ബിഐഎസ് ലിസ്റ്റിംഗിൽ റിയൽമി ജിടി നിയോ; ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും
റിയൽമി അടുത്തിടെ ചൈനയിൽ റിയൽമി ജിടി 5 ജി പുറത്തിറക്കുകയും തുടർന്ന് സ്മാർട്ട്‌ഫോണിൻറെ ജിടി നിയോ എഡിഷനെ കുറിച്ച് സൂചനകൾ നൽകുകയും ചെയ്യ്തു. ഇപ്പോൾ, ഈ സ്മാർട്ട്‌ഫോൺ ബിഐഎസ്, ഐഎംഇഐ ഡാറ്റാബേസ്, ഗീക്ക്ബെഞ്ച് എന്നിവയിൽ കണ്ടെത്തുകയും ചെയ്യ്തു. ഇന്ത്യയിലും ഉടൻ ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചേക്കുമെന്ന ഒരു സൂചന നൽകുന്നുണ്ട്. മാർച്ച് 31 ന് ചൈനയിൽ അവതരിപ്പിക്കുന്ന റിയൽമി ജിടിയുടെ വരവിന് ശേഷമാണ് ഇത് വരുന്നത്. ഈ സ്മാർട്ട്‌ഫോണിനെക്കുറിച്ച് ലഭ്യമായ കാര്യങ്ങൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

റിയൽമി ജിടി നിയോ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
അറിയപ്പെടുന്ന ടിപ്‌സ്റ്റർ മുകുൾ ശർമ പറയുന്നതനുസരിച്ച്, ഇന്ത്യൻ ഐഎംഇഐ ഡാറ്റാബേസ് സൈറ്റിൽ റിയൽമെ ജിടി നിയോ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതേ മോഡലുള്ള ഒരു റിയൽമി സ്മാർട്ട്ഫോണും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിലും (ബിഐഎസ്) ഗീക്ക്ബെഞ്ചിലും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സ്മാർട്ട്‌ഫോൺ ഉടൻ തന്നെ ഇന്ത്യയിൽ പ്രവേശിക്കുമെന്ന തോന്നലാണ് നൽകുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, റിയൽമി ജിടി 5 ജി ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ല എന്നതാണ്. അതിനുപകരം, റിയൽമി ജിടി നിയോ നേരിട്ട് ഇന്ത്യയിൽ ആദ്യമായി വിപണിയിലെത്തിക്കാനുള്ള സാധ്യതയുണ്ട്.
കൂടുതൽ വായിക്കുക: ഐഫോൺ 12 സീരിസിൽ ചാർജർ നൽകാത്തതിന് ആപ്പിളിന് ബ്രസീലിൽ 20 ലക്ഷം ഡോളർ പിഴ
റിയൽമി ജിടി നിയോ പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
മേൽപ്പറഞ്ഞ സർട്ടിഫിക്കേഷൻ വെബ്സൈറ്റുകൾ അനുസരിച്ച്, റിയൽമി ജിടി നിയോയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസർ നൽകും. ഈ കാര്യം കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മിക്കവാറും റിയൽമി യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. 6 ജിബി, 8 ജിബി റാം വേരിയന്റുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്, ഇവയ്ക്കൊപ്പം 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുമുണ്ട്.
കൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം
ഉയർന്ന റിഫ്രഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുന്ന പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമായി ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരും. ക്വാഡ് റിയർ ക്യാമറകൾ, 65W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട്, 4,500 എംഎഎച്ച് ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഇതിൽ ഉൾപ്പെടാം. റിയൽമി ജിടി നിയോ ഒരു മിഡ് റേഞ്ചർ സ്മാർട്ഫോണാകാം. പക്ഷേ, ഇതിനെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങൾ ലഭ്യമല്ല. ഈ ഹാൻഡ്‌സെറ്റിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് കാത്തിരുന്ന് കാണാം.
കൂടുതൽ വായിക്കുക: ഐആർസിടിസി റെയിൽ കണക്ട് ആപ്പ് സ്മാർട്ട് ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ ?


Click it and Unblock the Notifications








