ബ്രോഡ്ബാൻറ് കണക്ഷനൊപ്പം ഫ്രീ സെറ്റ്ടോപ്പ് ബോക്സ് നൽകാനൊരുങ്ങി ജിയോ

|

ടെലികോം രംഗത്തെ ഭീമന്മാരായ റിലൈൻസ് ജിയോ തങ്ങളുടെ ബ്രോഡ്ബാൻറ് കണക്ഷനൊപ്പം സെറ്റ്ടോപ്പ് ബോകസ് സൌജന്യമായി നൽകിയേക്കും. റിലൈൻസിൻറെ പുതിയ സംരംഭമായ ജിയോ ഫൈബർനെറ്റ് ഇന്നാണ് ആരംഭിക്കുന്നത്. ഇതിൻറെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് സൌജന്യ സെറ്റ്ടോപ്പ് ബോക്സെന്ന സംവിധാനം ജിയോ ഒരുക്കുന്നത്. മറ്റ് ഒട്ടനവധി ഓഫറുകളും ജിയോ അവതരിപ്പിക്കുന്നുണ്ട്.

ജിയോ ഹോം ഫോൺ

ജിയോ ഫൈബർനെറ്റ് പ്രഖ്യാപിച്ച അവസരത്തിൽ റിലൈൻസ് ഇൻഡസ്ട്രീസിൻറെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അനവധി ഓഫറുകൾ വെളിപ്പെടുത്തിയിരുന്നു. ജിയോ ഹോം ഫോൺ എന്നുവിളിക്കുന്ന ലാൻറ് ഫോണിലൂടെ സൌജന്യ കോളും ജിയോ ഫൈബർനെറ്റിൻറ സവിശേഷതയാണ്. ഇതുകൂടാതെ 100 mbps മുതൽ 1 gbps വരെ വേഗതയുള്ള ഇൻറർനെറ്റാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.

സബ്സ്ക്രിപ്ഷൻ

ജിയോ ഫൈബർനെറ്റിൻറെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ആരംഭിക്കുന്നത് മാസത്തിൽ 700 രൂപ എന്ന നിരക്ക് മുതലാണ്. വാർഷിക പ്ലാനിനനുസരിച്ച് സൌജന്യ എച്ച്ഡി ടിവി സെറ്റും കമ്പനി ലഭ്യമാക്കുന്നുണ്ട്. ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് പ്രധാന എൻറർടൈൻമെൻറ് മൊബൈൽ ആപ്പുകളിലെ വീഡിയോ കണ്ടൻറുകളും ലഭ്യമാക്കും. മാസത്തിൽ നൽകുന്ന സബ്സ്ക്രിപ്ഷൻ തുകയ്ക്കൊപ്പം തന്നെ ഈ വീഡിയോ കണ്ടൻറ് സബ്സ്ക്രിപ്ഷനും ചേർത്താണ് വരുന്നത്. അതിനാൽ ഇവയ്ക്കായി പ്രത്യേക പണം മുടക്കേണ്ടി വരുന്നില്ല.

വീഡിയോ കോളിങ് സേവനവും

ജിയോ നൽകുന്ന സെറ്റ്ടോപ്പ് ബോക്സുകൾ വീഡിയോ കോളിങ് സേവനവും ടിവി സെറ്റുകളിലൂടെ നൽകുമെന്ന് ബന്ധപ്പെട്ട സോഴ്സുകൾ അറിയിച്ചു. ഡയറക്ട് ടു ഹോം പ്ലെയേഴ്സ് എന്ന നിലയിലാണ് ജിയോ തങ്ങളുടെ ബിസിനസ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭാരതീയ എയർടെൽ 3,999 രൂപയുടെ പുതിയ എസ്ടിബി പ്രഖ്യാപിച്ചിരുന്നു. വീഡിയോ സ്ട്രീമിങ് സേവനങ്ങൾ ലഭ്യമാക്കാനുള്ള ഈ പദ്ധതിയിലൂടെ നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. എയർടെൽ ഡിറ്റിഎച്ചിനോട് കണക്ട് ചെയ്ത് ടിവി ചാനലുകളും ഇതിൽ ആസ്വദിക്കാനാകും.

ടിവിയിൽ ഹോട്ട്സ്റ്റാർ ലഭ്യമാക്കും

ഭാരതീയ എയർടെൽ ബ്രോഡ്ബാൻറ് സേവനത്തിൽ ലഭിക്കുന്ന എല്ലാ വിനോദ കണ്ടൻറുകളും ജിയോ ഫൈബറിലും ലഭ്യമാകും. ജിയോയ്ക്ക് നിലവിൽ ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷനുമായി കരാറുണ്ട്. അത് ഫൈബർ നെറ്റ് രംഗത്തേക്കും വികസിപ്പിച്ച് ടിവിയിൽ ഹോട്ട്സ്റ്റാർ ലഭ്യമാക്കും. മറ്റ് വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുമായും ജിയോ കരാറിൽ ഏർപ്പെടും സെറ്റ്ടോപ്പ് ബോക്സിൽ ലഭ്യമാകുന്ന സ്ട്രീമിങ് വീഡിയോ കണ്ടൻറുകൾക്കുള്ള സബ്സ്ക്രിപ്ഷൻ ജിയോ ഫൈബർ സബ്സ്ക്രിപ്ഷനൊപ്പം ചേർക്കാനുള്ള പ്ലാനുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്.

Best Mobiles in India

English summary
Billionaire Mukesh Ambani-led company is slated to launch optical fibre-based JioFiber broadband service from September 5."All JioFiber customers will get complimentary set top box," the source said.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X