അഞ്ച് മിനിറ്റ് കൊണ്ട് സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് എങ്ങനെ കൂട്ടാം?

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ ഏറെ സ്ഥാനം പിടിച്ചിരിക്കുകയാണ്. അതിന്റെ അനിയന്ത്രിതമായ ഉപയോഗം കാരണം അതായത് അനാവശ്യ ആപ്ലിക്കേഷനുകള്‍, വിജറ്റുകള്‍ മുതലായവ അതിന്റെ സ്പീഡ് കുറയാന്‍ കാരണമാകുന്നു.

എന്നാല്‍ അഞ്ച് ലളിതമായ ഘട്ടങ്ങളിലൂടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്പീഡ് കൂട്ടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിത്യേന ക്യാച്ചേ ക്ലിയര്‍ ചെയ്യുക

നിങ്ങളുടെ ഫോണില്‍ ക്യാച്ചേ ഫയലുകള്‍ ഉപയോഗമാണെങ്കില്‍ കൂടിയും അത് ഫോണിന്റെ സ്പീഡ് കുറയാന്‍ കാരണമാകുന്നു. ക്യാച്ചേ ഫയലുകള്‍ ഉണ്ടാകുന്നത് ഇന്റര്‍നെറ്റ് ബ്രൗസിങ്ങിലൂടെ ആകുന്നു. അതിനാല്‍ ഒരൊറ്റ ബ്രൗസര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ശ്രമിക്കുക

ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാതെ കിടക്കുന്ന ആപ്ലിക്കേഷനുകള്‍ ഉണ്ടാകും. അതു നീക്കം ചെയ്യാന്‍ settings > general >apps > random apps > uninstal എന്നു ചെയ്യുക

വിജറ്റുകള്‍ ഒഴിവാക്കുക

നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ അനേകം വിജറ്റുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ വിജറ്റിന്റെ ദൃശ്യങ്ങളോ അനിമേഷനുകളോ സ്മാര്‍ട്ട്‌ഫോണ്‍ മന്ദഗതിയിലാക്കുന്നു

റിയല്‍ റെയിറ്റിങ്, അസ്ഫാല്‍റ്റ് എന്ന ഗയിമുകള്‍ ഒഴിവാക്കുക

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ആപ്ലിക്കേഷന്‍ മാനേജറില്‍ പോയി സ്‌റ്റോപ്പ് ആപ്സ്സ് എന്നു കൊടുത്താല്‍ നിങ്ങളുടെ ഫോണ്‍ മെച്ചപ്പെടുത്താന്‍ കഴിയുന്നതായിരിക്കും.
settings > general > apps > real racing > asphalt > click on force stop എന്നു ചെയ്യുക

റാം മാനേജ്‌മെന്റ് ആപ്സ്സ് ഇന്‍സ്റ്റാേള്‍ ചെയ്യുക

പ്ലേസ്‌റ്റോറില്‍ നിന്നും റാം മാനേജ്‌മെന്റ് ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ ഫോണിന്റെ സ്പീഡ് കൂട്ടാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot