ജിടിഎ സാൻ ആൻഡ്രിയാസ് ഫാൻസിന് സന്തോഷവാർത്ത, ഗെയിം സൌജന്യമായി ഡൌൺലോഡ് ചെയ്യാം

|

ഗ്രാൻൻറ് തെഫ്റ്റ് ഓട്ടോ: സാൻ ആൻഡ്രിയാസ് ഗെയിമിന് ആരാധകർ ഏറെയാണ്. പഴക്കം ചെന്ന ഗെയിം ആയിട്ടുപോലും മികച്ച വിഷ്വൽ ക്യാളിറ്റിയും ഗെയിമിങ് അനുഭവവും ആളുകളെ ജിടിഎ ഫാൻസാക്കി നിലനിർത്തുന്നു. 2004ൽ പുറത്തിറങ്ങിയ ഗെയിം റോക്ക്സ്റ്റാർ ഗെയിംസിൻറെ ഏറ്റവും പ്രശസ്തമായ ഗെയ്മുമാണ്. ജിടിഎ കളിച്ച ആളുകൾക്കൊക്കെയും ഇനിയൊരിക്കൽ കൂടി ഗെയിം കളിക്കണമെന്ന ആഗ്രഹം ഉണ്ടാവും അത്തരക്കാർക്ക് വേണ്ടി സൌജന്യമായി ഗെയിം ഡൌൺലോഡ് ചെയ്യാൻ അവസരം ഒരുങ്ങുന്നു.

റോക്ക്സ്റ്റാർ സ്റ്റുഡിയോ
 

റോക്ക്സ്റ്റാർ സ്റ്റുഡിയോ അടുത്തിടെ തങ്ങളുടെ പുതിയ ആപ്പ് റിലീസ് ചെയ്തിരുന്നു. റോക്ക്സ്റ്റാർ ഗെയിംസ് ലോഞ്ചർ എന്ന ആപ്പ് വിൻഡോസ് പിസികളിൽ ലഭ്യമാണ്. ഈ ആപ്പിൻറെ ലോഞ്ചിൻറെ ഭാഗമായി ഓഫറായിട്ടാണ് സാൻ ആൻഡ്രിയാസ് സൌജന്യമായി ഡൌൺലോഡ് ചെയ്യാൻ അവസരം ഒരുക്കിയിരിക്കുന്നത്. നിശ്ചിത കാലത്തേക്ക് മാത്രമായിരിക്കും സൌജന്യമായി ഗെയിം ലഭ്യമാകുക.

പല പ്ലാറ്റ്ഫോമുകളിലും ലഭ്യം

ജിടിഎ സാൻആൻഡ്രിയാസ് ഗെയിം ഇപ്പോൾ പല പ്ലാറ്റ്ഫോമുകളിലായി ലഭ്യമാണ്. പിസി, ആൻഡ്രോയിഡ്, മാക്ക്ഒഎസ്, എക്സ്ബോക്സ്, പ്ലേ സ്റ്റേഷൻ എന്നീപ്ലാറ്റ് ഫോമുകളിലെല്ലാം സാൻആൻഡ്രിയാസ് ലഭിക്കും. സാധാരണ നിലയിൽ 6.99 ഡോളർ (ഏകദേശം 500 രൂപ) നൽകിയാലാണ് ഗെയിം സ്വന്തമാക്കാനാവുക. എന്നാൽ റോക്ക്സ്റ്റാർ ഗെയിം ലോഞ്ചർ ആപ്പ് പുറത്തിറക്കിയതിൻറെ ഭാഗമായി സൌജന്യമായി ഗെയിം ലഭ്യമാകുന്നു.

ഗെയിം ഡൌൺലോഡ് ചെയ്യാൻ ആവശ്യമായ സവിശേഷത

നിങ്ങൾ സാൻ ആൻഡ്രിയാസ് ഡൌൺലോഡ് ചെയ്യാൻ പോവുകയാണെങ്കിൽ ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ താഴെ പറയുന്ന സവിശേഷതകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക

- 1GHz ഇൻറർ പെൻറിയം III അല്ലെങ്കിൽ AMDഅത്ത്ലോൺ അഥവ ഇതിനേക്കാൾ പുതിയ പ്രോസസർ

- കുറഞ്ഞത് 256 എംബി റാം

- കുറഞ്ഞത് 3.6 ജിബി ഇൻറേണൽ സ്റ്റോറേജ്

- ഡയറക്ട്X9 കോമ്പിറ്റബിൾ ഡ്രൈവേഴ്സ്

- വിൻഡോസ് XPയോ അതിനേക്കാൾ പുതിയതോ ആയ ഓപ്പറേറ്റിങ് സിസ്റ്റം

മികച്ച ഗെയിമിങ് അനുഭവത്തിന്
 

നിങ്ങൾക്ക് സാൻആൻഡ്രിയാസ് ഗെയിം മികച്ച അനുഭവത്തിൽ തന്നെ ആസ്വദിക്കണമെങ്കിൽ കമ്പ്യൂട്ടറിൽ താഴെ പറയുന്ന സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുക

- 1GHz ഇൻറർ പെൻറിയം 4 അല്ലെങ്കിൽ AMDഅത്ത്ലോൺ XP അഥവ ഇതിനേക്കാൾ പുതിയ പ്രോസസർ

- കുറഞ്ഞത് 384 എംബി റാം

- കുറഞ്ഞത് 4.7 ജിബി ഇൻറേണൽ സ്റ്റോറേജ്

- ഡയറക്ട്X9 കോമ്പിറ്റബിൾ ഡ്രൈവേഴ്സ്

- വിൻഡോസ് XPയോ അതിനേക്കാൾ പുതിയതോ ആയ ഓപ്പറേറ്റിങ് സിസ്റ്റം

ക്ലൌഡ് സേവ്

റോക്ക്സ്റ്റാർ ഗെയിം ലോഞ്ചർ എന്നത് പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ റോക്സ്റ്റാർ സ്റ്റുഡിയോസ് ഉണ്ടാക്കിയ ഗെയിമുകളുടെ കേന്ദ്രമാണ്. ഈ ആപ്പിൽ നിന്ന് ആളുകൾക്ക് ഗ്രാൻറ് തെഫ്റ്റ് ഓട്ടോ വൈസ് സിറ്റി മുതൽ ഗ്രാൻറ് തെഫ്റ്റ് ഓട്ടോ വി ബിസൈഡ്സ് വരെയുള്ള എല്ലാ ഗെയിമുകളും വാങ്ങാൻ സാധിക്കും. ഇതിനൊപ്പം ആപ്ലിക്കേഷൻ ക്ലൌഡ് സേവ് ഓപ്ഷനും നൽകുന്നുണ്ട്. ഇതിലൂടെ ആളുകൾക്ക് ഗെയിം നിർത്തിയ പോയിൻറിൽ നിന്ന് മറ്റൊരു സിസ്റ്റത്തിൽ പോലും പുനരാരംഭിക്കാൻ സാധിക്കുന്നു. സ്റ്റുഡിയോവിലെ നിലവിലുള്ള ഗെയിമുകളുടെ അപ്ഡേഷനും ആപ്പിലൂടെ ലഭ്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Rockstar Studio has released a new app called Rockstar Games Launcher, which is currently available for Windows-powered PCs. As a launch offer, the company is bundling the GTA: San Andreas for those who download the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X