നോക്കിയ X6, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1, ഷവോമി റെഡ്മി നോട്ട് 5 പ്രോ ഇവയില്‍ ആരാണ് കേമന്‍?


ഫിന്നിഷ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ X6 ചൈനയില്‍ പുറത്തിറക്കി. ഐഫോണിന്റെ രൂപത്തോട് അടുത്തുനില്‍ക്കുന്ന എച്ച്എംഡി ഗ്ലോബലിന്റെ ആദ്യ ഫോണ്‍ ആണിത്. 3GB റാം, 32 GB സ്‌റ്റോറേജ് മോഡലിന് 1299 യുവാന്‍ (ഏകദേശം 13000 രൂപ) ആണ് വില. ആസൂസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടും അധിക നാളായിട്ടില്ല. 10999 രൂപയാണ് ഇതിന്റെ വില. ഈ രണ്ട് ഫോണുകളുടെ നേരിട്ട് കൊമ്പുകോര്‍ക്കുന്നത് ഷവോമി റെഡ്മി നോട്ട് 5 പ്രോയോടാണ്. വിലയില്‍ 1000 രൂപയുടെ വര്‍ദ്ധനവ് വരുത്തി 4GB റാം, 64GB സ്റ്റോറേജ് മോഡല്‍ ഇപ്പോള്‍ 14999 രൂപയ്ക്കാണ് വില്‍ക്കുന്നത്.

Advertisement


മൂന്ന് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ഒക്ടാകോര്‍ ചിപ്‌സെറ്റാണ്. ക്വാല്‍കോം 600 ശ്രേണിയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ SoC ആണിത്. താങ്ങാവുന്ന വിലയ്ക്ക് മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കിക്കൊണ്ടിരുന്ന ഷവോമി കടുത്ത മത്സരം നേരിടുകയാണ്. സെന്‍ഫോണ്‍ മാക്‌സ് പ്രോ M1, നോക്കിയ X6 എന്നിവയുടെ വരവ് ഷവോമ റെഡ്മി നോട്ട് 5-ന്റെ വിപണി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ?

രൂപകല്‍പ്പന

ഷവോമി റെഡ്മി നോട്ട് 5-ന്റേത് സെമി മെറ്റല്‍ യൂണിബോഡി രൂപകല്‍പ്പനയാണ്. ഫോണിന്റെ മുകള്‍ ഭാഗത്തും താഴെയും പ്ലാസ്റ്റിക് ആന്റിന ബാന്‍ഡുമുണ്ട്. അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ന്റെ രൂപകല്‍പ്പനയും ഇതിന് സമാനമാണ്. ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഗ്ലാസ് ഡിസൈനിലുള്ള നോക്കിയ X6. പൂര്‍ണ്ണമായും ഗ്ലാസ് ഉപയോഗിച്ചുള്ള രൂപകല്‍പ്പന ഇതിന് പ്രീമിയം ലുക്ക് നല്‍കുന്നു. റെഡ്മി നോട്ട് 5, സെന്‍ഫോണ്‍ മാക്‌സ് പ്രോ M1 എന്നിവയ്ക്ക് അവയുടേതായ സവിശഷതകളുണ്ട്. അബദ്ധത്തില്‍ കൈയില്‍ നിന്ന് വീണെന്ന് കരുതി ഇവയ്ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കില്ല.

Advertisement
സവിശേഷതകള്‍

മുകള്‍ ഭാഗത്ത് നോച്ചോട് കൂടിയ 5.8 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് നോക്കിയ X6-ലുള്ളത്. നോട്ട് 5 പ്രോയിലും സെന്‍ഫോണ്‍ മാക്‌സ് പ്രോയിലും 5.99 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ്. ഇവയുടെ മറ്റൊരു പ്രത്യേകത വൃത്താകൃതിയിലുള്ള മൂലകളാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 ഒക്ടാകോര്‍ ചിപ്‌സെറ്റിലാണ് മൂന്ന് ഫോണുകളും പ്രവര്‍ത്തിക്കുന്നത്. നോക്കിയ X6-ഉം സെന്‍ഫോണും 3/4/6 GB റാമുകളിലും 32/64 GB സ്‌റ്റോറേജിലും ലഭ്യമാണ്. നോട്ട് 5 പ്രോ 4/6 GB, 64 GB സ്‌റ്റോറേജ് മോഡലുകളാണ് വിപണിയിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് എല്ലാ ഫോണുകളിലെയും മെമ്മറി വികസിപ്പിക്കാന്‍ കഴിയും. നോക്കിയ, ഷവോമി എന്നിവയില്‍ ഹൈബ്രിഡ് ഇരട്ട സിം കാര്‍ഡ് സ്ലോട്ടുകളാണ് (രണ്ട് സിം അല്ലെങ്കില്‍ സിം+ മൈക്രോ എസ്ഡി കാര്‍ഡ്) ഉള്ളത്. എന്നാല്‍ അസൂസില്‍ ഒരേ സമയം രണ്ട് സിം കാര്‍ഡുകളും ഒരു എസ്ഡി കാര്‍ഡും ഉപയോഗിക്കാനാകും.

256 ജിബി ഒക്കെ എന്ത്.. ഇത് R1; ലോകത്തിലെ ആദ്യ 1 TB മെമ്മറിയുള്ള ഫോൺ

ക്യാമറ

മൂന്ന് ഫോണുകളിലും പിന്നില്‍ രണ്ട് ക്യാമറകള്‍ വീതമുണ്ട്. ബൊക്കേ എഫക്ട ഉള്‍പ്പെടെയുള്ളവയിലൂടെ മികവുറ്റ ചിത്രങ്ങള്‍ നല്‍കുന്നതിനായി പ്രൈമറി RGB സെന്‍സറും സെക്കന്റ് ഡെപ്ത് സെന്‍സറുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. റെഡ്മി നോട്ട് 5-ല്‍ 12 MP+5MP ക്യാമറയുള്ളപ്പോള്‍ നോക്കിയ X6-ല്‍ 16MP+5MP ക്യാമറകള്‍ സജ്ജീകരിച്ചിരിക്കുന്നു. സെന്‍ഫോണില്‍ എത്തുമ്പോള്‍ അത് 13MP+5MP ആയി മാറും. സെല്‍ഫി ക്യാമറകളിലേക്ക് വന്നാല്‍ അസൂസില്‍ 8MP-യും നോക്കിയ X6-ല്‍ 16 MP-യും റെഡ്മി നോട്ട് 5 പ്രോയില്‍ 20 MP-യുമാണുള്ളത്. ആസൂസ്, ഷവോമി സ്മാര്‍ട്ട്‌ഫോണുകളില്‍ ഫെയ്‌സ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്.

സോഫ്റ്റ്‌വെയര്‍

നോക്കിയ X6-ഉം അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ഉം സ്റ്റോക്ക് UI- ഓടുകൂടിയ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ OS-ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഷവോമി റെഡ്മി നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത് ആന്‍ഡ്രോയ്ഡ് നൗഗട്ട് ആണ്. ഇത് ഒറിയോയിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത് എപ്പോള്‍ ഉണ്ടാകുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബാറ്ററി

അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ M1-ല്‍ 5000 mAh ബാറ്ററിയാണുള്ളത്. നോക്കിയ X6, റെഡ്മി നോട്ട് 5 പ്രോ എന്നിവയില്‍ ഇത് യഥാക്രമം 3060 mAh, 4000 mAh എന്നിങ്ങനെയാണ്. സെന്‍ഫോണില്‍ 2 ദിവസവും റെഡ്മി നോട്ട് 5 പ്രോയില്‍ ഒന്നര ദിവസവും നോക്കിയ X6-ല്‍ ഒരു ദിവസവും ചാര്‍ജ്ജ് നില്‍ക്കും. സാധാരണ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിത്. ഉപയോഗം കൂടുന്തോറും ഇതില്‍ വ്യത്യാസം വരും. നോക്കിയ X6-ല്‍ USB ടൈപ്പ് C പോര്‍ട്ട് വഴിയുള്ള ക്വിക്ക് ചാര്‍ജ് സാധ്യമാണ്. റെഡ്മി നോട്ട് 5 പ്രോയില്‍ ക്വിക്ക് ചാര്‍ജ് 2.0 സംവിധാനമാണുള്ളത്.

മൂന്ന് ഫോണുകളും തമ്മിലുള്ള മത്സരം കടുത്തതാണ്. അടുത്തിടെ വില വര്‍ദ്ധിപ്പിച്ചത് ഷവോമിക്ക് തിരിച്ചടിയായിട്ടുണ്ട്. ഈ വിടവ് നികത്താന്‍ അസൂസിനും നോക്കിയക്കും കഴിയുമെന്നാണ് കരുതേണ്ടത്.

ഹോണര്‍ 10 മികച്ച സ്മാര്‍ട്ട്‌ഫോണെന്നു പറയാനുളള കാരണങ്ങള്‍ ഇവ

Best Mobiles in India

English Summary

Here is an in-depth comparison between the Asus ZenFone Max Pro M1, Xiaomi Redmi Note 5 Pro, and the Nokia X6.