കുട്ടികളുടെ സുരക്ഷയ്ക്കായി ഷവോമിയുടെ സ്മാര്‍ട്ട്‌വാച്ച്

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി കുട്ടികളുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട്‌വാച്ച് പുറത്തിറക്കി. മീ (Mi) ബണ്ണി എന്നു പേരുളള ഈ സ്മാര്‍ട്ട്‌വാച്ച് മാതാപിതാക്കള്‍ക്കും ഏറെ ഉപയോഗമാകും. ഇതിന്റെ വില ഏകദേശം 3,000രൂപയാണ്.

ഷവോമിയുടെ (Mi) മീ ബണ്ണിയുടെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലൈറ്റ് വെയിറ്റ്

ഇതിന്റെ ബോഡി പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഭാരം 37 ഗ്രാമും സിലിക്കോണ്‍ സ്ട്രാപ്പും ആണ്. കുട്ടികളുടെ ഇഷ്ട നിറങ്ങളായ പിങ്കിലും നീലയിലുമാണ് ഇത് ഇറങ്ങിയിരിക്കുന്നത്. LED സ്‌ക്രീന്‍ ആണ് അതില്‍ സമയവും നോട്ടിഫിക്കേഷനും കാണിക്കും.

കുട്ടികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ സാധിക്കും

ഇതില്‍ ജിപിഎസ് സൗകര്യം ഉളളതിനാല്‍ കുട്ടികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുന്നതാണ്. അതു കൂടാതെ ഏരിയ മാര്‍ക്ക് ചെയ്യാനുളള സൗകര്യവും ഇതില്‍ ഉണ്ട്.

എമര്‍ജെന്‍സി ബട്ടണ്‍

നിങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാന്‍ മാതാപിതാക്കള്‍ക്ക് വിവരം അറിയിക്കാന്‍ ഈ വാച്ചിനു സാധിക്കും. അതു പോലെ തന്നെ കൃത്യമായ സ്ഥലം റെക്കോഡ് ചെയാനും മാതാപിതാക്കള്‍ക്ക് സ്ഥലം കണ്ടെത്താനും കഴിയും.

കോള്‍ ചെയ്യാന്‍ സിം കാര്‍ഡ്

മീ ബണ്ണി സ്മാര്‍ട്ട്‌വാച്ച് പ്രീപെയിഡ് സിം കാര്‍ഡോടു കൂടിയാണ് ഇറങ്ങിയിരിക്കുന്നത്. അത്യാവശ്യ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഫോണ്‍ ചെയ്യുകയും ചെയ്യാം. ചൈനയില്‍ ഈ മെബൈല്‍ വാങ്ങുമ്പോള്‍ തന്നെ പ്രീപെയിഡ് ബാലന്‍സ് 10 യൂവാന്‍ ഫ്രീ ഉണ്ടായിരിക്കും

ബാറ്ററി

300എംഎഎച്ചി ബാറ്ററിയാണ് ഇതില്‍ ഉളളത്. ബാറ്ററി ബാക്കപ്പ് 6 ദിവസം വരെ നില്‍ക്കും എന്നാണ് കമ്പനി പറയുന്നത്.

പ്ലാറ്റ്‌ഫോം സപ്പോര്‍ട്ട്

ഈ മെബൈല്‍ ആന്‍ഡ്രോയിഡ് 4.2 അല്ലെങ്കില്‍ iOS 8 ആയിരിക്കും റണ്‍ ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്:തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot