ജിയോ ഫൈബർ 4K സെറ്റ്-ടോപ്പ് ബോക്സിൻറെ സവിശേഷതകൾ, അറിയേണ്ടതെല്ലാം

|

ഇന്ത്യൻ ബ്രോഡ്ബാൻറ് വിപണി കീഴടക്കി മുന്നേറുന്ന ജിയോ ഫൈബറിൻറെ സെറ്റ്ടോപ്പ് ബോക്സ് അനവധി സവിശേഷതകളുമായാണ് പുറത്തിറങ്ങിയത്. കേബിൾ ടിവിയും OTT ആപ്പുകളും സപ്പോർട്ട് ചെയ്യുന്ന സെറ്റ്ടോപ്പ് ബോക്സാണ് ജിയോയുടേത്. OTT ആപ്പുകൾ കൂടാതെ ജിയോസാവൻ, ജിയോ സിനിമ എന്നീ ആപ്പുകളും സെറ്റ്ടോപ്പ് ബോക്സിൽ സപ്പോർട്ട് ചെയ്യുമെന്ന് ലോഞ്ചിങ് ഇവൻറിൽ തന്നെ കമ്പനി വ്യക്തമാക്കിയതാണ്. ജിയോ സെറ്റ്ടോപ്പ് ബോക്സിൻറെ മറ്റ് സവിശേഷതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

കേബിൾ ടിവിയും OTT കണ്ടൻറും

കേബിൾ ടിവിയും OTT കണ്ടൻറും

മറ്റ് കമ്പനികളുടെ സെറ്റ്ടോപ്പ് ബോക്സിന് സമാനമായി ജിയോ ഫൈബറിൻറെ സെറ്റ്ടോപ്പ് ബോക്സും കേബിൾ ടിവി, OTT കണ്ടൻറ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഇതുകൂടാതെ ടിവി പ്ലസ് ആപ്പുകളും സെറ്റ്ടോപ്പ് ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ടിവി പ്ലസ് ആപ്പിലൂടെ ജിയോ ഫൈബർ ബ്രോഡ്ബാൻറ് കണക്ഷനിലെ ഇൻറർനെറ്റ് ഉപയോഗിച്ച് ലൈവ് ടിവി കാണാൻ സാധിക്കും.

കേബിൾ ടിവി സർവ്വീസ്

കേബിൾ ടിവി സർവ്വീസ്

ലോഞ്ചിങ് ഇവൻറിൽ വച്ച് റിലൈൻസ് ജിയോ അധികൃതർ അറിയിച്ചതുപോലെ ലോക്കൽ കേബിൾ നെറ്റ്വർക്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഡെൻ നെറ്റ്വർക്ക്, ഹാത്ത്വേ തുടങ്ങിയ ലോക്കൽ കേബിൾ ഓപ്പറേറ്റർമാരുമായി കമ്പനി ചർച്ചകൾ നടത്തിക്കഴിഞ്ഞു. ലോക്കൽ കേബിൾ നെറ്റ്വർക്ക് കണ്ടൻറുകൾ ജിയോ സെറ്റ്ടോപ്പ് ബോക്സിലൂടെ ലഭ്യമാക്കാനുള്ള ചർച്ചകൾ പൂർത്തിയാകുന്നതോടെ ജിയോ സെറ്റ്ടോപ്പ് ബോക്സ് ഉപയോഗിച്ച് കേബിൾ ടിവി സേവനം ആസ്വദിക്കാൻ സാധിക്കും. ഈ സേവനം ലഭ്യമാകുന്നതുവരെ വേറെ തന്നെ കേബിൾ കണക്ഷനിലൂടെ മാത്രമേ കേബിൾ ടിവി ലഭ്യമാകുകയുള്ളു.

ജിയോ സെറ്റ്ടോപ്പ് ബോക്സിലെ OTT ആപ്പുകൾ

ജിയോ സെറ്റ്ടോപ്പ് ബോക്സിലെ OTT ആപ്പുകൾ

ജിയോ തങ്ങളുടെ 4K സ്മാർട്ട് സെറ്റ്ടോപ്പ് ബോക്സിൽ പ്രിലോഡഡ് ആയി OTT ആപ്പുകളും അതുകൂടാതെ ജിയോസാവൻ, ജിയോ സിനിമ, ടിവി പ്ലസ് എന്നീ ആപ്പുകളും നൽകിയിരിക്കുന്നു. ഇതുകൂടാതെ സീ5, ഹോട്ട്സ്റ്റാർ, സൺNXT എന്നിങ്ങനെയുള്ള അനവധി കണ്ടൻറ് പാർട്ണർഷിപ്പുകളും ജിയോയ്ക്ക് ഉണ്ട്. സെറ്റ്ടോപ്പ് ബോക്സിനൊപ്പമുള്ള ഇത്തരം ആപ്പുകളുടെ കണ്ടൻറുകൾ പ്ലാനുകൾക്കനുസരിച്ചാണ് ലഭ്യമാവുക. ചില പ്ലാനുകളിൽ ചില കണ്ടൻറ് പ്ലാറ്റ്ഫോമുകളുടെ സേവനം ലഭിക്കില്ല.

പ്ലാനുകളും കണ്ടൻറുകളും

പ്ലാനുകളും കണ്ടൻറുകളും

ജിയോയുടെ പ്ലാനുകൾക്കനുസരിച്ച് കണ്ടൻറ് പ്ലാറ്റ്ഫോമുകളുടെ ലഭ്യതയിലും മാറ്റങ്ങൾ ഉണ്ടാകും. ജിയോയുടെ ബേസിക് പ്ലാനായ 699 രൂപയുടെ പ്ലാനിൽ മൂന്ന് മാസത്തേക്ക് ജിയോസാവൻ, ജിയോ സിനിമ എന്നിവ ലഭിക്കും. 849 രൂപയുടെ ജിയോ സിൽവർ പ്ലാനിൽ ജിയോസാവൻ, ജിയോ സിനിമ എന്നിവ മൂന്ന് മാസത്തേക്ക് ലഭിക്കുന്നതിനൊപ്പം OTT ആപ്പുകളും ലഭ്യമാകും. ഈ പ്ലാനിന് മുകളിലേട്ടുള്ള പ്ലാനുകൾക്കെല്ലാം ഒപ്പം ഒരുവർഷത്തെ OTT ആപ്പ് സബ്സ്ക്രിപ്ഷനാണ് ലഭിക്കുന്നത്.

വോയിസ് കൺട്രോൾ റിമോട്ട്

വോയിസ് കൺട്രോൾ റിമോട്ട്

ജിയോ തങ്ങളുടെ ഫൈബർ നെറ്റ്വർക്കിനൊപ്പം ലഭ്യമാക്കുന്ന സെറ്റ്ടോപ്പ് ബോക്സിനൊപ്പം നൽകിയിരിക്കുന്നത് ഒരു സ്മാർട്ട് റിമോർട്ടാണ്. വോയിസ് കൺട്രോൾ സപ്പോർട്ടാണ് ഈ റിമോർട്ടിൻറെ ഏറ്റവും വലീയ പ്രത്യേകത. സാധാരണ റിമോർട്ടിൻറെ പ്രവർത്തനങ്ങൾ തന്നെയാണ് ജിയോയുടെ റിമോർട്ടിലും ഉള്ളത്. വോയിസ് അസിസ്റ്റൻറ് സപ്പോർട്ടാണ് ഈ റിമോർട്ടിനെ സ്മാർട്ടാക്കുന്നത്. റിമോർട്ടിൽ നൽകിയിരിക്കുന്ന ലൈവ് ടിവി ബട്ടൺ ഉപഭോക്താക്കളെ കേബിൾ ടിവി സർവ്വീസിലേക്കും ലൈവ് ടിവി ആപ്പിലേക്കും പെട്ടെന്ന് മാറ്റാൻ സാഹായിക്കുന്നു.

മറ്റ് സവിശേഷതകൾ

മറ്റ് സവിശേഷതകൾ

ജിയോ സെറ്റ്ടോപ്പ് ബോക്സ് പുറത്തിറക്കിയിരിക്കുന്നത് പ്ലേ, റിവൈൻഡ്, പൌസ് ഓപ്ഷനുകളോടുകൂടിയാണ്. ടിവി പ്ലസ് ആപ്പിൽ മാത്രമാണ് ഈ ഓപ്ഷനുകൾ പ്രവർത്തിക്കുക കേബിൾ ടിവി മോഡിൽ ഈ ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കില്ല. എന്തായാലും വിപണിയിൽ ഇന്ന് ലഭ്യമാകുന്ന ബ്രോഡ്ബാൻറ് സേവനങ്ങൾക്കൊപ്പമുള്ള സെറ്റ്ടോപ്പ് ബോക്സുകളിൽ മികച്ച നിലവാരം തന്നെയാണ് ജിയോയുടെ സെറ്റ്ടോപ്പ് ബോക്സിനുള്ളത്.

Best Mobiles in India

Read more about:
English summary
We already know that this set-top box will support both OTT apps and cable TV. At the announcement, the company makes it clear that the set-top box will support apps such as Jio Saavn and Jio Cinema apart from OTT apps. If you are doubtful about what this set-top box from Jio will offer, then here we have come up with all that it will offer to make it standout.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X