മരണ തീയതി അറിയുന്ന ആപ് എത്തി...!

Written By:

വായിക്കുക: ഈ നവംബറില്‍ 20,000 രൂപയ്ക്ക് താഴെയായി വാങ്ങിക്കാവുന്ന 10 മികച്ച ഒക്ടാ കോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങള്‍ മരിക്കുന്ന തീയതി എന്നാണെന്ന് അറിയണോ. തലപുകഞ്ഞ് ആലോചിക്കേണ്ട അതിന്. മരണ തീയതി അറിയുന്ന ആപ്ലിക്കേഷന്‍ എത്തിക്കഴിഞ്ഞു. ജീവിതരീതി, രക്തസമ്മര്‍ദ്ദം, ഉറക്കത്തിന്റെ അളവ്, ശാരീരിക ക്ഷമത എന്നിവ കണക്കിലെടുത്താണ് ആപ് മരണ തീയതി കുറിക്കുന്നത്. ഡെഡ്‌ലൈന്‍ എന്നാണ് ഈ ആപിന് പേരിട്ടിരിക്കുന്നത്. ഹെല്‍ത്ത് കിറ്റ് എന്ന സംവിധാനം ഉപയോഗിച്ചാണ് ആപ് മരണ തീയതി കണക്കാക്കിയെടുക്കുന്നത്.

വായിക്കുക: കരാട്ടേ പ്രകടനങ്ങള്‍ ഇനി റോബോട്ടുകള്‍ക്ക് സ്വന്തം...!

മരണ തീയതി അറിയുന്ന ആപ് എത്തി...!

ആപില്‍ കയറിയാല്‍ നിങ്ങളുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് എത്ര നാള്‍ ജീവിക്കുമെന്ന് ആപ് കണക്കുകൂട്ടി പറയുന്നു. ഐഒഎസ് ഒഎസ്സിലാണ് നിലവില്‍ ആപ് പ്രവര്‍ത്തിക്കുക. ജിസ്റ്റ് എസ്എല്‍സിയാണ് ആപിന്റെ നിര്‍മ്മാതാക്കള്‍. മനുഷ്യന്‍ മരിക്കുന്നത് എന്നാണെന്ന് മുന്‍കൂട്ടി അറിയാനുളള ദിവ്യശക്തിയൊന്നും ആപിനില്ലെന്ന് നിര്‍മ്മാതാക്കള്‍ തുറന്ന് സമ്മതിക്കുന്നു.

വായിക്കുക: ഫേസ്ബുക്കില്‍ ഇനി ആരുടെ പോസ്റ്റാണ് കാണേണ്ടതെന്ന് ഉറപ്പിക്കുക നിങ്ങള്‍....!

എന്നാല്‍ ആരോഗ്യം സംബന്ധിച്ച് മുന്‍കരുതലുകള്‍ എടുക്കാന്‍ ആപ് സഹായിക്കുമെന്നാണ് ഇവരുടെ അവകാശവാദം. രക്തസമ്മര്‍ദ്ദത്തിന്റെ അളവ്, മറ്റ് ആരോഗ്യപരമായ കാര്യങ്ങള്‍ എന്നിവ മനസ്സിലാക്കി ആരോഗ്യം കൂടുതല്‍ മികച്ച രീതിയില്‍ മെച്ചപ്പെടുത്താന്‍ ആപ്പ് ഉപയോഗിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot