ഷവോമിയുടെ ഫാബ്‌ലെറ്റ് ഇന്ത്യയിലെത്തും....!

Written By:

വായിക്കുക: ഇന്‍ഡ്യയില്‍ ഇറങ്ങാനിരിക്കുന്ന 20 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍..!

ചൈനയില്‍ നിന്നുളള നവ സ്മാര്‍ട്ട്‌ഫോണ്‍ തരംഗമായ ഷവോമി പുതിയ ഫോണുമായി ഇന്ത്യന്‍ വിപണിയിലെത്തും. ഷവോമി റെഡ്മി നോട്ട് ആണ് പുതുതായി ഇന്‍ഡ്യന്‍ ഉപയോക്താക്കളെ തേടിയെത്തുന്നത്. എം.ഐ3, റെഡ്മി 1എസ് എന്നീ ഫോണുകള്‍ക്ക് ശേഷമാണ് റെഡ്മി നോട്ട് ഇന്‍ഡ്യന്‍ വിപണിയിലെത്തുന്നത്.

വായിക്കുക: ഈ നവംബറില്‍ 20,000 രൂപയ്ക്ക് താഴെയായി വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

ഫ്‌ലിപ്കാര്‍ട്ട് വഴി ഫ്‌ലാഷ് സെയിലിലൂടെയാണ് ഷവോമി തങ്ങളുടെ മുന്‍ ഫോണുകള്‍ ഇന്‍ഡ്യയില്‍ പരിചയപ്പെടുത്തിയത്. ഷവോമി വൈസ് പ്രസിഡന്റ് ഹ്യൂഗോ ബറയാണ് കമ്പനി ഇന്ത്യയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

വായിക്കുക: വലിപ്പമേറിയ ഡിസ്‌പ്ലേയുമായി ഷാര്‍പ്പിന്റെ എക്യൂസ് ക്രിസ്റ്റല്‍ എത്തി

ഇന്‍ഡോനേഷ്യയില്‍ ഫ്‌ലാഷ് സെയിലിന് ലഭ്യമാക്കിയ 10,000 റെഡ്മി നോട്ട് ഫോണുകള്‍ 40 സെക്കന്‍ഡിലാണ് വിറ്റുപോയത്. ഇതിന്റെ വിജയത്തെ തുടര്‍ന്ന് ബറ ഫേസ്ബുക്കിലൂടെയാണ് ഇന്ത്യയില്‍ റെഡ്മി നോട്ട് അവതരിപ്പിക്കുന്ന വിവരം അറിയിച്ചത്. ഷവോമി പവര്‍ ബാങ്കും ഇയര്‍ ഫോണും അടക്കമുള്ള ഡിവൈസുകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. റെഡ്മി നോട്ടിന്റെ സവിശേഷതകള്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: ഇന്‍ഡ്യയില്‍ വാങ്ങിക്കാവുന്ന 10 മികച്ച 6 ഇഞ്ച് സമാര്‍ട്ട്‌ഫോണുകള്‍/ഫാബ്‌ലറ്റുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഫാബ്‌ലെറ്റ് വിഭാഗത്തിലുളള റെഡ്മി നോട്ടിന് 720 X 1280 പിക്‌സലില്‍ 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. 267 പിപിഐ റെസലൂഷനാണ് ഉളളത്.

2

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീനാണ് ഒഎസ്സ്. 1.4 ഗിഗാഹെര്‍ട്ട്‌സ് ഒക്ടാകോര്‍ കോര്‍ടെക്‌സ് എ7-ആണ് പ്രൊസസ്സര്‍. 2 ജിബി റാമും 8 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള റെഡ്മി നോട്ടിന്റെ മെമ്മറി മൈക്രോ എസ്ഡി വഴി വര്‍ദ്ധിപ്പിക്കാവുന്നതാണ്.

3

ഓട്ടോ ഫോക്കസ് സവിശേഷതയുള്ള എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറയാണ് റെഡ്മി നോട്ടിന്റേത്. ജിയോ ടാഗിങ്, ടച്ച് ഫോക്കസ്, ഫേസ്/സ്‌മൈല്‍ ഡിറ്റക്ഷന്‍, എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകളെല്ലാം ക്യാമറയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.

4

30 ഫ്രെയിമ്‌സ് പെര്‍ സെക്കന്‍ഡില്‍ 1080 പിക്‌സല്‍ വീഡിയോ പ്രധാന ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്. 5 മെഗാപിക്‌സലാന്റേതാണ് ഫ്രണ്ട് ക്യാമറ.

5

10,000 രൂപയാണ് ഫോണിന്റെ വില. ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം ലഭിക്കുന്നതിനായി വില കുറയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 9.5 മില്ലിമീറ്റര്‍ കനമുള്ള ഫോണിന്റെ ഭാരം 199 ഗ്രാം ആണ്. അധികം താമസിയാതെ ഷവോമിയുടെ മി4, വെയറബിള്‍ ഫിറ്റ്‌നസ് ബാന്‍ഡായ മി എന്നീ ഡിവൈസുകളും ഇന്ത്യയില്‍ എത്തിക്കുമെന്ന് സൂചനയുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot