ഒക്ടോബറോടെ റെഡ്മി K20 സീരിസിൽ ആൻഡ്രോയിഡ് 10 ലഭ്യമാകും

|

ഷവോമി തങ്ങളുടെ ആദ്യ പോപ്പ് അപ്പ് സെൽഫി ക്യാമറ സ്മാർട്ട്ഫോൺ നിരയിൽ പുറത്തിറക്കുന്ന റെഡ്മി K20, റെഡ്മി K20 പ്രോ എന്നിവ വിപണിയിലെത്തുന്നു. ഷവോമിയുടെ പ്രിമിയം സ്മാർട്ട്ഫോൺ നിരയിലേക്കാണ് റെഡ്മി K20 സീരിസ് പുറത്തിറക്കിയത്. പ്രിമിയം ഫോണിൻറെ എല്ലാ ഹാർഡ് വെയർ ഫീച്ചറുകളും ഉൾപ്പെടുത്തി പോപ് അപ്പ് ക്യമറയുമായി പുറത്തിറങ്ങിയ K20 സീരിസ് വിപണിയിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

ആൻഡ്രോയിഡ് Pie ബേസ്ഡ് MIUI 10 UI പ്രീ ലോഡഡ്
 

മികച്ച ഹാർഡ് വെയർ കൂടാതെ ആൻഡ്രോയിഡ് Pie ബേസ്ഡ് MIUI 10 UI പ്രീ ലോഡഡ് ആയിട്ടാണ് രണ്ട് മോഡലുകളും പുറത്തിറക്കിയത്. പുതിയ വാർത്തകൾ അനുസരിച്ച് K20 സീരിസ് ഉപയോഗിക്കുന്നവർക്ക് ആൻഡ്രോയിഡ് 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനങ്ങൾ കമ്പനി ഒരുക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി ബെറ്റ വേർഷൻ അപ്ഡേറ്റ് കമ്പനി പുറത്തിറക്കി കഴിഞ്ഞു.

ആൻഡ്രോയിഡ് 10 വേർഷൻ

ഷവോമി തങ്ങളുടെ ജനപ്രിയ മോഡലുകളായ റെഡ്മി K20, റെഡ്മി K20 പ്രോ എന്നിവയ്ക്കായി ഒക്ടോബറോടെ ആൻഡ്രോയിഡ് 10 വേർഷൻ പുറത്തിറക്കുമെന്ന് ഓസ്ട്രോയിഡ് എന്ന ഓസ്ട്രേലിയൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. റെഡ്മി K20 യുടെ ഗ്ലോബൽ വേരിയൻറായ Mi 9Tയിൽ ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭ്യമാക്കുകയാണ് ഷവോമി എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിനായി റെഡ്മി K20, റെഡ്മി K20 പ്രോ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള നടപടികളും ഷവോമി ചെയ്യുന്നുണ്ട്.

റെഡ്മി K20 സവിശേഷതകൾ

20 എംപി സെൻസറോടുകൂടിയ f/2.0 അപറേച്ചറുള്ള പോപ്പ് അപ്പ് സെൽഫി ക്യാമറയോടുകൂടിയ ആദ്യ മോഡലാണ് റെഡ്മി K20. പിന്നിൽ f/1.8 അപറേച്ചറുള്ള 48 എംപി പ്രൈമറി സെൻസറും f/2.4 അപറേച്ചറുള്ള 8 എംപി സെൻസറും f/2.4 അപറേച്ചറുള്ള 13 എംപി സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോ ടാഗിങ്, എച്ച്ഡിആർ, പോട്ട്രൈറ്റ് മോഡ്, പനോരമ, 4K വീഡിയോ റെക്കോർഡിങ് അടക്കമുള്ള അനവധി ക്യാമറ ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

റെഡ്മി K20 പ്രോസസർ
 

റെഡ്മി K20 പ്രോസസർ ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 730 ചിപ്പ്സെറ്റ് അഡ്രേനോ 612 GPU വോടുകൂടിയാണ് നൽകിയിരിക്കുന്നത്. 8 GB വരെ റാം, 128 GB ഓൺബോർഡ് സ്റ്റോറേജ് എന്നിവയും റെഡ്മി K20ൻറെ പ്രത്യേകതയാണ്. റെഡ്മി K20ൻറെ ഏറ്റവും വലിയ പോരായ്മയായി സാങ്കേതിക രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് ഈ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട് ചെയ്യില്ല എന്നതാണ്.

റെഡ്മി K20ൻറെ മുൻഭാഗം

റെഡ്മി K20ൻറെ മുൻഭാഗം പരിശോധിച്ചാൽ 6.39 ഇഞ്ച് AMOLED പാനൽ 1080 x 2340 പിക്സൽസിൽ FHD+റസലൂഷനാണ് ഉള്ളത്. 19:9 ആസ്പാക്ട് റേഷിയോയാണ് ഈ ഡിസ്പ്ലെ നൽകുന്നത്. ഡിസ്പ്ലെയുടെ സംരക്ഷണത്തിന് കോർണിങ് ഗോറില്ലാ ഗ്ലാസ് 5 നൽകിയിരിക്കുന്നു. ക്വിക്ക് ചാർജിങ് സപ്പോർട്ടോടുകൂടിയ 4,000 mAh ബാറ്ററിയാണ് ഫോണിൻറെ മറ്റൊരു സവിശേഷത.

Most Read Articles
Best Mobiles in India

English summary
Xiaomi introduced its first pop-up selfie camera smartphone lineup with the launch of Redmi K20 and the K20 Pro. Both the smartphones are packed top-of-the-line hardware making them the most premium smartphones in their respective price segments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X