ഷോര്‍ട്ട് യുആര്‍എല്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തും

Written By:

ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന സേവനമാണ് യൂആര്‍എല്‍ ഷോര്‍ട്ട്‌നര്‍. വെബ്‌സൈറ്റുകളുടെ വിലാസം ഉള്‍ക്കൊളളുന്ന യൂണിഫോം ലൊക്കേറ്റര്‍ അഥവാ യൂആര്‍എല്‍ നീളം കുറഞ്ഞ മറ്റൊരു യൂആര്‍എല്‍ ആക്കി മാറ്റുക എന്നതാണ് ഇതില്‍ ഉദ്ദേശിക്കുന്നത്. Tinyurl പോലുളള യൂആര്‍എല്‍ ചുരുക്കല്‍ സേവനങ്ങള്‍ വ്യാപകമായി ഇന്ന് ഉപയോഗിച്ചു വരുന്നു. ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ ഒരേ സമയം ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലേക്ക് ലിങ്ക് ഷെയര്‍ ചെയ്യാന്‍ ഷോര്‍ട്ട് യൂആര്‍എല്‍ സേവനമാണ് ഉപയോഗിക്കുന്നത്. കാഴ്ചയില്‍ അരോചകമായി തോനുന്ന ഈ ലിങ്ക് ചുരുക്കി ലളിതമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഉപദ്രവകാരികളാണ് എന്ന് പഠനങ്ങള്‍ ഇപ്പോള്‍ തെളിയിച്ചിട്ടുണ്ട്.

ഷോര്‍ട്ട് യുആര്‍എല്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തും

ചെറുതാക്കിയ യൂആര്‍എല്‍ വഴി ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കുന്നതാണ്. അതു കൂടാതെ നിങ്ങളുടെ ക്ലൗഡ് സ്‌റ്റോറേജില്‍ മാല്‍വെയറുകള്‍ പരത്താനും അങ്ങനെ ഈ സേവനത്തിന്റെ മറ പറ്റി കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സാധിക്കും.

ഷോര്‍ട്ട് യുആര്‍എല്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തും

പഠനത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തില്‍ ഷോര്‍ട്ട് യൂആര്‍എല്‍ വഴി ഷെയര്‍ ചെയ്ത ഗൂഗിള്‍ ഡ്രൈവ്, വണ്‍ ഡ്രൈവിലേയും ഡാറ്റാകള്‍ ഹാക്കിങ്ങ് രീതിയിലൂടെ ചോര്‍ത്തി എടുക്കാനും നശിപ്പിക്കാനും മാറ്റങ്ങള്‍ വരുത്താനും സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചു.

ഷോര്‍ട്ട് യുആര്‍എല്‍ വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തും

goo.gl ഗൂഗിള്‍ നല്‍കുന്ന യൂആര്‍എല്‍ ഷോര്‍ട്ടിങ്ങ് സേവനമാണ് ഇത്. ക്ലൗസ് സ്‌റ്റോറേജ് ഡേറ്റാകള്‍ ഇത് ഉപയോഗിച്ച് ഷെയര്‍ ചെയ്യാതിരിക്കുക. അതു കൂടാതെ ഇനി മുതല്‍ ഏതെങ്കിലും ഷോര്‍ട്ട് യൂആര്‍എല്‍ ലഭിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുകയും വേണം.

കൂടുതല്‍ വായിക്കാം:അഞ്ച് മിനിറ്റ് കൊണ്ട് സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് എങ്ങനെ കൂട്ടാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot