ടാറ്റാ സ്കൈ ഉപഭോക്താക്കൾക്ക് ഇനി വാട്സ്ആപ്പിലൂടെ അക്കൌണ്ട് നിയന്ത്രിക്കാം

|

ടാറ്റാ സ്കൈ ആരംഭിച്ച വാട്സാപ്പ് ബിസിനസ് സംവിധാനം ഉപഭോക്താക്കൾക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന ഒന്നാണ്. ടാറ്റാ സ്കൈ അക്കൌണ്ടിൻറെ ബാലൻസ് അറിയാനും പാക്കേജുകൾ അറിയാനും വാട്സാപ്പ് ബിസിനസ് സംവിധാനത്തിലൂടെ സാധിക്കുന്നു. വേഗതയുള്ള മെസേജിങ് പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കൾക്ക് വേഗതയേറിയ സേവനം എന്ന ആശയത്തിലാണ് വാട്സാപ്പ് ബിസിനസ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

വാട്സ്ആപ്പിൽ ടാറ്റാ സ്കൈ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

വാട്സ്ആപ്പിൽ ടാറ്റാ സ്കൈ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം

ടാറ്റാ സ്കൈ സേവനങ്ങൾ വാട്സ്ആപ്പ് വഴിഅറിയാനും നിയന്ത്രിക്കാനുമായി ടാറ്റാസ്കൈയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലെ വാട്സ്ആപ്പ് ഡിടിഎച്ച് ഓപ്പറേറ്ററുമായി കണക്ട് ചെയ്യേണ്ടതുണ്ട്. കണക്ട് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ വാട്സ്ആപ്പിലേക്ക് വെൽക്കം മെസേജ് വരും. :+91 18002086633 എന്ന നമ്പരിൽ നിന്നായിരിക്കും മെസേജ്. ഈ നമ്പർ നിങ്ങളുടെ കോൺടാക്ടിൽ സേവ് ചെയ്ത് വയ്ക്കുക. തുടർന്നുള്ള സേവനങ്ങൾക്ക് ഇത് ഉപയോഗപ്പെടും.

ബാലൻസ് അറിയുന്നതെങ്ങനെ

ബാലൻസ് അറിയുന്നതെങ്ങനെ

നിങ്ങളുടെ ടാറ്റാ സ്കൈ അക്കൌണ്ടിൻറെ ബാലൻസ് വാട്സ്ആപ്പ് വഴി എളുപ്പത്തിൽ അറിയാൻ സാധിക്കും. സേവ് ചെയ്ത് വച്ചിരിക്കുമ്മ നമ്പരിലെ വാട്സ്ആപ്പ് കോൺടാക്കിലേക്ക് ബാലൻസ് എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ഉടൻ തന്നെ നിങ്ങളുടെ സബ്സ്ക്രൈബർ ഐഡി, അടുത്ത റിച്ചാർജ്ജ് ചെയ്യേണ്ട തിയ്യതി, നിലവിലുള്ള ബാലൻസ്, മൻത്തിലി റിച്ചാർജ് വാല്യു എന്നിവ മെസേജായി ലഭിക്കും. പാക്കേജ് വിവരങ്ങൾ അറിയുന്നതിന് മെസേജിനൊപ്പമുള്ള URL ലിങ്ക് ബ്രൌസ് ചെയ്താൽ മതി. ഇതിലൂടെ നിങ്ങൾ സബ്ക്രൈബ് ചെയ്ത എല്ലാ ചാനലുകളുടേയും വിവരങ്ങൾ ലഭ്യമാകും.

എമർജൻസി ടോപ്പ് അപ്പ്

എമർജൻസി ടോപ്പ് അപ്പ്

ടാറ്റാ സ്കൈ സേവനങ്ങളിൽ റിഫിൽ ഡേറ്റ് സുപ്രധാനമാണ്. കൃത്യസമയത്ത് റിഫിൽ ചെയ്തില്ലെങ്കിൽ സേവനങ്ങൾ ഡിസ്കണക്ട് ചെയ്യപ്പെടും. ഇത്തരം അവസരങ്ങളിൽ ടാറ്റാസ്കൈ എമർജൻസി ടോപ്പ് അപ്പ് സേവനങ്ങൾ നൽകുന്നുണ്ട്. കുറച്ച് രൂപ നിങ്ങളുടെ അക്കൌണ്ടിലേക്ക് കടമായി നൽകുന്ന സേവനമാണിത്. അക്കൌണ്ട് റിച്ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ ഈ തുക തിരികെ പിടിക്കും. ഈ സേവനം ലഭിക്കുന്നതിനായി ടോപ്പ് അപ്പ് എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ മതി.

ചാനലുകൾ എങ്ങനെ ആഡ് ചെയ്യാം

ചാനലുകൾ എങ്ങനെ ആഡ് ചെയ്യാം

നിങ്ങളൊരു പ്രത്യേക പാക്കേജ് തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടും നിങ്ങൾക്ക് ആവശ്യമുള്ള ചാനൽ ലഭ്യമാകുന്നില്ലെങ്കിൽ ആ ചാനലുകൾ എളുപ്പത്തിൽ ആഡ് ചെയ്യാൻ സാധിക്കും. ടിവി സ്ക്രീനിൽ നിന്നും ലഭ്യമാകുന്ന ആവശ്യമായ ചാനലിൻറെ നമ്പർ ടൈപ്പ് ചെയ്ത് അയച്ചാൽ ആ ചാനൽ ലഭ്യമാകും. മെസേജ് അയച്ചുകഴിഞ്ഞാൽ ആവശ്യപ്പെട്ട ചാനലിനായി നൽകേണ്ട തുക പ്രത്യേകം കാണിക്കും. തുടർന്ന് എളുപ്പത്തിൽ ചാനൽ ആക്ടിവേറ്റ് ആവും. ഇത്തരത്തിൽ ആയില്ല എന്നുണ്ടെങ്കിൽ റിഫ്രഷ് ചെയ്തിന് ശേഷം ഒന്നുകൂടി ആ മെസേജ് അയച്ചാൽ മതിയാകും.

ചാനലുകൾ ഡ്രോപ്പ് ചെയ്യാം

ചാനലുകൾ ഡ്രോപ്പ് ചെയ്യാം

നിങ്ങൾക്ക് ആവശ്യമില്ലാത്ത ചാനലുകളെ ഒഴിവാക്കാനും വാട്സ്ആപ്പ് സേവനത്തിലൂടെ സാധിക്കും. ചാനൽ നമ്പർ എടുത്ത് ഡ്രോപ്പ് മെസേജിൻറെ കൂടെ അയച്ചാൽ മതി. കുറച്ച് മിനുറ്റുകൾക്കുള്ളിൽ ചാനൽ നിങ്ങളുടെ ടിവിയിൽ നിന്നും അപ്രത്യക്ഷമാകും. ആ സേവനത്തിലൂടെ പണം ലാഭമാണ് എന്ന് മാത്രമല്ല വലീയ പ്രോസസുകളിലൂടെ കടന്നുപോവുന്നതിൻറെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടതില്ല.

Best Mobiles in India

English summary
Tata Sky on Whatsapp Business is really very useful. It helps you to quickly check balance, add packs or drop packs including other services for its users. Tata Sky joined WhatsApp Business program so that they can provide instant services to the subscribers with the help of Instant Messaging Platform.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X