യൂറോപ്പിലെ മെഗാ ടെക്നോളജി ഷോ IFA 2019ൽ വച്ച് പുറത്തിറക്കുന്ന 5 സ്മാർട്ട്ഫോണുകൾ

|

യൂറോപ്പിലെ ഏറ്റവും വലീയ ടെക്നോളജി ട്രേഡ് ഷോ ആയ IFAയുടെ ഈ വർഷത്തെ പതിപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. മുൻനിര ബ്രാൻഡുകളെല്ലാം തങ്ങളുടെ മികച്ച ഉത്പന്നങ്ങൾ ഷോയിൽ വച്ച് ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആറ് ദിവസം നീണ്ടുനിൽക്കുന്ന ഷോയിൽ അവതരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മികച്ച ഫോണുകളിൽ ഹുവാവെ, എൽജി, സോണി, നോക്കിയ എന്നിവയടക്കമുള്ള ബ്രാൻറുകളും ഉണ്ടാകും. IFAയിൽ പുറത്തിറക്കപ്പെടുന്ന മികച്ച 5 സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

Huawei Mate 30 Series
 

Huawei Mate 30 Series

IFAയുടെ ഓപ്പണിങ് കീനോട്ട് അവതരിപ്പിക്കുന്നത് ഹുവാവെയുടെ സിഇഒ റിച്ചാർഡ് യു ആണ്. ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹുവാവെ സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന മേറ്റ് 30/ മേറ്റ് 30 പ്രോ എന്നിവ അവതരിപ്പിച്ചേക്കും. കമ്പനി തന്നെ വികസിപ്പിച്ചെടുത്ത കിരിൻ 990 ചിപ്പ് സെറ്റോടുകൂടിയായിരിക്കും ഈ ഫ്ലാഗ്ഷിപ്പ് ഫോൺ പുറത്തിറങ്ങുക. അടുത്തവർഷം ട്രൻറായി മാറാൻ പോകുന്ന മൊബൈൽ ക്യാമറ ടെക്നേളജി ഹുവായി മേറ്റ് 30 സീരിസിലൂടെ അവതരിപ്പിക്കുമെന്നാണ് വിദഗ്ദർ കരുതുന്നത്.

LG G8X ThinQ

LG G8X ThinQ

എൽജി തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ G8X ThinQ വിൻറെ ലോഞ്ച് IFA 2019 വേദിയിൽ വച്ച് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 5ന് കമ്പനി പ്രസ് കോൺഫറൻസ് സംഘടിപ്പിക്കുന്നുണ്ട്. ഡ്യൂവൽ സ്ക്രീനും സ്നാപ്പ് ഡ്രാഗൺ 855 പ്രോസസറും അടങ്ങുന്ന G8X ThinQ മികച്ച പെർഫോമൻസ് പ്രതീക്ഷിക്കാവുന്ന ഫോണാണ്. ഫിങ്കർപ്രിൻറ് സെൻസർ, സൂപ്പർ AMOLED സ്ക്രീൻ, രണ്ടോ മൂന്നോ ലെൻസ് റിയർ ക്യാമറ എന്നിവയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ.

LG V60 ThinQ

LG V60 ThinQ

G8X ThinQ നൊപ്പം സൌത്ത് കൊറിയൻ കമ്പനിയായ എൽജി തങ്ങളുടെ LG V60 ThinQ എന്ന മോഡലും IFA 2019ൽ വച്ച് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 5ജി കണക്ടിവിറ്റിയോട് കൂടിയ ഈ മോഡൽ ഡ്യൂവൽ സ്ക്രീൻ സ്മാർട്ട്ഫോണാണ്. ക്വാൽകോം സ്നാപ്പ് ഡ്രാഗൺ 855/ 855 പ്ലസ് ചിപ്പ് സെറ്റാണ് ഈ സ്മാർട്ട്ഫോണിന് എൽജി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽജി ഈ മോഡലിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരുന്നു.

Sony Xperia 2
 

Sony Xperia 2

സെപ്റ്റംബർ 5നാണ് സോണി തങ്ങളുടെ പ്രസ് കോൺഫറൻസ് വിളിച്ചിരിക്കുന്നത്. സ്മാർട്ട് ടിവികളും ഫ്രാഗ്ഷിപ്പ് 1000X ഹെഡ്ഫോണുകളും ചില ഓഡിയോ പ്രോഡക്ടുകളും സോണി IFA വേദിയിൽ വച്ച് അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. അതിനൊപ്പം തന്നെ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സോണി എക്സ്പീരിയ 2 ൻറെ ലോഞ്ചും വേദിയിൽ വച്ച് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6.1 ഡിസ്പ്ലെ 1080p യോടെയും 21:9 ടാൾ ആസ്പാക്ട് റേഷിയോടുകൂടിയും നൽകിയിരിക്കുന്ന ഫോണിൽ സ്നാപ്പ് ഡ്രാഗൺ 855 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. വീഡിയോയെ കേന്ദ്രീകരിച്ച് ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറയും മോഡലിൽ ഉണ്ടാകും.

Nokia 7.2, 8.2, 6.2

Nokia 7.2, 8.2, 6.2

നോക്കിയ സ്മാർട്ട്ഫോണുകളുടെ നിർമ്മാതാക്കളായ HMD സെപ്റ്റംബർ 5നാണ് പ്രസ് കോൺഫറൻസ് വിളിച്ചിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന നോക്കിയ 7.2, നോക്കിയ 8.2, നോക്കി 6.2എന്നീ സ്മാർട്ട് ഫോണുകളാണ് IFAയിൽ വച്ച് നോക്കിയയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രാകാരം നോക്കിയ 7.2 എത്തുക 6.3 ഇഞ്ച് ഫുൾ HD+ പാനലോടുകൂടിയായിരിക്കും. ക്വാൽകോം സ്നാപ്പ് ഡ്രാഗൺ 660 പ്രോസസറും കാൾസെസ് ഒപ്പ്റ്റിക്സോടുകൂടിയ ട്രിപിൾ ലെൻസ് ക്യാമറ സെറ്റപ്പും മോഡലിൽ പ്രതീക്ഷിക്കാം.

Most Read Articles
Best Mobiles in India

English summary
IFA 2019 is just around the corner and we cannot wait to see the action unfold at the Europe's biggest technology trade show. The leading technology brands will use the platform to unveil the latest products for the masses during the 6-day event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X