ഹെവി സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികളിലെ കോങ്കണ്ണിനും കാരണമാകുന്നു

Written By:

ഇപ്പോള്‍ കുട്ടികള്‍ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് കളിക്കുന്ന കാലമാണ്. എന്നാല്‍ അതിലെ റേഡിയേഷന്‍ കാരണം പല അസുഖങ്ങളും വരുന്നു.

ഹെവി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് അഞ്ചു വയസ്സിനു താഴെയുളള കുട്ടികള്‍ക്കു ചെങ്കണ്ണുവരാന്‍ സാധ്യത ഉണ്ടെന്നു സൗത്ത് കൊറിയന്‍ ഡോക്ടര്‍മാരുടെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. Strabismus എന്നാണ് പൊതുവേ കോങ്കണ്ണിനെ വിളിക്കുന്നത്. ഈ അവസ്ഥയില്‍ അവര്‍ക്ക് രണ്ടു കണ്ണുകളും ഒരേ ദിശയില്‍ നോക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഒരു കണ്ണ് അല്ലെങ്കില്‍ രണ്ടു കണ്ണുകളും അകത്തോട്ടോ മുകളിലേക്കോ താഴേക്കോ ആകുകയും ചെയ്യും.

ഹെവി സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികളിലെ കോങ്കണ്ണിനും കാരണമാകുന്നു

ഇങ്ങനെ കോങ്കണ്ണ് ബാധിച്ച 12 കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കാതെ രണ്ടുമാസം ചികിത്സിപ്പിച്ചപ്പോള്‍ അവരില്‍ ഒന്‍പത് കുട്ടികള്‍ക്ക് അസുഖം ഭേതമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് 8 മുതല്‍ 15 ഇഞ്ച് വരെ അകലത്തില്‍ മാത്രമായിരിക്കണം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍.
ഗവേഷകര്‍ പറയുന്നത് പ്രകാരം 30 മിനിറ്റിനു മുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ നോക്കാന്‍ പാടില്ല.

ഹെവി സ്മാര്‍ട്ട്‌ഫോണുകള്‍ കുട്ടികളിലെ കോങ്കണ്ണിനും കാരണമാകുന്നു

കുട്ടികളിലെ കണ്ണുകളിലെ ചലനത്തില്‍ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

കൂടുതല്‍ വായിക്കാന്‍:ഗ്രാഫേന്‍ സെന്‍സറിലൂടെ വായു മലിനീകരണം കണ്ടെത്താം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot