വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ ലോഞ്ച് സ്ഥിരീകരിച്ചു; ആമസോൺ ലഭ്യതയും വെളിപ്പെടുത്തി
വൺപ്ലസ് അടുത്ത മാസം നോർഡ് 2, നോർഡ് സിഇ 5 ജി സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വൺപ്ലസ് സ്മാർട്ട്‌ഫോണുകൾ ജൂൺ 10, ജൂൺ 25 തീയതികളിൽ ഇന്ത്യയിൽ വിപണിയിലെത്തുമെന്നാണ് അഭ്യൂഹങ്ങൾ. പ്രത്യേക സമ്മർ ലോഞ്ച് ഇവന്റിൽ ഈ സ്മാർട്ഫോണുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഈ ലോഞ്ച് ഇവന്റ് നടക്കുമെന്നുള്ള കാര്യം സ്ഥിരീകരിച്ചു. ഈ ലോഞ്ച് ഇവന്റിൻറെ കൃത്യമായ ലോഞ്ച് തീയതി ലഭിച്ച ചിത്രം വെളിപ്പെടുത്തുന്നില്ല. ചിലപ്പോൾ ജൂൺ 10 ന് കമ്പനിക്ക് ലോഞ്ച് ഇവന്റ് നടത്തിയേക്കുമെന്ന് പറയുന്നു. ടിപ്സ്റ്റർ മുകുൾ ശർമ രസകരമായ മറ്റൊരു കാര്യം കണ്ടെത്തി. അത് വരാനിരിക്കുന്ന ഇവന്റിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ വരാനിരിക്കുന്ന വൺപ്ലസ് ലോഞ്ച് ഇവന്റിൽ വൺപ്ലസ് നോർഡ് സിഇ 5 ജി, നോർഡ് 2 സ്മാർട്ഫോണുകൾ കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ വായിക്കുക: ഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള റിയൽമി നർസോ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
വൺപ്ലസ് ഇന്ത്യയുടെ സമ്മർ ലോഞ്ച് ഇവന്റ്
വൺപ്ലസ് ഇന്ത്യയിൽ സമ്മർ ലോഞ്ച് ഇവന്റ് നടത്തുമെന്നുള്ള കാര്യം സ്ഥിരീകരിച്ചു. ഇവന്റിൽ കമ്പനിക്ക് വൺപ്ലസ് നോർഡ് 2 അവതരിപ്പിക്കും. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോഞ്ച് ഇവന്റ് സ്ഥിരീകരിച്ചു. ടീസർ ചിത്രം ഇവന്റിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല. ചിത്രവുമായി അറ്റാച്ച് ചെയ്യ്ത ലിങ്ക് ഒരു ആമസോൺ ഇന്ത്യയുടെ മൈക്രോസൈറ്റിലേക്ക് കൊണ്ടുപോകുന്നു. ഈ ഇവന്റിൽ കമ്പനിക്ക് നോർഡ് 2 അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം. യുആർഎല്ലിൽ ഒരു പുതിയ നോർഡ് സ്മാർട്ട്‌ഫോൺ ലോഞ്ചിൻറെ പരാമർശം ടിപ്‌സ്റ്റർ മുകുൾ ശർമ കണ്ടെത്തിയിട്ടുണ്ട്. നോർഡ് സിഇ 5 ജിയുമായി ബന്ധപ്പെട്ടിരിക്കുന്ന "എബ്ബ" എന്ന രഹസ്യനാമവും യുആർഎല്ലിൽ ഉൾപ്പെടുന്നു. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കൃത്യമായ ലോഞ്ച് തീയതി വ്യക്തമല്ല.
കൂടുതൽ വായിക്കുക: അസൂസ് റോഗ് ഫ്ലോ എക്സ്13, റോഗ് സെഫിറസ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി
ജൂൺ 10 അല്ലെങ്കിൽ ജൂൺ 25 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ മറ്റൊരു കാര്യം. ഈ ഹാൻഡ്സെറ്റിൻറെ ഡിസൈൻ റെൻഡറുകളും പ്രധാന സവിശേഷതകളും 6.49 ഇഞ്ച് ഹോൾ-പഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഉൾപ്പെടുത്തും. വൺപ്ലസിന് നോർഡ് 2 എന്ന മറ്റൊരു സ്മാർട്ഫോൺ അവതരിപ്പിക്കാനും കഴിയും. ഒരു ലിസ്റ്റിംഗ് വഴി ഈ ഹാൻഡ്‌സെറ്റിൻറെ വരവ് കമ്പനി ഇതിനകം സ്ഥിരീകരിച്ചിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്യ്തു. മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറായിരിക്കും ഈ ഹാൻഡ്‌സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഈ ഹാൻഡ്‌സെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിസ്) വെബ്സൈറ്റിൽ ഉണ്ടായിരുന്നു. ഇത് ഈ സ്മാർട്ഫോൺ ഉടനെ അവതരിപ്പിക്കുമെന്നുള്ള ഒരു സൂചന നൽകുന്നു. ഈ പുതിയ വൺപ്ലസ് നോർഡ് സിഇ 5 ജിയുടെ കൂടുതൽ വിശദാംശങ്ങൾ അധികം വൈകാതെ തന്നെ നമുക്ക് അറിയുവാൻ സാധിക്കുന്നതാണ്. എന്തായാലും, ഈ സ്മാർട്ഫോൺ ഉടനെ തന്നെ അവതരിപ്പിക്കാനുള്ള സാഹചര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കുക: കൂടുതൽ വായിക്കുക: ഗെയിമർമാർക്കായി വയർലെസ് ചാർജിങ് സപ്പോർട്ടുള്ള റെഡ്‌മി എയർഡോട്ട്സ് 3 പ്രോ ഇയർബഡ്സ് അവതരിപ്പിച്ചു


Click it and Unblock the Notifications








