'ദി നമൊ സ്‌റ്റോര്‍'; നരേന്ദ്രമോഡിയുടെ പേരില്‍ ഇനി ഓണ്‍ലൈന്‍ സ്‌റ്റോറും

Posted By:

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയോടുള്ള ആരാധനയുടെ ഭാഗമായി സ്മാര്‍ട്‌ഫോണും ആന്‍ഡ്രോയ്ഡ് ഗെയിമും പുറത്തിറക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പടികൂടി കടന്ന് മോഡിയുടെ പേരില്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ് ചില ആരാധകര്‍.

'ദി നമൊ സ്‌റ്റോര്‍'; നരേന്ദ്രമോഡിയുടെ പേരില്‍ ഇനി ഓണ്‍ലൈന്‍ സ്‌റ്റോറും

ദി നമോ സ്‌റ്റോര്‍ എന്നു പേരിട്ടിരിക്കുന്ന സൈറ്റിലൂടെ മോഡിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍, നോട് ബുക്, പെന്‍സ്റ്റാന്‍ഡ്, പേപ്പര്‍ വെയ്റ്റ്, പെന്‍ഡ്രൈവ് തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭിക്കും. ഇതോടൊപ്പം ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ തുടങ്ങാനും പദ്ധതിയുണ്ടെന്ന് സംരംഭത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അഹമ്മദാബാദിലായിരിക്കും ആദ്യ സ്‌റ്റോര്‍ തുടങ്ങുക.

ടേക് ഇന്ത്യ ബിയോണ്ട് മെര്‍ക്കന്‍ഡൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആരംഭിച്ചിരിക്കുന്നത്. നവംബറില്‍ മോഡി റണ്‍ എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ഗെയിമും സെപ്റ്റംബറില്‍ സ്മാര്‍ട് നമോ സ്മാര്‍ട്‌ഫോണും ഇറങ്ങിയിരുന്നു.

സൈബര്‍ ലോകത്ത് മോഡിയും ബി.ജെ.പിയും പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ എതിര്‍കക്ഷികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരണത്തിനായി സൈബര്‍ ആര്‍മിയെ ഒരുക്കഒമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot