ആകർഷണീയമായ സബ്സ്കിപ്ഷൻ പ്ലാനുകളുമായി ജിയോ ഫൈബർ

|

റിലൈൻസ് ജിയോയുടെ പുതിയസംരംഭമായ ജിയോ ജിഗാഫൈബർ ഇന്നലെമുതലാണ് സേവനം ആരംഭിച്ചത്. 4ജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ജിയോ തങ്ങളുടെ പുതിയ സംരംഭം കൊണ്ട് തിരുത്തികുറിക്കുന്നത് ഇന്ത്യൻ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സേവനരംഗം തന്നെയാണ്. ആകർഷകമായ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച സ്പീഡും ഒട്ടനവധി ഫീച്ചറുകളും ജിയോ ഫൈബറിനെ മറ്റുള്ള സേവനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ജിയോഫൈബർ നൽകുന്ന സേവനങ്ങൾ

ജിയോഫൈബർ നൽകുന്ന സേവനങ്ങൾ

ഫൈബർ കണക്ടിവിറ്റിയിലൂടെ നിരവധി സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയം നടപ്പാക്കുകയാണ് റിലൈൻസ് ജിയോ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അൾട്രാ ഹൈസ്പീഡ് ബ്രോഡ്ബാൻറാണ്. 1 Gbps വരെ സ്പീഡിൽ അതിവേഗ ഇൻറർനെറ്റ് സേവനമാണ് ജിയോ ഫൈബറിൻറെ പ്രധാന സവിശേഷത. ഇന്ത്യയിലെവിടേക്കും ആജിവനാന്ത സൌജന്യ കോൾ സംവിധാനമാണ് ജിയോഫൈബറിൻറെ മറ്റൊരു സേവനം. കോൾ കോൺഫറൻസിങ്ങും അന്താരാഷ്ട്ര കോളുകളും ജിയോ ഫൈബറിലൂടെ ചെയ്യാൻ സാധിക്കുന്നു. ടിവി വിഡിയോ കോളിങും കോൺഫറൻസങ്ങും മറ്റൊരു സവിശേഷതയാണ്, ഇതുകൂടാതെ എൻറർടൈൻമെൻറ് OTT ആപ്പുകൾ, ഗെയ്മിങ്, ഹോം നെറ്റ്വർക്കിങ്, ഡിവൈസ് സെക്യൂരിറ്റി, വെർച്ച്യൽ റിയാലിറ്റി എക്സ്പീരിയൻസ്, പ്രീമിയം കണ്ടൻറുകൾക്കായുള്ള പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം ജിയോ ഫൈബർ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങളാണ്.

ബ്രോൺസ്, സിൽവർ പ്ലാനുകൾ
 

ബ്രോൺസ്, സിൽവർ പ്ലാനുകൾ

699 രൂപമുതൽ 8,499 രൂപമ വരെയുള്ള പ്ലാനുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ബ്രോൺസ് പ്ലാനായ 699 കഴിഞ്ഞാൽ സിൽവർപ്ലാനായ 849 രൂപയുടെ പ്ലാനാണ് ഉള്ളത്. ഇവ രണ്ടും 100 Mbps സ്പീഡ് നൽകുന്ന പ്ലാനുകളാണ്. ബ്രോൺസ് പ്ലാനിൽ 100GB യും എക്ട്രാ 50 GB യും ഡാറ്റയാണ് ലഭിക്കുന്നത്. ഫ്രീ വോയിസ് കോൾ ഇതിനൊപ്പം ലഭിക്കും. 849 രൂപ നൽകി സിൽവർ പ്ലാൻ സബ്സ്ക്രിപ്ഷൻ എടുത്താൽ 200 GB ഡാറ്റയും എക്സ്ട്രാ 200GB യും ലഭിക്കുന്നു. ഈ പ്ലാനുകളിൽ മൂന്ന് മാസത്തെ എൻറർടൈൻമെൻറ് OTTസേവനങ്ങളും ലഭിക്കും. ബ്രോൺസിൽ ജിയോ സിനിമ, ജിയോ സാവൻ സേവനങ്ങൾ മാത്രമാണ് ലഭ്യമാവുക. സിൽവറിൽ എല്ലാ OTTആപ്പുകളുടെ സേവനങ്ങളും ലഭിക്കും.

ഗോൾഡ്, ഡയമണ്ട് പ്ലാനുകൾ

ഗോൾഡ്, ഡയമണ്ട് പ്ലാനുകൾ

1,299 രൂപയ്ക്ക് ലഭിക്കുന്ന ഗോൾഡ് പ്ലാനിൽ 250 Mbps സ്പീഡിലുള്ള ഇൻറർനെറ്റ് സേവനങ്ങളാണ് ലഭിക്കുക. 500 GB ഡാറ്റ കൂടാതെ 250 GB എക്ട്രാ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഡയമണ്ട് പ്ലാനിൽ 2,499 രൂപയാണ് സബ്സ്ക്രിപ്ഷൻ ചാർജ്ജായി നൽകേണ്ടിവരുന്നത്. 500 Mbps സ്പീഡിലുള്ള ഇൻറർനെറ്റ് സേവനമാണ് ഈ പ്ലാൻ നൽകുന്നത് ഒപ്പം തന്നെ 1250 GB ഡാറ്റ കൂടാതെ 250 GB എക്ട്രാ ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു. ഡയമണ്ട് സബ്സ്ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ വെർച്ച്യൽ റിയാലിറ്റിയിൽ തിയ്യറ്റർ പോലുള്ള വിഷ്യൽ എക്സ്പീരിയൻസ് ആക്സസ് ലഭ്യമാണ്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന റിലീസ് ദിവസം വീട്ടിലിരുന്ന് സിനിമ കാണാനുള്ള സംവിധാനവും സ്പെഷ്യൽ സ്പോർട്സ് കണ്ടൻറുകളും ഡയമണ്ട് പ്ലാനിനൊപ്പം ലഭ്യമാണ്. ഇതുകൂടാതെ OTT ആപ്പുകളിലേക്ക് വാർഷിക സബ്സ്ക്രിപ്ഷനും ഗോൾഡ്, ഡയമണ്ട് പ്ലാനുകളിലൂടെ ലഭിക്കുന്നു.

പ്ലാറ്റിനം ടൈറ്റാനിയം പ്ലാനുകൾ

പ്ലാറ്റിനം ടൈറ്റാനിയം പ്ലാനുകൾ

1Gbps സ്പീഡ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം പ്ലാനുകളാണ് പ്ലാറ്റിനവും ടൈറ്റാനിയവും. 3,999 രൂപ സബ്സ്ക്രിപ്ഷൻ ചാർജ്ജുള്ള പ്ലാറ്റിനം പ്ലാനിൽ 2,500 GB വരെ ഡാറ്റയാണ് ലഭിക്കുന്നത്. 8,499 രൂപയുടെ ടൈറ്റാനിയം പ്ലാനിൽ 5000 Gb ഡാറ്റയാണ് ലഭിക്കുക. VR എക്സ്പീരിയൻസ്, ഫസ്റ്റ്ഡേ ഫസ്റ്റ് ഷോ ഫീച്ചർ, സ്പെഷ്യൽ സ്പോർട്സ് കണ്ടൻറ് ആക്സസ്, എൻറർടൈൻമെൻറ് OTT ആപ്പുകളുടെ ആക്സസ് എന്നിവയെല്ലാം ഒരു വർഷത്തേക്ക് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ദീർഘകാല പ്ലാനുകളും ആക്ടിവേഷനും

ദീർഘകാല പ്ലാനുകളും ആക്ടിവേഷനും

ജിയോ ഫൈബർ ദിർഘകാല പ്ലാനുകളായി മൂന്ന് മാസം, ആറ് മാസം, 12 മാസം എന്നീ കാലയളവിലേക്കുള്ള പ്ലാനുകളും നൽകുന്നുണ്ട്. ഇവയുടെ സബ്സ്ക്രിപ്ഷൻ ചാർജ്ജ് ഒന്നിച്ച് നൽകാൻ പറ്റാത്തവർക്കായി ഇഎംഐ സംവിധാനവും കമ്പനി ഒരുക്കുന്നുണ്ട്. ആക്ടിവേഷനായി www.jio.com എന്ന് വെബ്സൈറ്റിലോ മൈ ജിയോ ആപ്പിലോ കയറി ജിയോഫൈബർ സർവ്വീസുകൾക്കായി രജിസ്റ്റർ ചെയ്യുക. ജിയോ ഫൈബർ സേവനങ്ങൾ നിങ്ങളുടെ പ്രദേശത്ത് ഉണ്ടെങ്കിൽ ജിയോ റപ്രസൻറേറ്റീവ് നിങ്ങളെ ബന്ധപ്പെടും. കണക്ഷൻ എടുക്കുമ്പോൾ സെക്യൂരിറ്റി ഡിപ്പോസിറ്റായ 1,500 രൂപയും നോൺ റീഫണ്ടബിൾ ഇൻസ്റ്റാളേഷൻ തുകയായ 1,000 രൂപയും ചേർത്ത് വൺടൈം പേയ്മെൻറായി 2,500 രൂപ അടയ്ക്കണം.

ജിയോ ഫൈബർ വെൽക്കം ഓഫർ

ജിയോ ഫൈബർ വെൽക്കം ഓഫർ

ജിയോഫൈബറിൻറെ ജിയോ ഫോർഎവർ ആനുവൽ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കായി അനവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. പല രീതിയിലുള്ള പ്ലാനുകളിലെ വെൽക്കം പ്ലാനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ജിയോയുടെ ആനുവൽ പ്ലാൻ എടുക്കുന്നതിലൂടെ വെൽക്കം ഓഫറായി ജിയോ ഹോം ഗേറ്റ് വേ, ജിയോ 4K സെറ്റ് ടോപ്പ് ബോക്സ്, പ്രിയപ്പെട്ട OTT ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് വോയിസ് കോളും ഡാറ്റയും ലഭിക്കും, ഇതുകൂടാതെ ഗോൾഡ് പ്ലാനും അതിന് മുകളിലുള്ള പ്ലാനുകളും തിരഞ്ഞെടുക്കുന്നവർക്ക് ടെലിവിഷൻ സെറ്റും ലഭിക്കും.

ബ്രോഡ്ബാൻറ് രംഗം മാറ്റത്തിലേക്ക്

ബ്രോഡ്ബാൻറ് രംഗം മാറ്റത്തിലേക്ക്

മികച്ച സേവനത്തോടൊപ്പം തന്നെ ആകർഷകമായ സബ്ക്രിപ്ഷൻ പ്ലാനുകളുമായാണ് റിലൈൻസ് ജിയോ ഇന്ത്യൻ ബ്രോഡ്ബൻറ് രംഗം കൈയ്യടക്കാൻ എത്തിയിരിക്കുന്നത്. മൊബൈൽ 4G രംഗത്ത് അനവധി മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയുടെ പുതിയ ചുവടുവയ്പ്പ് കൂടുതൽ ഓഫറുകൾ നൽകാൻ മറ്റ് കമ്പനികളെ നിർബന്ധിതരാക്കും എന്ന് ഉറപ്പാണ്. ഇന്ത്യയിലെ ബ്രോഡ്ബാൻറ് രംഗത്ത് മികച്ച സ്പീഡും കൈയ്യിലൊതുങ്ങുന്ന പ്ലാനുകളും ലഭ്യമാകുന്ന കാലത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ജിയോയുടെ ലോഞ്ചോടുകൂടി സംഭവിച്ചിരിക്കുന്നത്.

Best Mobiles in India

English summary
JioFiber plan rentals will start at Rs 699 and will go up to Rs 8,499. The lowest tariff will start with 100 Mbps speed. Most tariff plans come with access to all the services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X