ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) നോക്കിയ ഫോണുകളിലും

|

ഗൂഗിൾ ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ഓപ്പറേറ്റിങ് സിസ്റ്റം പ്രഖ്യാപിച്ച ശേഷം പല മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളും അവരുടെ ബഡ്ജറ്റ് ഫോണുകളിൽ സോഫ്റ്റ്വെയർ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്. ഇപ്പോഴിതാ നോക്കിയയുടെ നിർമ്മാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഇനിവരുന്ന എൻട്രി ലെവൽ ഫോണുകളിൽ ഈ ലൈറ്റർവേർഷൻ ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കം പ്രവർത്തിക്കുകയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നോക്കിയ 2.1
 

ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ലഭ്യമാകുന്ന നോക്കിയ സ്മാർട്ട്‌ഫോണുകളുടെ പൂർണ്ണമായ പട്ടിക ഇതുവരെ ലഭ്യമായിട്ടില്ല. എന്നാൽ എച്ച്എംഡി ഗ്ലോബൽ ചില പേരുകൾ പുറത്ത് വിട്ടിട്ടുണ്ട്. നോക്കിയ 2.1 എന്ന സ്മാർട്ട്ഫോണിന് 2020 ലെ രണ്ടാം പാദത്തിൽ അപ്‌ഡേറ്റ് ലഭിക്കുന്ന് കമ്പനി പ്രഖ്യാപിച്ചു. ആൻഡ്രോയിഡ് പൈ ഗോ പതിപ്പ് അപഡേറ്റ് ലഭിച്ച ആദ്യത്തെ നോക്കിയ സ്മാർട്ട്‌ഫോണായിരുന്നു നോക്കിയ 2.1.

നോക്കിയ 1 പ്ലസ്

ആൻഡ്രോയിഡ് പൈ ഗോ എഡിഷൻ പ്രവർത്തിക്കുന്ന നോക്കിയ 1 പ്ലസിന് 2020ൻറെ ഒന്നാം പാദത്തോടെ പുതിയ പതിപ്പ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. നോക്കിയ 1നും 2020ൻറെ രണ്ടാം പാദത്തോടെ ആൻഡ്രോയിഡ് 10 (ഗോ പതിപ്പ്) ലഭിക്കും. ഈ മൂന്ന് മോഡലുകളുടെ അപ്ഡേഷൻ വിവരങ്ങൾ മാത്രമേ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുള്ളു. മറ്റ് എൻട്രി ലെവൽ മോഡലുകൾക്കും ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൻഡ്രോയിഡ്10 (ഗോ എഡിഷൻ)

പുതിയ ആൻഡ്രോയിഡ്10 (ഗോ എഡിഷൻ) ആൻഡ്രോയിഡ് പൈ (ഗോ പതിപ്പ്) യെക്കാൾ 10 ശതമാനം വേഗത്തിലുള്ള അപ്ലിക്കേഷൻ ലോഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ മറ്റ് നിരവധി സുരക്ഷാ ഫീച്ചറുകളും പുതിയ ഒഎസ് വാഗ്ദാനം ചെയ്യുന്നു. റിസോഴ്സസ് കുറഞ്ഞ ഡിവൈസുകളെ അവയുടെ പ്രകടനത്തെ ബാധിക്കാതെ തന്നെ ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യാൻ അനുവദിക്കുന്ന അഡിയൻറം ആൻഡ്രോയിഡ് 10ൻറെ സവിശേഷതയാണ്.

മികച്ച ഗെയിമിങ് അനുഭവം
 

ഫോൾഡറുകളേക്കാൾ കൂടുതൽ ഫിൽട്ടറുകൾ ഉപയോഗിച്ച് ആൻഡ്രോയിഡ് 10(ഗോ എഡിഷൻ) നിങ്ങളുടെ ഫയലുകൾ വേഗത്തിലും എളുപ്പത്തിലും കണ്ടെത്തും. പുതിയ പതിപ്പ് ഉപയോഗിച്ച് വളരെ വേഗത്തിൽ നിങ്ങൾക്ക് ഫോണിൽ ഇമെയിൽ ചെയ്യാനും സ്ഥലങ്ങൾ കണ്ടെത്താനും സാധിക്കും. മികച്ച ഗെയിമിങ് അനുഭവവും മറ്റ് പെർഫോമൻസുകളും ആൻഡ്രോയിഡ് 10 (ഗോ എഡിഷൻ) വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗാലറി ഗോ

ആൻഡ്രോയിഡ് 10 അപ്‌ഡേറ്റ് കൂടുതൽ വിശ്വാസ്യതയോടെ മെച്ചപ്പെട്ട വേഗതയും സ്മാർട്ട്ഫോണുകൾക്ക് നൽകുന്നു. ഗാലറി ഗോ സംവിധാനം ഉപയോഗിച്ച്, ആൻഡ്രോയിഡ് 10 നിങ്ങളുടെ ഫോട്ടോകളുടെ എഡിറ്റിംഗ് ലളിതവും എളുപ്പവുമാക്കുന്നു. നിങ്ങളുടെ കണ്ടൻറുകൾ "പിയർ-ടു-പിയർ ഷെയർ" സംവിധാനം ഉപയോഗിച്ച് എളുപ്പത്തിൽ ഷെയർ ചെയ്യാൻ സാധിക്കുന്നു. പ്രി ഇൻ‌സ്റ്റാൾ‌ഡ് ലൈറ്റർ ആപ്പുകൾ ഉൾക്കൊള്ളുന്ന ഈ ആൻഡ്രോയിഡ് അപ്‌ഡേറ്റ് കൂടുതൽ സ്റ്റോറേജ് സ്പൈസും നൽകുന്നു. കൂടാതെ സ്റ്റോറേജ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ അപ്ഡേറ്റിൻറെ മറ്റൊരു സവിശേഷത ഇത് എൻട്രി ലെവൽ ഫോണുകൾക്ക് ആദ്യമായി ഗൂഗിൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം നൽകുന്നു എന്നതാണ്. കൂടാതെ ഫോണുകളിലെ സെർച്ച് എഞ്ചിനുകളിലെ ഡാറ്റാ സേവർ മോഡ് ഓൺ ചെയ്തിട്ടാൽ 60 ശതമാനം വരെ ഡാറ്റ സേവ് ചെയ്യുന്നു.

Most Read Articles
Best Mobiles in India

English summary
After Google announced its Android 10 (Go edition) OS, several smartphone brands are in a queue to get the software on their budget devices. Now, HMD Global confirmed that some of its entry-level devices will be shipped with this lighter version OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X