സൊമാറ്റോയ്ക്കും സ്വിഗിക്കും 'പണികൊടുക്കാൻ' ആമസോൺ ഫുഡ് ഡെലിവറി രംഗത്തേക്ക്

|

ഇന്ത്യയിലെ ഇ-കൊമേഴ്സ്, വീഡിയോ സ്ട്രീമിങ് മേഖലകളിൽ ആധിപത്യമുറപ്പിച്ച ആമസോൺ ഓൺലൈൻ ഭക്ഷണവിതരണം ആരംഭിക്കുന്നു. അടുത്തമാസത്തോടെ തങ്ങളുടെ ഫുഡ് ഡെലിവറി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ആമസോണിൻറെ പ്രൈം നൌ ബാനറിൽ ആരംഭിക്കുന്ന ഫുഡ് ഡെലിവറി ആദ്യം ബെംഗളൂരുവിൽ മാത്രമായിരിക്കും ലഭ്യമാകുക. പിന്നീട് മുംബൈ ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും വ്യാപിപിക്കും.

കമ്മീഷൻ നാലിൽ ഒന്ന് മാത്രം

റിപ്പോർട്ടുകൾ പ്രകാരം മറ്റ് ഫുഡ് ഡെലിവറി സർവ്വീസുകളായ സ്വിഗി, സൊമാറ്റോ എന്നിവയടക്കമുള്ളവ റസ്റ്റോറൻറുകളിൽ നിന്നും ഈടാക്കുന്ന കമ്മീഷൻറെ നാലിൽ ഒന്ന് തുകമാത്രമാണ് ആമസോൺ ഈടാക്കുക. ഇ-കൊമോഴ്സ് ഭീമന്മാരായ ആമസോൺ റസ്റ്റോറൻറുകളുമായി കരാറിലേർപ്പെടാൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മറ്റു ഫുഡ് ഡെലിവറി സർവ്വീസുകൾ ഭക്ഷണത്തിൻറെ തുകയുടെ 20 ശതമാനം വരെയാണ് കമ്മീഷനായി വാങ്ങുന്നത്. ആമസോൺ അഞ്ചോ ആറോ ശതമാനം കമ്മീഷനിലാണ് റസ്റ്റോറൻറുകളുമായി കരാറിലേർപ്പെടുന്നത്.

ഫുഡ് പാണ്ടയെ സ്വന്തമാക്കി

ഇന്ത്യയിലെ ഓൺലൈൻ ടാക്സി സർവ്വീസായ ഒലയുടെ ഫുഡ് ഡെലിവറി സൃങ്കലയായ ഫുഡ് പാണ്ടയിൽ നിന്ന് സർവ്വീസിനാവശ്യമായ സാധനങ്ങൾ സ്വന്തമാക്കാനും ആമസോൺ നടപടി ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. കരാറുകളിലുള്ള റസ്റ്റോറൻറുകൾക്ക് ലഭിക്കുന്ന ഓർഡർ വേഗത്തിൽ അറിയിക്കാനുള്ള സംവിധാനങ്ങളും കമ്പനി ഒരുക്കുന്നുണ്ട്. വേഗത്തിൽ ഭക്ഷണം തയ്യാറാക്കാൻ റസ്റ്റോറൻറുളെ ഇത് സഹായിക്കും. മറ്റുള്ള ഫുഡ് ഡെലിവറി കമ്പനികളിൽ നിന്ന് വ്യത്യസ്തമായി സേവനം കാര്യക്ഷമമാക്കാനാണ് ആമസോൺ തുടക്കം മുതൽ ശ്രമിക്കുന്നതെന്നാണ് സൂചന.

ജനപ്രീതി പുതിയ സംരംഭത്തിനും ഗുണം ചെയ്യും

പത്ത് മുതൽ മുപ്പത് വരെ ശതമാനം കമ്മീഷൻ ഈടാക്കുന്ന ഓൺലൈൻ ഫുഡ് ബുക്കിങ് കമ്പനികളുമായുള്ള കരാറുകളിൽ പല റസ്റ്റോറൻറുകളും അതൃപ്തരാണ്. അതിനാൽ തന്നെ റസ്റ്റോറൻറുകളുമായി നല്ല നിലയിലുള്ള ബന്ധം സ്ഥാപിച്ച് മാർക്കറ്റ് പിടിക്കാനാകും ആമസോൺ ഉദ്ദേശിക്കുന്നത്. ആമസോൺ ഇ-കൊമേഴ്സിനും വീഡിയെ സ്ട്രീമിങ് സൈറ്റായ പ്രൈമിനും ഇന്ത്യയിൽ ഉപയോക്താക്കൾ ഏറെയാണ്. ഈ ജനപ്രീതി പുതിയ സംരംഭത്തിനും ഗുണം ചെയ്തേക്കുമെന്ന വിശ്യാസത്തിലാണ് കമ്പനി.

സാഹചര്യങ്ങൾ അനുകൂലം

നാഷണൽ റസ്റ്റോറൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) കുറച്ചുനാൾ മുൻപ് ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾക്കെതിരെ രംഗത്തെത്തിയിരുന്നു. കമ്പനികൾ ഈടാക്കുന്ന കമ്മീഷൻ കൊള്ളയ്ക്കെതിരെയാണ് റസ്റ്റോറൻസ് അസോസിയേഷൻ പ്രധാനമായും പ്രതികരിച്ചത്. ഇന്ത്യയിലെ ഈ സ്ഥിതിവിശേഷം മുതലെടുക്കാനാണ് ആമസോൺ തങ്ങളുടെ ഫുഡ് ഡെലിവറി സർവ്വീസ് ഉടൻ ആരംഭിക്കുന്നത് എന്നാണ് സൂചനകൾ.

Best Mobiles in India

Read more about:
English summary
According to a report, the company will start the service starting from metropolitan cities like Bengaluru, followed by Mumbai and New Delhi. The service will start under the Prime Now banner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X