മരുന്നുകള്‍ എത്തിക്കാന്‍ ഇനി ട്രോണുകള്‍

Written By:

ഈ ഒരു കാലഘട്ടത്തില്‍ നമുക്ക് ഡ്രോണുകളുടെ സഹായം കൂടി വരുകയാണ്. മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഇപ്പോള്‍ ഡ്രോണുകളെയാണ് വിടുന്നത്.

ഇനി മുതല്‍ മരുന്നുകളും രക്തവും എത്തിക്കാന്‍ ഡ്രോണുകളുടെ സഹായം തേടാം. അത്യാവശ്യ വൈദ്യ സഹായം വേണ്ടവര്‍ക്ക് വാഹനയാത്ര ദുഷ്‌കരമായ സ്ഥലങ്ങളില്‍ പെട്ടെന്നു തന്നെ ആവശ്യമുളള മരുന്നുകള്‍ എത്തിക്കാന്‍ ഇനി ഡ്രോണുകള്‍ സഹായകരം ആകുന്നു. റുവാണ്ട പോലുളള രാജ്യങ്ങളില്‍ ഇതു വളരെ അനുഗ്രഹമാണ്.

മരുന്നുകള്‍ എത്തിക്കാന്‍ ഇനി ട്രോണുകള്‍

എന്നാല്‍ ട്രോണുകളെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നത് അമേരിക്കയില്‍ സ്ഥിരമാണ്. റുവാണ്ടയില്‍ മരുന്നുകള്‍ എത്തിക്കാന്‍ ഡ്രോണുകളെ സജ്ജമാക്കാന്‍ ഇവിടുത്തെ ഭരണകൂടങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സിപ്ലയിന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഡ്രോണുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രക്തവും മരുന്നുമായി ജൂലൈ മുതല്‍ പറന്നു തുടങ്ങുന്നതാണ്. 75 മൈല്‍ ദൂരം വരെ ഇലക്ട്രിക് നിയന്ത്രണ പ്രൊപലര്‍ ഘടിപ്പിച്ച ഡ്രോണുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. മരുന്നുകള്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷം ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ ഡ്രോണുകളെ താഴെ ഇറക്കാം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot