ഇന്റര്‍നെറ്റ് ഇല്ലാതെ ചാറ്റ്‌സിമ്മിലൂടെ ചാറ്റ് ചെയ്യാം

Written By:

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ചാറ്റ് ചെയ്യാവുന്ന സംവിധാനം ഇറങ്ങിയിരിക്കുകയാണ്. ഇനി മുതല്‍ ചാറ്റ്‌സിം ഉപയോഗിച്ച് ഹൈക്ക്, മെസഞ്ചര്‍, വീചാറ്റ് ഇവയെല്ലാം ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ചാറ്റ്‌സിം എടുക്കുന്നതിനു മുന്‍പ് നിങ്ങള്‍ അതിനെ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷല്‍ ഇല്ലാതെ തന്നെ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ പല ഓഫറുകളും വരുന്നുണ്ട്. ഈ ചാറ്റ്‌സിമ്മിന്‍ ആക്ടീവ് ഡേറ്റാ പാക്ക് ആക്ടിവേറ്റ് ചെയ്ത് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാം.

2

ചാറ്റ്‌സിം ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്ത് എവിടേയും വിളിക്കാനും മെസേജുകള്‍ അയയ്ക്കാനും സാധിക്കും. ഇത് ആക്ടിവേറ്റ് ചെയ്താല്‍ വാട്ട്‌സാപ്പ്, മെസഞ്ചര്‍, വീചാറ്റ്, ഹൈക്ക് ഇവയെല്ലാം ഉപയോഗിക്കാം.

3

അധിക ചാര്‍ജ്ജ് ഈടാക്കാതെ തന്നെ ചാറ്റ്‌സിം 150 രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതില്‍ മള്‍ട്ടീമീഡിയ ഫയലുകള്‍ അയ്ക്കാം. അതു കൂടാതെ ഫോട്ടോസ്, വീഡിയോസ്, വോയിസ് മെസേജുകള്‍ അയയ്ക്കാനും സാധിക്കും. ഇതില്‍ കൂടുതലും അന്താരാഷ്ട്ര കോളുകള്‍ ചെയ്യാനുളള ഓഫറുകള്‍ ഉണ്ടായിരിക്കുന്നതാണ്.

4

നിങ്ങള്‍ക്ക് ഇന്ത്യയിലും ലോകത്ത് എവിടെ നിന്നു വേണമെങ്കിലും ചാറ്റ്‌സിം വാങ്ങാം. ഇതില്‍ സിംമിന് 10യൂറോസും വാട്ട്‌സാപ്പ്, മെസഞ്ചര്‍ ആക്ടിവേഷന് 10യൂറേസ് കൂടി അധികം ആകും. ഇതിന് 12 മാസത്തെ വാലിഡിറ്റ് ആണ് ഉളളത്. ഇതു കൂടാതെ 900, 2250, 45000 എന്നീ റീച്ചാര്‍ജ്ജുകള്‍ക്ക് പല ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഈ മാസം നിങ്ങള്‍ക്ക് അനുയോജ്യമായ ചൈനീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot