സുഹൃത്തുക്കൾക്ക് റീൽസ് ഷെയർ ചെയ്യുന്നവർ ശ്രദ്ധിക്കുക; ഈ അപ്ഡേറ്റ് നിങ്ങൾക്കായി മാത്രം
നിലവിൽ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയകളിൽ ഒന്നാണ് മെറ്റയുടെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റാഗ്രാം. ആഗോള തലത്തിൽ തന്നെ ഇൻസ്റ്റാഗ്രാമിന് വളരെയധികം ഉപയോക്താക്കളാണ് ഉള്ളത്. ഒരു ഫോട്ടോ ഷെയറിങ് ആപ്പ് എന്ന തലത്തിലാണ് ഇൻസ്റ്റാഗ്രാം പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ടിക് ടോകിന് സമാനമായ റീൽസ് ഫീച്ചർ അവതരിപ്പിച്ചതോടെ പ്ലാറ്റ്ഫോം മറ്റൊരു തലത്തിൽ എത്തി.
നിലവിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കളും റീൽസ് വീഡിയോകൾ കാണാൻ വേണ്ടി മാത്രമായിരിക്കും ഈ ആപ്പ് ഉപയോഗിക്കുന്നത്. അത്രയധികം ജനപ്രിയമായിരിക്കുന്നു റീൽസുകൾ. അതേ സമയം ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട റീൽസുകൾ തങ്ങളുടെ സുഹൃത്തുക്കൾക്ക് അയയ്ച്ചുകൊടുക്കുന്ന ശീലവും ചില ഉപയോക്താക്കൾക്ക് ഉണ്ട്. നിലവിൽ കൗമാരക്കാർക്കിടയിലും യുവാക്കൾക്കിടയിലും ആണ് ഇത്തരത്തിലുള്ള ശീലം കൂടുതലായി ഉള്ളത്. ഒരു പക്ഷെ ഇന്ത്യൻ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ കൂട്ടുകാർക്ക് റിൽസ് ഷെയർ ചെയ്യുന്നവർ ആയിരിക്കും.

ഇത്തരക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. ഇനി മുതൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് റീൽസ് ഷെയർ ചെയ്യാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും എന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കൾ എല്ലാവർക്കുമായി ഒറ്റ ക്ലിക്കിൽ മെസേജ് അയയ്ക്കുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് ഈ ഫീച്ചർ ലഭ്യമാണ്. ഇതിലേക്ക് റീൽസിനെക്കൂടി ചേർത്തിരിക്കുകയാണ് പ്ലാറ്റ്ഫോം ഇപ്പോൾ.
എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഇതിനായി നിങ്ങളുടെ ഇൻസ്റ്റാഗ്രാം ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ചെന്ന് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ശേഷം ആപ്പ് തുറന്ന് പുതിയ പോസ്റ്റോ റീൽസോ ഒരെണ്ണം തിരഞ്ഞെടുക്കുക. ഇതിൽ ക്യാപ്ഷൻ ഓപ്ഷന് കാഴെയായി ഓടിയൻസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതായിരിക്കും ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കാണുന്ന ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക.

MOST READ: എന്നാലും ഈ ചതി വേണ്ടായിരുന്നു വാട്സ്ആപ്പേ..; പഴയ ചാറ്റുകൾ കാണണമെങ്കിൽ ഇനി പണം നൽകണം
ശേഷം ഇത് ഷെയർ ചെയ്യുന്നതിനായി മുകളിൽ നൽകിയിരിക്കുന്ന ഷെയർ, സെന്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതിയാകും. ഇതിന് ശേഷം നിങ്ങൾ പോസ്റ്റുകളോ റീലുകളോ ഷെയർ ചെയ്യുമ്പോൾ നേരത്തെ സെലക്ട് ചെയ്തിരിക്കുന്ന സുഹൃത്തുക്കളെ മാത്രം ഒരു പ്രത്യേക ഗ്രൂപ്പ് പോലെ കാണിക്കും. ഒറ്റ ക്ലിക്കിലൂടെ ഇവർക്കെല്ലാം ഈ പോസ്റ്റ് ഒരുമിച്ച് ഷെയർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതായിരിക്കും. ഇത്തരത്തിലാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ അപ്ഡേറ്റ് വന്നിരിക്കുന്നത്.
ഇതിനോടകം ചില ഉപഭോക്താക്കൾ നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നുണ്ട്. വരും നാളുകളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും എന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചിരിക്കുന്നത്. അതേ സമയം വാട്‌സ്ആപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷനും ഇൻസ്റ്റാഗ്രാം അവതരിപ്പിക്കും എന്ന തരത്തിലുള്ള സൂചന മെറ്റ സിഇഒ മാർക്ക് സക്കർബർബർഗ് തന്നിരുന്നു. അടുത്ത അപ്ഡേറ്റ് മുതൽ ഈ ഫീച്ചർ ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്ക് മെസേഞ്ചറിലും ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ അപ്ഡേറ്റുകൾ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് മെറ്റ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതൽ അപ്ഡേറ്റുകൾ ഉപയോക്താക്കളും പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവയുടെ പെയ്ഡ് വേർഷൻ അടുത്തിടെ യൂറോപ്പിലെ ചില രാജ്യങ്ങളിൽ മെറ്റ അവതരിപ്പിച്ചിരുന്നു. പരസ്യങ്ങൾ ഇല്ലാതെ ഈ സോഷ്യൽ മീഡികൾ ആസ്വദിക്കാൻ ആണ് ഈ പെയ്ഡ് വേർഷൻ അവതരിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഈ സേവനം ആരംഭിക്കും എന്നാണ് പ്രതീക്ഷികുന്നത്.
പരസ്യങ്ങൾ ശല്യമായി തോന്നുന്ന ഉപയോക്താക്കൾക്ക് പെയ്ഡ് വേർഷൻ സബ്സ്ക്രൈബ് ചെയ്യാമെന്നും അല്ലാത്തവർക്ക് സൗജന്യ വേർഷൻ പരസ്യത്തോട് കൂടി ആസ്വദിക്കാമെന്നും മെറ്റ അറിയിച്ചു. ആപ്പുകളുടെയും പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജ് 12 യൂറോ ആണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ 1071 രൂപ. വെബ് വേർഷനാകട്ടെ 803 രൂപയാണ് പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജ്. ഇന്ത്യയിൽ എന്നുമുതൽ പെയ്ഡ് വേർഷൻ എത്തും എന്ന കാര്യത്തിൽ വ്യക്തതയില്ല.


Click it and Unblock the Notifications








