എല്ലാ ദിവസവും ഫോണ്‍ ചാര്‍ജ്ജ് ചെയ്തു മടുത്തോ?

Written By:

ഈ തിരക്കേറിയ ജീവിതത്തില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പോലും സമയം കിട്ടാറില്ല. ഫോണിന്റെ ബാറ്ററി ബാക്കപ്പ് ഇപ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഇപ്പോള്‍ അറിയേണ്ടത് ഇതിന്റെ ബാറ്ററി ബാക്കപ്പിനെ കുറിച്ചാണ്.

എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ ബാറ്ററി ബാക്കപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

ഷവോമിയുടെ മിഡ്‌റേയിഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 3. ബാറ്ററിയുടെ കാര്യത്തില്‍ ഷവോമി മുന്നിലാണ്. ഇതിന്റെ ബാറ്ററി 4,050എംഎഎച്ച്. 6 മുതല്‍ 7 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ഉണ്ടായിരിക്കുന്നതാണ്.

സാംസങ്ങ് ഗാലക്‌സി S7

2016 ലെ സാംസങ്ങിന്റെ പുതിയ ആന്‍ഡ്രോയിഡ് ഡിവൈസ് ആണ് സാംസങ്ങ് ഗാലക്‌സി S7. ഇതില്‍ 3,000എംഎഎച്ച് ബാറ്ററി ആണ്. ഇതിന്റെ ബാറ്റി ബാക്കപ്പ് അഞ്ച് മണിക്കൂര്‍ വരെ നിലനില്‍ക്കും എന്നാണ് പറയുന്നത്.

ജിയോണി മാരത്തോണ്‍ M5

ഇതില്‍ ക്വാഡ് കോര്‍ മീഡിയാടെക് MT6735 പോസസര്‍, 3ജിബി റാം, 6020എംഎഎച്ച് ബാറ്ററി. ഇതിന്റെ ബാറ്ററി ബാക്കപ്പ് രണ്ടു ദിവസം വരെ നീണ്ടു നില്‍ക്കും. ഇതിന്റെ ഭാരം 211 ഗ്രാം ആണ്.

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

ഇത് അസ്യൂസിന്റെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ്. 5000എംഎഎച്ച് ബാറ്ററി ആണ് ഇതില്‍. ഇതിന്റെ വില 9,999രൂപയാണ്.

മോട്ടോറോള മോട്ടോ X പ്ലേ

ഇത് 18,000രൂപ വില വരുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ്. ഇതില്‍ 3,630എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Oukitel K10000 എംഎഎച്ച് ബാറ്ററി

ഈ ഫോണ്‍ ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ടില്ല. എന്നാല്‍ ആരേയും ആശ്ചര്യപ്പെടുത്തുന്ന 10,000എംഎഎച്ച് ബാറ്ററി ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇതിന്റെ ബാറ്ററി ബാക്കപ്പ് ഒരാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നാണ് പറയപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:സൂപ്പര്‍ ബാറ്ററികളുമായി 15,000 രൂപയ്ക്കുളളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot