കോൾ ഓഫ് ഡ്യൂട്ടി ഗെയിം ഒക്ടോബർ 1 മുതൽ മൊബൈലിലും

|

മൊബൈൽ ഗെയിമർമാരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് കോൾ ഓഫ് ഡ്യൂട്ടി മൊബൈലിൻറെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് ഗെയിം ലോകത്താകമാനം ലോഞ്ച്ചെയ്യും. നിലവിലുള്ള എല്ലാ ആൻഡ്രോയിഡ് ഐഒഎസ് സ്മാർട്ട്‌ഫോണുകളിലും ഗെയിം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കായി ഈ വർഷം ആദ്യം ഗെയിം ആപ്ലിക്കേഷൻറെ ബീറ്റാ വേർഷൻ ലഭ്യമാക്കിയിരുന്നു.

നവംബറോടെ ഇന്ത്യയിൽ

അടുത്തിടെ കാനഡയിലും ഓസ്‌ട്രേലിയയിലും കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ വേർഷൻറെ സോഫ്റ്റ് സോഫ്റ്റ് ലോഞ്ച് നടന്നിരുന്നു. ഈ രണ്ടിടങ്ങളിലും ഇപ്പോൾ ഗെയിം ലഭ്യമാണ്. നവംബറോടെ ഇന്ത്യയിൽ കോൾ ഓഫ് ഡ്യൂട്ടിയുടെ മൊബൈൽ വേർഷൻ ലഭ്യമായിതുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി അന്താരാഷ്ട്ര തലത്തിൽ ഗെയിമിൻറെ ലോഞ്ച് ഒക്ടോബർ 1ന് നടക്കും.

സൌജന്യം

ഔദ്യോഗിക ട്വിറ്റ് പ്രകാരം ഗെയിം ആരാധകർക്കായി കമ്പനി സൌജന്യമായാണ് കോൾ ഓഫ് ഡ്യൂട്ടി ലഭ്യമാക്കുന്നത്. ഗെയിമിൻറെ മുഖ്യ സവിശേഷതയായ മൾട്ടിപ്ലെയർ ഓപ്ഷൻ മൊബൈൽ വേർഷനിലും ലഭ്യമാക്കും. ഇതുകൂടാതെ ഐക്കോണിക്ക് മാപ്പുകൾ, വിവിധ മോഡുകൾ, വിവിധ കഥാപാത്രങ്ങൾ എന്നിവയും മൊബൈൽ വേർഷനിൽ ഉണ്ടാകും. മികച്ച ഗെയിമിങ് എക്സ്പീരിയൻസ് ആയിരിക്കും ഗെയിം നൽകുകയെന്നാണ് റിപ്പോർട്ടുകൾ.

ക്യാരക്ടറുകൾ

മൊബൈലിൽ ഗെയിം കളിക്കുന്നവർക്ക് ഗെയിം വിവിധതരം വസ്ത്രങ്ങളും ഗിയറുകളും ഉപയോഗിച്ച് അവരുടെ ക്യാരക്ടറുകളെ താല്പര്യത്തിനനുസരച്ച് മാറ്റിയെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ഗെയിം ഒരുക്കിയിരിക്കുന്നതെന്ന് ഗെയിം അപ്‌ഡേറ്റ് സൂചിപ്പിക്കുന്നു. ടെൻസെന്റിന്റെ ടിമി സ്റ്റുഡിയോയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. ഈ മെബൈൽ വേർഷനിൽ ബ്ലാക്ക് ഓപ്‌സ്, മോഡേൺ വാർഫെയർ എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസിയുടെ മറ്റ് ടൈറ്റിലുകൾ കൂടി ചേർത്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

ബാറ്റിൽ റോയൽ മോഡും

മൊബൈലിനായുള്ള ഗെയിമിൻറെ പുതിയ വേർഷനിൽ ഓപ്പൺ മാപ്പിൽ 100 കളിക്കാരെ വരെ ഉൾക്കൊള്ളുന്ന ബാറ്റിൽ റോയൽ മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ വേർഷനിൽ ആളുകൾക്ക് ഒറ്റയ്ക്കോ രണ്ടാളുകളായോ മൂന്ന് ആളുകളായോ കളിക്കാൻ സാധിക്കും. വായുവിലും കടലിലും കരയിലുമായി നിരവധി ഓപ്ഷനുകളും ഗെയ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൂകൂടാതെ മൊബൈൽ വേർഷനിൽ ATV, ഹെലിക്കോപ്റ്റർ, റാഫ്റ്റുകൾ എന്നീ വാഹനങ്ങളും ഉപയോഗിക്കാൻ സാധിക്കും.

ഗെയിം പ്രീ ബുക്ക് ചെയ്യാം

കോൾ ഓഫ് ഡ്യൂട്ടിയുടെ മൊബൈൽ വേർഷൻറെ പ്രഖ്യാപനം ഗെയിം ഫാൻസിനെ ആവേശത്തിലാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഗെയിമിൻറെ ലോഞ്ച് ഡേറ്റിലുണ്ടായ മാറ്റം ഗെയിമർമാർക്കിടയിൽ വലീയ ആശങ്കയാണ് ഉണ്ടാക്കിയത്. ഈ സൌജന്യ ഗെയിം പുറത്തിറങ്ങുമോ എന്നുപോലും സംശയങ്ങൾ ഉണ്ടായിരുന്നു. ഗെയിമർമാർക്ക് ആവശ്യമെങ്കിൽ ഇപ്പോൾ തന്നെ ഗെയിം പ്രീ ബുക്ക് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.

ഗെയിം ലിസ്റ്റ് ചെയ്യപ്പെട്ടുണ്ട്

ഗൂഗിൾ പ്ലോ സ്റ്റോറിൽ ഇപ്പോൾ തന്നെ ഗെയിം ലിസ്റ്റ് ചെയ്യപ്പെട്ടിട്ടിുണ്ട്. കമ്പ്യൂട്ടറുകളിൽ നിന്ന് മൊബൈലുകളിലേക്ക് ഗെയിമിങ് വ്യവസായം മാറിത്തുടങ്ങിയിട്ട് കാലങ്ങളായി പല വൻ കമ്പ്യൂട്ടർ ഗെയിം നിർമ്മാതാക്കളും അവരുടെ ഗെയ്മിൻറെ മൊബൈൽ വേർഷൻ പുറത്തിറക്കുകയോ മെബൈലിനായി പുതിയ ഗെയിമുകൾ പുറത്തിറക്കുകയോ ചെയ്യുന്നുണ്ട്. എന്തായാലും കോൾ ഓഫ് ഡ്യൂട്ടി മൊബൈൽ വേർഷൻ വിപണിയിൽ തരംഗമാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
Call of Duty: Mobile might finally have a launch date. On October 1, the game will be launched internationally and you can expect to have it right on your Android and iOS smartphones. Earlier this year, the game was teased in its beta form for select users. The game had a soft launch in Canada and Australia recently and is available there now.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X