Home
Mobile

ബാറ്ററി സവിശേഷതകൾ ചോർന്ന മോട്ടോ ഇ 7 പവർ, മോട്ടോ ജി 30 സ്മാർട്ഫോണുകൾ ഉടൻ അവതരിപ്പിക്കും

വരും ആഴ്ചകളിൽ നിരവധി സ്മാർട്ഫോണുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടറോള. ഒന്ന്, മോട്ടറോള ഐബിസ 5 ജി സ്മാർട്ട്‌ഫോൺ വരും ദിവസങ്ങളിൽ വിപണിയിലെത്തിക്കും. മറ്റ് സ്മാർട്ട്‌ഫോണുകളായ മോട്ടോ ജി 30, മോട്ടോ ഇ 7 പവർ എന്നിവയാണ് ലോഞ്ച് ചെയ്യുവാൻ പോകുന്ന പട്ടികയിൽ വരുന്നത്. ഈ സ്മാർട്ട്‌ഫോണുകളുടെ ബാറ്ററിയും മറ്റ് സവിശേഷതകളും ഒരു പുതിയ റിപ്പോർട്ട് വഴി ഇപ്പോൾ വെളിപ്പെടുത്തി കഴിഞ്ഞു.

ബാറ്ററി സവിശേഷതകൾ ചോർന്ന മോട്ടോ ഇ 7 പവർ, മോട്ടോ ജി 30 സ്മാർട്ഫോണുകൾ

മോട്ടറോള മോട്ടോ ജി 30 വെളിപ്പെടുത്തിയ വിശദാംശങ്ങൾ

വിൻഫ്യൂച്ചറിൻറെ റിപ്പോർട്ട് അനുസരിച്ച്, മോട്ടറോള ജി സീരീസിലെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോട്ടോ ജി 30 ആയിരിക്കും. 720 പിക്‌സൽ റെസല്യൂഷനിൽ വരുന്ന 6.5 ഇഞ്ച് വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നതിനാണ് ഈ സ്മാർട്ട്ഫോൺ ടിപ്പ് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്നാപ്ഡ്രാഗൺ 662 ചിപ്‌സെറ്റായിരിക്കും മോട്ടോ ജി 30 ക്ക് കരുത്ത് പകരുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇത് ഒരു സാധാരണ 4 ജി സ്മാർട്ട്‌ഫോണായിരിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്‌സ് സെയിൽ ആരംഭിച്ചു

മോട്ടോ ജി 30 വേഗതയേറിയ ചാർജിംഗ് സപ്പോർട്ടുമായി 5,000 എംഎഎച്ച് ബാറ്ററിയിൽ വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 48 എംപി പ്രൈമറി ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ഷൂട്ടർ, 2 എംപി ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഫീച്ചർ ചെയ്യുന്നതിനാണ് ഈ ഫോൺ ടിപ്പ് ചെയ്തിരിക്കുന്നത്.

മോട്ടറോള മോട്ടോ ഇ 7 പവർ സവിശേഷതകൾ

മോട്ടോ ജി 30 കൂടാതെ, വരാനിരിക്കുന്ന മോട്ടോ ഇ 7 പവറിനെക്കുറിച്ചും റിപ്പോർട്ട് പറയുന്നുണ്ട്. കഴിഞ്ഞ വർഷം മോട്ടോ ഇ 7 ലോഞ്ചിന് ഒരു ചെറിയ അപ്‌ഡേറ്റ് ലഭിക്കുമെന്ന് പറയുന്നു. വരാനിരിക്കുന്ന മോട്ടോ ഇ 7 പവറിന് സമാനമായ 6.5 ഇഞ്ച് 720 പിക്‌സൽ ഡിസ്പ്ലേ, വാട്ടർ ഡ്രോപ്പ് നോച്ച് എന്നിവയുണ്ട്. 13 എംപി+ 2 എംപി സെൻസറുകളുള്ള ഡ്യൂവൽ ക്യാമറ സെറ്റപ്പ് ഇതിൽ വന്നേക്കും. മോട്ടോ ഇ 7 പവറിൽ സെൽഫികൾ പകർത്തുവാൻ 5 എംപി സെൻസർ അവതരിപ്പിച്ചേക്കും.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

4 ജിബി റാമും 64 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 25 ചിപ്‌സെറ്റ് ഇതിൽ ഉൾപ്പെടുന്നു. ഇതുവരെ, വരാനിരിക്കുന്ന മോട്ടോ ഇ 7 പവറിൻറെ മിക്ക വിശദാംശങ്ങളും അതിൻറെ മുൻഗാമിയുടേതിന് സമാനമാണ്. 5,000 എംഎഎച്ച് ബാറ്ററി ആയിരിക്കും പ്രധാന വ്യത്യാസം. മുൻഗാമിയായ മോട്ടോ ഇ 7 സ്മാർട്ഫോൺ ലോഞ്ച് ചെയ്തത് 4,000 എംഎഎച്ച് ബാറ്ററിയുമായാണ്.

മോട്ടറോള മോട്ടോ ജി 30, മോട്ടോ ഇ 7 പവർ ലോഞ്ച്

ഇപ്പോൾ, മോട്ടോ ജി 30 അല്ലെങ്കിൽ മോട്ടോ ഇ 7 പവർ തുടങ്ങിയ സ്മാർട്ഫോണുകളുടെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പറഞ്ഞിട്ടില്ല. മോട്ടോ ഇ 7 പവറിന് 182 യുഎസ് ഡോളർ (ഏകദേശം 13,000 രൂപ) വില വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. റെഡ്മി, റിയൽ‌മി, നോക്കിയ, എന്നിവയിൽ നിന്നുള്ള ഡിവൈസുകളുമായി ഈ ഫോണിനെ നേരിട്ടുള്ള മത്സരത്തിലേക്ക് ഇത് കൊണ്ടുവരും. അവതരിപ്പിച്ച് കഴിഞ്ഞാൽ ഈ ഹാൻഡ്‌സെറ്റുകൾ വിപണിയിൽ എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയാം.

കൂടുതൽ വായിക്കുക: പോക്കോ എം3യുടെ ആദ്യ വിൽപ്പനയിൽ തന്നെ വിറ്റഴിച്ചത് ഒന്നര ലക്ഷം ഫോണുകൾ, അടുത്ത വിൽപ്പന ഫെബ്രുവരി 16ന്

Best Mobiles in India

English summary
For one, the smartphone Motorola Ibiza 5G is tipped to launch in the next few days. The Moto G30 and the Moto E7 Power smartphones join the list. The battery and other specifications of these smartphones have been revealed in a new article.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X