ഹിന്ദി വിവാദങ്ങൾക്കിടെ ഹിന്ദി പഠിച്ച് ആമസോണിൻറെ അലക്സ അസിസ്റ്റൻറ്

|

രാജ്യത്ത് ഹിന്ദി വിവാദം കൊഴുക്കുകയാണ്. ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ ട്രോളുകൾ കൊണ്ടും പ്രതിഷേധങ്ങൾ കൊണ്ടും പ്രതിരോധിക്കുകയാണ് മലയാളികളടക്കമുള്ള ഹിന്ദി ഇതര ഭാഷാ സമൂഹങ്ങൾ. ഇതിനിടെ ഹിന്ദി നിർബന്ധമാക്കുമോ എന്നുള്ള സംശയങ്ങൾക്കിടെ ഹിന്ദിയിൽ സംസാരിക്കാൻ ആരംഭിച്ചിരിക്കുകയാണ് ആമസോണിൻറെ അലക്സ അസിസ്റ്റൻറ്.

ഹിന്ദിയിൽ വോയിസ് കമാൻറുകൾ
 

ആമസോൺ അലക്സയിലെ ഹിന്ദി സപ്പോർട്ട് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഹിന്ദിയിൽ വോയിസ് കമാൻറുകൾ നൽകാൻ കഴിയുന്ന സംവിധാനം ഇന്ത്യയിൽ ആമസോണിൻറെ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലീയ വർദ്ധനവ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഗൂഗിൾ തങ്ങളുടെ വോയിസ് അസിസ്റ്റൻറ് ആയ ഗൂഗിൾ അസിസ്റ്റൻറിൽ ഹിന്ദി ഉൾപ്പെടുത്തി ഒരു വർഷത്തോളം കഴിയുമ്പോഴാണ് ആമസോൺ അലക്സയിലും ഹിന്ദി ഉൾപ്പെടുത്തിയിരിക്കുന്നത്.

മെഷീൻ ലേർണിങ്ങും ഡീപ്പ് ലേർണിങ് സംവിധാനങ്ങളും

മെഷീൻ ലേർണിങ്ങും ഡീപ്പ് ലേർണിങ് സംവിധാനങ്ങളും ഉപയോഗിച്ച് സന്ദർഭപരവും സാംസ്കാരിക പരവുമായ ഭാഷയുടെ എല്ലാ മാനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് അലക്സ വികസിപ്പിച്ചിരിക്കുന്നത് എന്ന് ആമസോൺ വ്യക്തമാക്കി. ഹിന്ദി മനസ്സിലാക്കാൻ സാധിക്കുന്നതിലൂടെ ആളുകളുടെ ആവശ്യങ്ങൾ കൃത്യമായി അറിയാനും അവർക്ക് വ്യക്തമാക്കുന്ന വിധത്തിൽ മറുപടികൾ നൽകാനും സാധിക്കുന്നുമെന്ന് ആമസോൺ പറഞ്ഞു.

ക്ലിയോ

കഴിഞ്ഞവർഷം ആമസോൺ അവതരിപ്പിച്ച ക്ലിയോ എന്ന സംവിധാനമാണ് അലക്സയെ ഭാഷയിൽ വൈദഗ്ദ്ധ്യം നേടാൻ സഹായിച്ചത്. ക്രൌഡ് സോഴ്സിങ്ങലൂടെ ഒന്നലധികം ഭാഷ സംസാരിക്കുന്നവരെ വച്ച് ഭാഷ മനസ്സിലാക്കുന്ന സംവിധാനമാണ് ക്ലിയോ. ഇതിലൂടെ ഭാഷ ആഴത്തിൽ മനസ്സിലാക്കാനും അർത്ഥ വ്യത്യാസങ്ങൾ തിരിച്ചറിയാനും സാധിക്കുന്നു. ആളുകൾക്കിടയിൽ നിന്ന് വികസിപ്പിച്ചതിനാൽ തന്നെ ഭാഷയ്ക്കകത്തെ മാറ്റങ്ങളും ഈ സംവിധാനത്തിന് മനസ്സിലാക്കാൻ സാധിക്കും.

മൾട്ടി ലാഗ്വേജ് സപ്പോർട്ട്
 

അധികം വൈകാതെ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാനും ചോദ്യങ്ങൾക്കിടെ ഇംഗ്ലീഷും ഹിന്ദിയും മാറി മാറി ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിൽ മൾട്ടി ലാഗ്വേജ് സപ്പോർട്ട് കൂടി നൽകാനാണ് ആമസോൺ ആലോചിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് അലക്സയിൽ ഹിന്ദി ഭാഷ കൂടി ചേർക്കുന്നതിൻറെ സൂചനകൾ ലഭ്യമാകുന്നത്. ഡെവലപ്പർമാർക്കായി റീട്ടെയിൽ ഭീമനായ ആമസോൺ അതിൻറെ ലാഗ്വേജ് വോയിസ് മോഡൽ ചേർത്തതോടെയാണ് ഹിന്ദി സപ്പോർട്ട് കൂടി വരാൻ പോകുന്നു എന്ന് വ്യക്തമായത്.

 പ്രാദേശിക ഭാഷകളിടെ പ്രാധാന്യം

ഗൂഗിളും കെപിഎംജിയും ചേർന്ന് പുറത്തുവിട്ട ഇൻറർനെറ്റ് ട്രെൻറ് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ഭാഷ ഉപയോഗിക്കുന്ന ഇൻറർനെറ്റ് ഉപഭോക്താക്കളുടെ എണ്ണം റെക്കോർഡിലേക്കാണ് കടക്കുന്നത്. 2021 ആകുന്നതോടെ 534 മില്ല്യണിലേക്ക് എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഉപയോഗിക്കുന്നവരുടെ എണ്ണമായ 199 മില്ല്യണെ ഹിന്ദി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 201 മില്ല്യണിലെത്തി പരാജയപ്പെടുത്തുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കണ്ടൻറുകളും സേവനങ്ങളും നൽകാൻ കമ്പനികൾ തയ്യാറാകുന്നതിൻറെ കാരണവും ഇതുതന്നെയാണ്.

സേവനം വ്യാപിക്കും

ഹിന്ദി ഭാഷ കൂടി ഉൾപ്പെടുത്തുന്നതോടെ രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ആമസോൺ. ഇ-കൊമേഴ്സ് രംഗത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ലോക്കൽ കമ്മ്യൂണിറ്റിയുമായുള്ള ബന്ധമാണ്. ഉപഭോക്താക്കളെ മനസ്സിലാക്കാതെ ആ രംഗത്ത് പിടിച്ചു നിൽക്കാൻ സാധിക്കില്ല. എന്തായാലും ആമസോൺ ഹിന്ദി സപ്പോർട്ടോടു കൂടി ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ആളുകൾക്കുപോലും സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Amazon officially today announced suppor for Hindi in its Alexa virtual assistant, allowing users to issue voice commands in the fourth most spoken language in the world.The development comes more than a year after Google introduced Hindi support in Google Assistant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X