പ്ലാനറ്റ് X ഭൂമിയെ തകര്‍ക്കുമോ?

By Asha
|

യുഎസിലെ അര്‍കന്‍സ സര്‍വകലാശാലയിലെ മാക്‌സ് പ്രൊഫസര്‍ ഡാനിയല്‍ വിറ്റ്മിര്‍ കൃത്യമായ ശാസ്ത്രീയ നിയമനങ്ങളോടെയാണ് പറയുന്നത് പ്ലാനറ്റ് X നെ കുറിച്ച്. ഇതു സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ശാസ്ത്രമാസികയിന്‍ പ്രസിദ്ധീകയിച്ചിട്ടുണ്ട്.

പ്ലാനറ്റ് X ഭൂമിയെ തകര്‍ക്കുമോ?

നെപ്റ്റിയൂണ്‍ ഗ്രഹത്തിനും അപ്പുറത്തുളള kuiper ബെല്‍റ്റിലെ ഒരു അജ്ഞാത ഗ്രഹമാണ് ഇവിടെ വില്ലന്‍. ഭൂമിയേക്കാളും പത്ത് ഇരട്ടി വലുപ്പമാണ് ഈ ഗ്രഹത്തിന് ഉളളത്. അത് ആ ഭാഗത്ത് ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതായി തെളിവുണ്ടെന്നാണ് ഡാനിയല്‍ വിറ്റ്മിര്‍ പറയുന്നത്.പ്ലാനറ്റ് X ല്‍ നിന്നുളള ഗുരുത്വാകര്‍ഷണ ബലം കാരണം അവയുടെ നിലവിലെ ഭ്രമണപഥത്തില്‍ നിന്നും തെറിച്ച് വീഴുന്നത് ഭൂമിയില്‍ ആകുന്നു. അങ്ങനെയാണ് ദിനോസന്‍ ഉള്‍പ്പെടെയുളള വംശനാശത്തിനു കാരണം എന്നും പറയുന്നു.

പ്ലാനറ്റ് X ഭൂമിയെ തകര്‍ക്കുമോ?

ഈ പ്രതിഭാസം 2.7 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുമെന്നാണ് ഗവേഷകന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ഈ ലോകാവസാന ആക്രമണത്തിന് ഇനി 90 വര്‍ഷം കൂടി ബാക്കിയുണ്ട്. Kuiper ബെല്‍റ്റില്‍ നിന്നും തെറിച്ചു പോകുന്ന വസ്തുക്കള്‍ സൂര്യന്റെ മുന്നില്‍ പെട്ട് ഭൂമിയിലേക്കുളള വെളിച്ചത്തെ തടയുന്നു. ഇതിനോടൊപ്പം ഉള്‍ക്കകളും വരുന്നതോടെ ഭൂമിയിലെ 75% ത്തോളം ജീവജാലങ്ങളും ഇല്ലാതാകുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

കൂടുതല്‍ വായിക്കാന്‍:മരുന്നുകള്‍ എത്തിക്കാന്‍ ഇനി ട്രോണുകള്‍

500 മില്യല്‍ വര്‍ഷങ്ങളായി ഭൂമിക്കുനേരെ ഉല്‍ക്ക ആക്രമണം നടക്കുന്നുണ്ട്. പ്ലാനറ്റ് X പോലെ മനുഷ്യരുടെ കണ്ണില്‍ പെടാതെ കിടക്കുന്ന ഒരു ഗ്രഹമാണ് ഭൂമിയില്‍ എല്ലാത്തിന്റേയും അവസാനം കുറിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X