ജിയോഫൈബർ വൈഫൈയിൽ വേഗത 50Mbps മാത്രമോ? വേഗത 100Mbpsലേക്ക് ഉയർത്താം

|

റിലൈൻസ് ജിയോ തങ്ങളുടെ ഫൈബർ കണക്ഷൻറെ എല്ലാ പ്ലാനുകളും ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. ജിയോയുടെ പ്ലാനുകൾക്ക് വിപണിയിലെ മറ്റ് ബ്രോഡ്‌ബാൻഡ് സേവനത്തേക്കാൾ വിലകുറവാണോ എന്നതിനെപറ്റിയുള്ള ചർച്ചകൾ സജീവമാണ്. വിപണിയിൽ തുടക്കം മുതൽ തന്നെ ആളുകളെ ആകർഷിച്ചത് ജിയോ മുന്നോട്ടുവച്ച 100 Mbps എന്ന ഇൻറർനെറ്റ് വേഗതയാണ്. ജിയോയുടെ പ്ലാനുകൾക്ക് സമാനമായ തുകയ്ക്ക് മറ്റ് ബ്രോഡ്ബാൻറുകൾ നൽകുന്നത് കുറഞ്ഞ വേഗതയാണ്. എന്തായാലും 100 Mbps വേഗത എന്ന ജിയോയുടെ വാദത്തിൽ ചെറിയ ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

 

സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ

സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ

ജിയോഫൈബർ തങ്ങളുടെ പ്ലാനുകൾ പ്രഖ്യാപിച്ചെങ്കിലും കണക്ഷനുകൾ ഇനിയും ഇൻസ്റ്റാൾ ചെയ്തിട്ടില്ല, എന്നാൽ പ്രിവ്യൂ ഓഫറിനായി എൻറോൾ ചെയ്തവർക്ക് സേനവം ഇപ്പോൾ ലഭ്യമാണ്. ലോഞ്ചിനുമുൻപ് ജിയോ സൌജന്യ സർവ്വീസ് നൽകുന്നുണ്ടെങ്കിലും ഡ്യുവൽ-ബാൻഡ് വൈ-ഫൈ റൂട്ടറിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി കമ്പനി 4,500 രൂപ ഈടാക്കിയിരുന്നു. ഇപ്പോൾ ജിയോ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 2,500 രൂപയായി കുറച്ചു. പക്ഷേ ഇപ്പോൾ കമ്പനി നൽകുന്നുത് സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ മാത്രമാണ്.

100 എംബിപിഎസ് വേഗത

കുറഞ്ഞ വിലയ്ക്ക് പ്രിവ്യൂ ഓഫർ ലഭിച്ച വരിക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്തതിൻറെപകുതി വേഗത മാത്രമേ ലഭിക്കുന്നുള്ളു. സിംഗിൾ-ബാൻഡ് റൂട്ടറിനൊപ്പം സേവനം ഉപയോഗിക്കുന്ന ജിയോ ഫൈബറിന്റെ ഈ വരിക്കാർക്ക് 50Mbps വേഗത മാത്രമാണ് ലഭ്യമാകുന്നത്. ജിയോ വാഗ്ദാനം ചെയ്തതിന്റെ പകുതിയാണിത്. പക്ഷേ ഇഥർനെറ്റ് കേബിൾ വഴി ആക്സസ് ചെയ്താൽ ഉപഭോക്താക്കൾക്ക് ജിയോ ഇപ്പോഴും 100 എംബിപിഎസ് വേഗത നൽകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

100Mbps വേഗത ലഭിക്കാനുള്ള മാർഗ്ഗം
 

100Mbps വേഗത ലഭ്യമാകാൻ വേണ്ടി നിങ്ങൾ ജിയോഫൈബർ കണക്ഷൻ ഒരു ലാപ്‌ടോപ്പിലേക്കോ പിസിയിലേക്കോ ഇഥർനെറ്റുമായി കണക്റ്റുചെയ്യുക. ജിയോ വാഗ്ദാനം ചെയ്ത് 100Mbps വേഗത ലഭിക്കാനുള്ള മാർഗ്ഗം ഇതാണ്. മറിച്ച് നിങ്ങൾ Wi-Fi റൂട്ടർ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യുകയാണെങ്കിൽ, വേഗത 50Mbps ആയി കുറയും. ജിയോ പാക്കേജിന്റെ ഭാഗമായി നൽകിയ സിംഗിൾ-ബാൻഡ് റൂട്ടറാണ് വൈഫൈ വേഗത കുറയ്ക്കുന്നതെന്ന് ജിയോ ഫൈബർ വൃത്തങ്ങൾ വ്യക്തമാക്കി.

 2.5GHZ, 5GHZ ബാൻഡ്‌വിഡ്‌ത്ത്

സിംഗിൾ-ബാൻഡ് റൂട്ടർ 2.5GHz ബാൻഡ്‌വിഡ്ത്ത് മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു. ഇത് വളരെ വേഗതകുറഞ്ഞായിരിക്കും പ്രവർത്തിക്കുക. 2.5GHZ, 5GHZ ബാൻഡ്‌വിഡ്‌ത്ത് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡ്യുവൽ-ബാൻഡ് റൂട്ടറിലേക്ക് വരിക്കാർ മാറിയാൽ Wi-Fi വേഗത 100Mbps വരെ ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ജിയോ ഓഫർ ചെയ്ത 100Mbps എന്ന പൂർണ്ണ വേഗത ലഭിക്കുന്നതിന് നിങ്ങൾ ഒരു പുതിയ Wi-Fi റൂട്ടർ വാങ്ങേണ്ടിവരും.

ഡ്യുവൽ-ബാൻഡ് റൂട്ടർ

പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചതിന് ശേഷം പുതിയ കണക്ഷനുകളുടെ ഇൻസ്റ്റാളേഷനുകൾ ആരംഭിക്കുമ്പോൾ ജിയോ നേരത്തെ നൽകിയ സിംഗിൾ-ബാൻഡ് റൂട്ടർ തന്നെയായിരിക്കുമോ നൽകുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ജിയോ സിംഗിൾ ബാൻറ് റൂട്ടർ നൽകുന്നത് തുടരുകയാണെങ്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന മുഴുവൻ ഇൻറർനെറ്റ് വേഗതയും ആസ്വദിക്കാൻ ജിയോ ഫൈബർ സബ്‌സ്‌ക്രൈബർമാർ ഒരു ഡ്യുവൽ-ബാൻഡ് റൂട്ടർ കൂടി വാങ്ങേണ്ടിവരും.

Best Mobiles in India

English summary
Earlier this month, JioFiber prices were announced officially for all the plans and while there's an ongoing debate as to whether it's cheaper than any other broadband service in the market or not. However, what impressed many potential buyers was that Jio promised to offer minimum network speeds of 100Mbps, which is a substantial move over its rivals, given that most offer lower speeds for similar prices. However, Jio's claims may not have been delivered clearly and there's a catch to the 100Mbps speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X