ചന്ദ്രയാൻ 2: പ്രതീക്ഷ അവസാനിക്കുന്നുവോ?, ലാൻറിങ് സൈറ്റ് ചിത്രങ്ങൾ നാസയുടെ ഓർബിറ്റർ പകർത്തി

|

ചന്ദ്രയാൻ 2 വിൻറെ വിക്രം ലാൻഡറുമായി ബന്ധം സെപ്റ്റംബർ 21 എന്ന സമയപരിധിക്കുള്ളിൽ പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇസ്രോ തുടരുകയാണ്. ഈ സാഹചര്യത്തിൽ, വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡ് ചെയ്യേണ്ടിയിരുന്ന ചന്ദ്രൻറെ പ്രദേശത്തെ ഫോട്ടോകൾ നാസയുടെ ഓർബിറ്റർ പകർത്തിയിട്ടുണ്ട്. ഓർബിറ്റർ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോഴും പ്രോസസ് ചെയ്യപ്പെടുകയാണെന്നാണ് നാസ അറിയിച്ചത്.

ആശയവിനിമയം നഷ്ടപ്പെട്ടു

സെപ്റ്റംബർ 7ന് ചന്ദ്രൻറെ തെക്കൻപ്രദേശത്താണ് ചന്ദ്രയാൻ 2ൻറെ വിക്രം ലാൻഡർ സോഫ്റ്റ്ലാൻറ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ടച്ച് ഡൌൺ പ്രവർത്തനത്തിൻറെ ആദ്യമണിക്കൂറുകളിൽ വിക്രം ലാൻഡറിന് ഭൂമിയിലെ ഗ്രൌണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. അവസാന മണിക്കൂറുകളിൽ എന്താണ് സംഭവിച്ചത് എന്ന് പഠിക്കാൻ പ്രയാസമാണെങ്കിലും ചന്ദ്രയാൻ 2ൻറെ ഭ്രമണപഥം സുരക്ഷിതമാണെന്നും ചന്ദ്രനെ ദീർഘകാലം ഭ്രമണം ചെയ്യുമെന്നും ഇസ്രോ അധികൃതർ അറിയിച്ചു.

ചിത്രങ്ങൾ പകർത്തി

നാസയുടെ ചാന്ദ്ര ഓർബിറ്റായ ലൂണാർ റീകണൈസൻസ് ഓർബിറ്റർ (എൽ‌ആർ‌ഒ) വിക്രം ലാൻറ് ചെയ്യേണ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ സെപ്റ്റംബർ 17 ന് പറന്നിരുന്നു. ചന്ദ്രയാൻ 2ൻറെ അവസാന ഘട്ടത്തിൽ ഇസ്രോയ്ക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസിലാക്കാൻ എൽ‌ആർ‌ഒ വിക്രമിന്റെ ചിത്രങ്ങൾ പകർത്തി. പുതിയ ചിത്രങ്ങൾ ടീം വിശകലനം ചെയ്യുകയാണെന്നും വിക്രമിൻറെ മുൻ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമെന്നും എൽ‌ആർ‌ഒയുടെ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോൺ കെല്ലർ പറഞ്ഞു.

14 ദിവസത്തെ ദൗത്യജീവിതം
 

ചന്ദ്രയാൻ 2വിൻറ വിക്രം ലാൻ‌ഡർ‌ ഉള്ളത് ഷാഡോയിലാണോ കരുതിയിരുന്ന ഇടത്തിൽ തന്നെയാണോ എന്നറിയാൻ ഈ ചിത്രങ്ങൾ സഹായിക്കും. എന്തായാലും ചാന്ദ്രരാത്രിക്ക് മുമ്പായി ആശയവിനിമയം പുനസ്ഥാപിക്കണമെന്ന സമയപരിധിയിലായിരുന്നു ഇസ്രോ. വിക്രം ലാൻഡറിനും അതിന്റെ റോവർ പ്രഗ്യാനും ടച്ച്ഡൗൺ സമയത്തിൽ നിന്ന് വെറും 14 ദിവസത്തെ ദൗത്യജീവിതം ഉണ്ടെന്ന് ഇസ്‌റോ വ്യക്തമാക്കിയിരുന്നു.

താപനില താഴും

ചാന്ദ്രരാത്രിയിൽ താപനില വൻതോതിൽ കുറയും പ്രത്യേകിച്ച് വിക്രം ക്രാഷ് ലാൻറ് ചെയ്ത തെക്കൻ പ്രദേശത്ത് മൈനസ് 200 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴും. സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ പിന്നെ വിക്രം ലാൻഡറിന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയില്ല. മാത്രമല്ല, അത്തരം കുറഞ്ഞ താപനിലയെ നേരിടാനുള്ള രീതിയിലല്ല ലാൻഡർ രൂപകൽപ്പന ചെയ്തത്. ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രോണിക് കോംപോണൻറുകൾ കേടാകുകയും ചെയ്യും.

ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ

വിക്രം ക്രാഷ് ലാൻറ് ചെയ്തതായി പ്രതീക്ഷിക്കുന്ന പ്രദേശത്തിൻറെ ലാൻറിങ്ങിന് മുൻപും ശേഷവുമുള്ള ചിത്രങ്ങൾ കൈമാറുമെന്ന് ഇസ്രോയ്ക്ക് നാസ ഉറപ്പ് നൽകിയിട്ടുണ്ട്. ഇസ്രോയ്ക്ക് വിക്രമുമായി ഉടൻ ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതീക്ഷകൾ അവസാനിപ്പിക്കേണ്ടി വരും.

Best Mobiles in India

Read more about:
English summary
ISRO is racing against time to re-establish contact with Chandrayaan 2 Vikram lander before September 21 as it marks the beginning of the lunar night. In this scenario, NASA's LRO has captured photos of the lunar region where Vikram was supposed to soft-land and NASA says that they are still being processed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X