് എല്ലാ അപ്ഡേറ്റുകളിലും ആൻഡ്രോയിഡ് iOS ഉപയോക്താക്കൾക്കായി മികച്ച ഫീച്ചറുകളാണ് നൽകാറുള്ളത്. മികച്ച ഉപയോക്താനുഭവം നൽകുന്ന രീതിയിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയും ഉള്ള ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെടുത്തിയുമാണ് വാട്സ്ആപ്പ് അപ്ഡേറ്റുകൾ വരാറുള്ളത്. UIയിൽ മാറ്റങ്ങൾ വരുത്താതെ തന്നെ ചാറ്റുകൾ കൂടുതൽ സംവേദനാത്മകമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷാ ഓപ്ഷനുകൾ നൽകുകയും ചെയ്യുന്ന അപ്ഡേറ്റുകൾ ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നു.

വാട്സ്ആപ്പ് ബീറ്റ

വാട്സ്ആപ്പിൻറെ പുതിയ ഫീച്ചറുകൾ അടങ്ങുന്ന അപ്ഡേറ്റ് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ചിലപ്പോഴൊക്കെ അപ്ഡേറ്റുകൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന് മുൻപ് വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമായി നൽകാറുണ്ട്. വാട്ട്‌സ്ആപ്പ് ബീറ്റ ലഭ്യമാകാൻ എളുപ്പമാണ്. ആൻഡ്രോയിഡ്, iOS ഉപയോക്താക്കൾക്ക് ബീറ്റവേർഷൻ ലഭിക്കുന്ന സംഘത്തിൽ എൻറോൾ ചെയ്യാം. റിലീസ് ചെയ്യാത്ത എല്ലാ ഫീച്ചറുകളും ആസ്വദിക്കാൻ വാട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കളെ അനുവദിക്കുന്നു. ചിലപ്പോഴോക്കെ ഈ സവിശേഷതകൾ എല്ലാവർക്കുമായി ലഭ്യമാക്കണമെന്നുമില്ല. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഈയിടെ ലഭ്യമായ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഫിംഗർപ്രിൻറ് അൺലോക്ക്

ഫിംഗർപ്രിൻറ് അൺലോക്ക്

വാട്സ്ആപ്പ് പുതുതായി നൽകിയ ഈ സുരക്ഷാ ഫീച്ചറിൽ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൻറെ വിരലടയാളം ഉപയോഗിച്ച് അപ്ലിക്കേഷൻ അൺലോക്കുചെയ്യാനാകും. ഐഫോണുകളിൽ, വാട്ട്‌സ്ആപ്പ് അൺലോക്കുചെയ്യാൻ ഫെയ്‌സ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിക്കാം. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മെസേജ് കണ്ടൻറുകൾ നോട്ടിഫിക്കേഷനുകളിൽ നിന്ന് ഹൈഡ് ചെയ്തിടാനും സാധിക്കുന്നു. നേരത്തെ ആപ്പ് ലോക്കുകളടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് ആളുകൾ വാട്സ്ആപ്പ് സുരക്ഷിതമാക്കിയിരുന്നത്. ഇനി മുതൽ അത്തരം ആപ്പുകളുടെ സഹായം ആവശ്യമില്ല.

ഫേസ്ബുക്ക് സ്റ്റോറി

ഫേസ്ബുക്ക് സ്റ്റോറി

വാട്സ്ആപ്പിൽ അടുത്തിടെ വന്ന ഏറ്റവും വലീയ സവിശേഷതയാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ഫേസ്ബുക്ക് സ്റ്റോറിയാക്കി മാറ്റാനുള്ള സംവിധാനം. ഇതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അപ്ലിക്കേഷനിൽ നിന്ന് നേരിട്ട് ഫേസ്ബുക്ക് സ്റ്റോറിയായി പങ്കിടാൻ കഴിയും. നേരത്തെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ഫേസ്ബുക്കിൽ ക്രോസ്-പ്ലാറ്റ്ഫോം സംവിധാനത്തിലൂടെ ഷെയർ ചെയ്യാൻ സാധിക്കുന്ന സംവിധാനം കമ്പനി ഒരുക്കിയിരുന്നു. ഇപ്പോൾ വാട്സ്ആപ്പ് സ്റ്റോറികളും അത്തരത്തിൽ പങ്കിടാം ഒപ്പം തന്നെ അവയുടെ പ്രവസി നിയന്ത്രിക്കാനും സാധിക്കും.

ഗ്രൂപ്പ് ഇൻവിറ്റേഷൻ

ഗ്രൂപ്പ് ഇൻവിറ്റേഷൻ

വാട്സ്ആപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രൈവസി ഫീച്ചറാണ് മറ്റുള്ളവരെ ഗ്രൂപ്പുകളിൽ ചേർക്കുന്നതിൽ നിന്ന് തടയുന്നുത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾക്കായി ‘നോബഡി', ‘എവരിവൺ', ‘മൈ കോൺടാക്ട്സ്' എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. നോ ബഡി എന്ന ഓപ്ഷൻ എടുത്താൽ ആർക്കും ഗ്രൂപ്പിൽ ചേരാനുള്ള ഇൻവിറ്റേഷൻ ലഭിക്കില്ല. വാട്ട്‌സ്ആപ്പ് മൂന്ന് ദിവസത്തിനുള്ളിൽ ഇത് എക്സ്പയർ ആയി പോവുകയും ചെയ്യും.

ഫ്രീക്വൻലി ഫോർവേഡഡ്

ഫ്രീക്വൻലി ഫോർവേഡഡ്

വാട്ട്‌സ്ആപ്പിൽ സ്‌പാം മെസേജുകൾ പരക്കുന്നത് സ്വാഭാവികമാണ്. ഇതിനെ തടയുന്നതിനായി കമ്പനി പുതിയൊരു സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്. നിരന്തരം ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഇത്. അഞ്ച് തവണയിൽ കൂടുതൽ ഫോർവേഡ് ചെയ്യപ്പെട്ട മെസേജുകളിൽ ഫ്രീക്വൻലി ഫോർവേവഡ് ടാഗ് കാണിക്കും. നേരത്തെ ഫോർവേഡ് മെസേജുകളെ കാണിച്ചിരുന്നത് പോലെ. ഇത്തരത്തിൽ അഞ്ച് തവണയിൽ കൂടുതൽ ഷെയർ ചെയ്യപ്പെട്ട മെസേജുകളിൽ കാണിക്കുന്ന ടാഗിലൂടെ അത് സ്പാം ആണെന്ന് തിരിച്ചറിയാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
WhatsApp has been regularly updating its app for Android and iOS with new features. These features don’t necessarily bring UI changes but make chats more interactive and give users more security options as well.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X