മൂന്ന് റിയർ ക്യാമറകളും രണ്ട് ദിവസം ബാറ്ററി ലൈഫുമായി നോക്കിയയുടെ 6.2, 7.2 മോഡലുകൾ പുറത്തിറങ്ങി

|

യൂറോപ്പിലെ ഏറ്റവും വലീയ ടെക് ഷോ ആയ IFAയിൽ വച്ച് നോക്കിയയുടെ മൂന്ന് ഫീച്ചർ ഫോണുകളും രണ്ട് സ്മാർട്ട്ഫോണുകളുമടക്കം 5 പുതിയ ഫോണുകളാണ് പുറത്തിറങ്ങിയത്. നോക്കിയ 6.2, നോക്കിയ 7.2, നോക്കിയ 110, നോക്കിയ 2720 ഫ്ലിപ്പ്, നോക്കിയ 800 ടഫ് എന്നിവയാണ് നോക്കിയ ഇത്തവണ IFA യിൽ വച്ച് അവതരിപ്പിച്ച ഫോണുകൾ. നോക്കിയ ആരാധകർ കാത്തിരുന്ന 48MP സെസ്സ് ലെൻസും 7.2വിൽ ഉള്ളതായി കമ്പനി പ്രഖ്യാപിച്ചു.

നോക്കിയ 6.2 ഡിസ്പ്ലെയും പ്രോസസറും
 

നോക്കിയ 6.2 ഡിസ്പ്ലെയും പ്രോസസറും

നോക്കിയ 6.2 പുറത്തിറക്കിയിരിക്കുന്നത് 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയോട് കൂടിയാണ്. HDR 10 സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെ കൂടിയാണിത്. ഗോറില്ലാഗ്ലാസ് 3 പ്രോട്ടക്ഷനുള്ള ഡിസ്പ്ലെയിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചും നൽകിയിരിക്കുന്നു. ഒക്ടാകോർ സ്നാപ്പ്ഡ്രാഗൺ 636 SoC പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. 4GB RAM, 128 GB ഓൺ ബോർഡ് സ്റ്റോറേജ് എന്നിവയും നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 9 Pie യാണ് ഫോണിൻറെ സോഫ്റ്റ് വെയർ.

നോക്കിയ 6.2 ക്യാമറ

നോക്കിയ 6.2 ക്യാമറ

മൂന്ന് പിൻക്യാമറകളാണ് നോക്കിയ 6.2വിൽ കമ്പനി നൽകിയിരിക്കുന്നത്. 16MP പ്രൈമറി ക്യമറ കൂടാതെ 5 MP ഡെപ്ത് സെൻസറും 118 ഡിഗ്രി വൈഡ് ആംഗിൾ ലെൻസോട് കൂടിയ 8MP സെൻസറുമാണ് നൽകിയിരിക്കുന്നത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിനൊപ്പം LED ഫ്ലാഷും നോക്കിയ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 8MP സെൻസറുള്ള മുൻക്യാമറയാണ് നോക്കിയ 6.2വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നോക്കിയ 6.2 ബാറ്ററി, വില

3,500 mAh നോൺ റിമൂവബിൾ ബാറ്ററിയോടുകൂടിയാണ് നോക്കിയ 6.2 പുറത്തിറക്കിയിരിക്കുന്നത്. കമ്പനി അവകാശപ്പെടുന്നത് ഈ ഫോണിൽ രണ്ടുദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുന്നു എന്നാണ്. ഒക്ടോബർ മുതൽ ഫോൺ വിപണിയിൽ ലഭ്യമാകുമെന്ന് നോക്കിയ അറിയിച്ചു. 199 യൂറോ (ഏകദേശം 15,800 രൂപ)യാണ് മോഡലിൻറെ വില. സെറാമിക്ക് ബ്ലാക്ക്, ഐസ് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

നോക്കിയ 7.2 ഡിസ്പ്ലെയും പ്രോസസറും
 

നോക്കിയ 7.2 ഡിസ്പ്ലെയും പ്രോസസറും

നോക്കിയ 6.2 മോഡലിൻറെ ജേഷ്ഠസഹോദരൻ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് നോക്കിയ 7.2. നോക്കിയ 6.2വിൽ ഉള്ള അതേ തരം ഡിസ്പ്ലെയാണ് 7.2വിലും ഉള്ളത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിഡിസ്പ്ലെ HDR 10 സപ്പോർട്ടോടുകൂടിയാണ് നൽകിയിരിക്കുന്നത്. വാട്ടർഡ്രോപ്പ് നോച്ചോടുകൂടിയ സ്ക്രീൻ 500നിറ്റ്സ് ബ്രൈറ്റ്നസും നൽകുന്നു. ഗോറില്ല ഗ്ലാസ് 3യാണ് ഡിസ്പ്ലെയുടെ സംരക്ഷണത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. സ്നാപ്പ്ഡ്രാഗൺ 660 SoC പ്രോസസറും 6GB റാമും 128 GB ഓൺബോർഡ് സ്റ്റോറേജും ഫോണിൻറെ മറ്റ് സവിശേഷതകളാണ്. ആൻഡ്രോയിഡ് 9 Pie യാണ് ഫോണിൻറെ സോഫ്റ്റ് വെയർ.

നോക്കിയ 7.2 ക്യാമറ

നോക്കിയ 7.2 ക്യാമറ

മൂന്ന് ക്വാമറകൾ തന്നെയാണ് നോക്കിയ 7.2വിൻറെ പിൻഭാഗത്തും കമ്പനി നൽകിയിരിക്കുന്നത്. 48 MP പ്രൈമറി ക്യാമറകൂടാതെ 5 MP ഡെപ്ത് സെൻസറും 8MP വൈഡ് ആംഗിൾ ഷൂട്ടറും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനൊപ്പം LED ഫ്ലാഷാണ് നൽകിയിരിക്കുന്നത്. മുൻഭാഗത്ത് സെൽഫികൾക്കും വീഡിയോകോളുകൾക്കും മികച്ച ക്വാളിറ്റി നൽകാൻ 20MP ഫ്രണ്ട് ക്വാമറയും നോക്കിയ 7.2വിന് നൽകിയിരിക്കുന്നു.

നോക്കിയ 7.2 ബാറ്ററി, വില

നോക്കിയ 7.2 ബാറ്ററി, വില

നോക്കിയ 7.2വും 3,500 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. കമ്പനി നോക്കിയ 7.2വിന് അവകാശപ്പെടുന്നത് 2 ദിവസത്തെ ബാറ്ററി ലൈഫാണ്. സിയാൻ ഗ്രീൻ, ചാർക്കോൾ, ഐസ് കളർ എന്നീ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഈ മോഡൽ വിപണിയിലെത്തും. 249 യൂറോ (ഏകദേശം 19,800 രൂപ)യാണ് നോക്കിയ 7.2വിൻറെ വില.

Most Read Articles
Best Mobiles in India

English summary
Nokia has launched five new phones at the IFA 2019 which includes three feature phones and two new smartphones. Unlike every year, the company surprised its fan base by launching a rugged phone called the Nokia 800 Tough. Overall, the company has launched the Nokia 6.2, Nokia 7.2, Nokia 110, Nokia 2720 Flip, and the Nokia 800 Tough. The company has also announced the much-awaited 48MP Zeiss camera for the Nokia 7.2. Here are the details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X