ആന്‍ഡ്രോയിഡിലെ എം മാര്‍ഷ്‌മെല്ലൊ-യെന്ന് "തീരുമാനമായി"...!
ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പ് എം-ല്‍ തുടങ്ങുമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും, എം-ന്റെ പൂര്‍ണ രൂപം എന്താണെന്ന് ഇതുവരെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നില്ല. എം എന്നത് മാര്‍ഷ്‌മെല്ലൊ എന്നതിന്റെ ചുരുക്കപ്പേരാണെന്നാണ് ഗൂഗിള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
വായിക്കുക: പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസ്സുകളുടെ രസകരമായ ചരിത്രം അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.
വായിക്കുക: ആന്‍ഡ്രോയിഡ് ലോല്‌പോപ്പിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!
വായിക്കുക: നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

1
ആദ്യത്തെ രണ്ട് പതിപ്പുകള്‍ക്ക് ശേഷമാണ് ഗൂഗിള്‍ മധുരപലഹാരങ്ങളുടെ പേര് നല്‍കുന്ന കീഴ്‌വഴക്കം ആരംഭിച്ചത്.

2
മൂന്നാം പതിപ്പായ ആന്‍ഡ്രോയിഡ് 1.5-ന് കപ്പ്‌കേക്ക് എന്നാണ് ഗൂഗിള്‍ നല്‍കിയത്. ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമായ സി എന്നതില്‍ തുടങ്ങുന്നതുകൊണ്ടായിരുന്നു ഗൂഗിള്‍ ഇത്തരമൊരു പേര് സ്വീകരിച്ചത്.

3
ഡോനറ്റ്, എക്ലയര്‍, ഫ്രോയൊ, ജിഞ്ചര്‍ബ്രഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ് എന്നിങ്ങനെയാണ് തുടര്‍ന്ന് വന്ന ആന്‍ഡ്രോയിഡ് പതിപ്പുകള്‍ക്ക് ഗൂഗിള്‍ നല്‍കിയത്.

4
ഏറ്റവും ഒടുവിലായി ഇറങ്ങിയ ആന്‍ഡ്രോയിഡ് പതിപ്പിന് എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ലോലിപോപ്പ് എന്ന പേരാണ് ഗൂഗിള്‍ സ്വീകരിച്ചത്.

5
ലോലിപോപ്പിന് പകരം ഇന്ത്യന്‍ മധുരപലഹാരമായ ലഡുവും ഗൂഗിള്‍ പരിഗണിക്കുകയുണ്ടായി.

6
ആന്‍ഡ്രോയിഡ് എം വീഡിയോയില്‍ പതിവ് പച്ച നിറത്തില്‍ നിന്ന് മാറി ആന്‍ഡ്രോയിഡ് ചിഹ്നം വെളള നിറത്തിലാക്കിയത് മാര്‍ഷ്‌മെല്ലൊ എന്ന് പേരിടാനാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

7
അമേരിക്കയില്‍ സുലഭമായി കിട്ടുന്ന പഞ്ചസാരയുടെ അംശം കൂടുതലുളള മധുരപലഹാരമാണ് മാര്‍ഷ്‌മെല്ലൊ.
8
മാര്‍ഷ്‌മെല്ലൊ എന്ന പേര് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ആന്‍ഡ്രോയിഡിലെ എം എന്തായിരിക്കുമെന്ന് ചോദിച്ച് ഗൂഗിള്‍ ഇറക്കിയ വീഡിയോ കൂടെ കൊടുക്കുന്നു.


Click it and Unblock the Notifications








