വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറിസായി ഷെയർചെയ്യാം; അറിയേണ്ടതെല്ലാം

|

വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് മെസഞ്ചർ എന്നിവ പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതികൾ ഈ വർഷം ആദ്യമാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഈ നടപടിയുടെ ആദ്യപടിയായി ഫേസ്ബുക്കും വാട്ട്സ്ആപ്പും തമ്മിൽ ബന്ധിപ്പിക്കുകയാണ് കമ്പനി. രണ്ട് പ്ലാറ്റ്ഫോമുകളെയും കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്നതിൻറെ ഭാഗമായി ഫേസ്ബുക്ക് കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറികളായി ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനം. ഇപ്പോൾ ഈ ഫീച്ചർ ആൻഡ്രോയിഡിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്.

ക്രോസ് പോസ്റ്റിങ് സംവിധാനം
 

ക്രോസ് പോസ്റ്റിങ് സംവിധാനം

സ്റ്റാറ്റസുകളെ ഫേസ്ബുക്കിൽ സ്റ്റോറിയാക്കാനുള്ള സംവിധാനം വാട്‌സ്ആപ്പിൽ വരുന്നതിനു മുമ്പുതന്നെ ഇൻസ്റ്റാഗ്രാമിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു. മൂന്ന് പ്ലാറ്റ്ഫോമിലും കണ്ടൻറ് സ്റ്റാറ്റസും സ്റ്റോറിയുമായി പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ ക്രോസ്-പോസ്റ്റിംഗ് സംവിധാനം ഏറെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഫേസ്ബുക്ക് സ്റ്റോറിയായി വാട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ ഉള്ള പ്രധാന പ്രശ്നം അത് സ്ക്രീൻഷോട്ട് രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നതാണ്. URL ലിങ്കുകളും മറ്റും ഉൾപ്പെടുത്തിയ സ്റ്റാറ്റസുകൾ ഫേസ്ബുക്ക് സ്റ്റോറികളിൽ സ്ക്രീൻഷോട്ട് രൂപത്തിലെത്തുമ്പോൾ ടാപ്പ് ചെയ്ത് ലിങ്കിൽ പ്രവേശിക്കാൻ സാധിക്കില്ല.

സ്റ്റോറികളടെ ആയുസ്സ്

സ്റ്റോറികളടെ ആയുസ്സ്

ഫേസ്ബുക്കിൽ ഷെയർചെയ്യുന്ന സ്റ്റോറികൾ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പോലെതന്നെ 24 മണിക്കൂർ കഴിയുമ്പോൾ അപ്രത്യക്ഷമാകും. ഈ 24 മണിക്കൂർ എന്നത് ഫേസ്ബുക്കിൽ സ്റ്റോറി ചെയ്ത സമയത്തിൽ നിന്നാണ് അല്ലാതെ വാട്സ്ആപ്പിൽ സ്റ്റാറ്റ്സ് ഇട്ട സമയവുമായി ഇതിന് ബന്ധമില്ല. ഇനി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യണമെന്ന് കരുതി വാട്സ്ആപ്പിൽ മാത്രം സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല. ഫേസ്ബുക്കിൽ അത് സ്റ്റോറിയായി കിടക്കുന്നുണ്ടാകും. ഇത് പ്രത്യേകം ഡിലിറ്റ് ചെയ്യേണ്ടിവരും.

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ എങ്ങനെ സ്റ്റോറിയാക്കാം

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ എങ്ങനെ സ്റ്റോറിയാക്കാം

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്യാൻ ലളിതമായ കാര്യങ്ങൾ മാത്രം ചെയ്താൽ മതി. വാട്സ്ആപ്പ് അപ്ലിക്കേഷൻ തുറന്ന് മൈ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. ഇനി ഏത് സ്റ്റാറ്റസാണോ സ്റ്റോറിയായി ഷെയർ ചെയ്യേണ്ടത് അത് നേരെയുള്ള ഹാംബർഗർ ഐക്കണിൽ ടച്ച് ചെയ്യുക. അവിടെ ഡിഫോൾട്ട് സെറ്റിഗ്സിൽ ഉള്ള നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കാണാം. അതിൽ ഷെയർടു ഫേസ്ബുക്ക് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

സ്റ്റോറികളുടെ പ്രൈവസി
 

സ്റ്റോറികളുടെ പ്രൈവസി

നിങ്ങൾ ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ആർക്കൊക്കെ കാണുന്ന വിധത്തിലാണ് സ്റ്റോറിയായി ഷെയർ ചെയ്യപ്പെടേണ്ടത് എന്ന കാര്യം പ്രത്യേകം സെലക്ട് ചെയ്യേണ്ടതുണ്ട്. ഷെയർ ഓപ്ഷൻ കൊടുത്തുകഴിഞ്ഞാൽ ആർക്കൊക്കെ കാണുന്ന വിധത്തിലാണ് ഷെയർ ചെയ്യേണ്ടതെന്ന ഓപ്ഷനിൽ പബ്ലിക്ക്, ഫ്രണ്ട്സ് ആൻറ് കണക്ഷൻസ്, ഫ്രണ്ട്സ് എന്നീ ഓപ്ഷനുകൾ കാണാം. ഇതിൽ നിങ്ങളുടെ ആവശ്യാനുസരണമുള്ള പ്രൈവസി തിരഞ്ഞെടുക്കുക. ഷെയർനൌ ഓപ്ഷനിൽ ടച്ച് ചെയ്താൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്ക് സ്റ്റോറിയായി ഷെയർചെയ്യപ്പെടും.

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങളും

വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങളും

നിലവിലെ കണക്കനുസരിച്ച്, ലോകമെമ്പാടും 1.4 ബില്യൺ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് മെസേജിങ് സർവ്വീസ് സൌജന്യമാണ്. അധികം വൈകാതെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ പരസ്യങ്ങൾ നൽകാനുള്ള സംവിധാനം വരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫേസ്ബുക്ക് സ്റ്റോറികൾ ആക്കാനുള്ള സംവിധാനം വ്യാപകമാവുന്നതോടെ ഈ ഫീച്ചർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്. ഇപ്പോൾ ആൻഡ്രോയിഡിൽ മാത്രം ലഭ്യമാകുന്ന ഈ സംവിധാനം വൈകാതെ IOS പ്ലാറ്റ്ഫോമിലും ലഭ്യമാകും.

Most Read Articles
Best Mobiles in India

English summary
Facebook announced its plans to integrate WhatsApp, Instagram, and Facebook Messenger earlier this year. Probably, the first step towards the goal is the addition of ‘from Facebook’ tag to WhatsApp. To integrate the two services more deeply, Facebook recently unveiled a feature, though only available for Android, that allows for sharing WhatsApp Status updates directly to Facebook Stories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X