Home
News

ജിയോയെ നേരിടാൻ ബിഎസ്എൻഎൽ, ദിവസവും 33GB ഡാറ്റയുമായി പുതിയ ബ്രോഡ്ബാൻറ് പ്ലാൻ

ഇന്ത്യയിലെ ബ്രോഡ്ബാൻറ് മേഖലയിൽ വലിയമാറ്റങ്ങളുടെ കാലമാണ് ജിയോഫൈബറിൻറെ വരവോടെ ഉണ്ടാവുകയെന്ന നിരീക്ഷണം ശരിവയ്ക്കുകയാണ് ബിഎസ്എൻഎലിൻറെ പുതിയ ബ്രോഡ്ബാൻറ് പ്ലാൻ. നിരവധി ഓഫറുകളും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകളുമാണ് ജിയോ ഫൈബർ അവതരിപ്പിച്ചത്. 100Mbps മുതൽ 1Gbps വരെ സ്പീഡിലുള്ള ഇൻറർനെറ്റ് സേവനമാണ് ജിയോ ഫൈബറിൻറേത്.

ഭാരത് ഫൈബർ സർവ്വീസ്

ബ്രോഡ്ബാൻറ് സേവന മാർക്കറ്റിൽ പിടിച്ചുനിൽക്കാനായി പുതിയ ഓഫറുകളുമായി ഭാരത് ഫൈബർ സർവ്വീസിനെ ജനപ്രിയമാക്കാനാണ് ബിഎസ്എൻഎൽ തീരുമാനം. കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകളെ ആകർഷിക്കാനായാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്. ബിഎസ്എൻഎലിൻറെ ഭാരത് ഫൈബർ സർവ്വീസ് വേഗതയേറിയ ഇൻറെർനെറ്റ് സേവനമാണ് ലഭ്യമാക്കുന്നത്. 1,999 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാനിലൂടെ ദിവസവും 33GB ഡാറ്റയാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

100Mbps സ്പീഡ്

മറ്റ് കമ്പനികളുടെ സമാന തുക വരുന്ന പ്ലാനുകളിൽ ലഭിക്കുന്ന ഡാറ്റയേക്കാൾ വളരെ കൂടുതലാണ് ബിഎസ്എൻഎൽ നൽകുന്ന ദിവസവും 33 GB എന്ന ഓഫർ. 100Mbps സ്പീഡിലുള്ള ഇൻറർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുക. മോശമില്ലാത്ത സ്പീഡ് എന്ന് പറയാവുന്ന ഇൻറർനെറ്റ് വേഗതയ്ക്കൊപ്പം വരുന്ന വലിയ ഡാറ്റാ ലിമിറ്റ്, നൽകുന്ന തുകയ്ക്ക് ലഭിക്കുന്ന മികച്ച പ്ലാൻ തന്നെയാക്കി ഇതിനെ മാറ്റുന്നു.

അൺലിമിറ്റഡ് ഫ്രീ കോളുകളും

ബിഎസ്എൻഎലിൻറ പുതിയ പ്ലാനിനൊപ്പം അൺലിമിറ്റഡ് ഫ്രീ കോളുകളും ലഭിക്കും. 1,999 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്ന ലാൻറ് ഫോൺ കണക്ഷനും ഏത് നെറ്റ് വർക്കിലേക്കും ഉള്ള സൌജന്യ കോളുകളും മികച്ച ഓഫർ തന്നെയാണ്. ഈ പ്ലാനിൻറെ മറ്റൊരു സവിശേഷത ഉപഭോക്താവ് 33 GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഇൻറർനെറ്റ് സ്പീഡ് 4 Mbps ആയി ചുരുങ്ങും. അതിനാൽ തന്നെ ഇതൊരു അൺലിമിറ്റഡ് പ്ലാനാണ്. മുൻപുണ്ടായിരുന്ന 1Mbps സ്പീഡ് പരിഗണിക്കുമ്പോൾ ഡാറ്റാലിമിറ്റ് കഴിഞ്ഞ് ലഭിക്കുന്നതും മോശമില്ലാത്ത ഇൻറർനെറ്റ് സ്പീഡാണ്.

OTT ആപ്പ് സബ്ക്രിപ്ഷൻ ഇല്ല

കാഷ്യൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഡാറ്റാ ലിമിറ്റ് നൽകുമ്പോൾ തന്നെയും സ്വകാര്യമേഖലയിലെ തേർഡ്പാർട്ടി സേവനങ്ങളൊന്നും തന്നെ പ്ലാൻ ലഭ്യമാക്കുന്നില്ല. യാതൊരുവിധ OTT ആപ്പ് സബ്ക്രിപ്ഷനും തേർഡ്പാർട്ടി ആപ്പ് സബ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കില്ല. മറ്റ് കമ്പനികൾ OTT ആപ്പ് സബ്ക്രിപ്ഷൻ പ്ലാനുകൾക്കൊപ്പം നൽകുമ്പോൾ ഡാറ്റ വർദ്ധിപ്പിച്ച് പിടിച്ചുനിൽക്കാനുള്ള ബിഎസ്എൻഎൽ ശ്രമം എത്രത്തോളം ഫലിക്കുമെന്ന് സംശയമാണ്.

ജിയോയെ നേരിടാൻ

പ്രധാനമായും ജിയോയെ നേരിടാനായി പുറത്തിറക്കിയ ബിഎസ്എൻഎലിൻറെ പുതിയ പ്ലാൻ ജിയോയുടെ 2,499 രൂപയുടെ പ്ലാനുമായാണ് വിലയുടെ കാര്യത്തിൽ താരതമ്യം ചെയ്യാനാവുക. ജിയോ പ്ലാനിൽ 500Mbps ഇൻറർനെറ്റ് വേഗതയാണ് ലഭിക്കുക. പ്ലാനിൽ ആകെകൂടി ലഭിക്കുക 500GB ഡാറ്റയാണ്. ജിയോ തങ്ങളുടെ ലാൻറ്ലൈൻ സേവനത്തിലൂടെ സൌജന്യ കോളുകളും നൽകുകുന്നുണ്ട്. ഇതുകൂടാതെ 4K സെറ്റ്ടോപ്പ്ബോക്സ്, നിരവധി OTT ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ലഭ്യമാക്കുന്നുണ്ട്.

പുതിയ പ്ലാനിൻറെ ലക്ഷ്യം

ജിയോഫൈബർ അവതരിപ്പിച്ച ഓഫർ പെരുമഴയിൽ പിടിച്ചുനിൽക്കാനായി ഇൻറർനെറ്റ് സേവനരംഗത്തെ മറ്റ് കമ്പനികൾ അടുത്ത ദിവസങ്ങളിൽ പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ബിഎസ്എൻഎൽ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള കഠിനമായ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് പുതിയ പ്ലാൻ അവതരിപ്പിക്കുന്നതിലൂടെ തെളിയിക്കുന്നത്.

Best Mobiles in India

English summary
BSNL's Bharat Fiber service is the fastest broadband service it offers and with the latest plan, it makes it more desirable to data-hungry consumers. The new plan comes in at Rs 1,999 and as standard, BSNL is offering 33GB data for daily use.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X