9,990 രൂപയ്ക്ക് ഒരു ടാബ്‌ലറ്റ് ഇതാ...!

വായിക്കുക: ഈ മാസം വാങ്ങിക്കാവുന്ന 10 മികച്ച ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍

9,990 രൂപയുടെ ടാബ്‌ലെറ്റ് വിപണിയില്‍ അവതരിപ്പിച്ചു. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലെറ്റ് ഇന്ത്യന്‍ കമ്പനിയായ നോഷന്‍ ഇങ്കാണ് അവതരിപ്പിച്ചത്. 8 ഇഞ്ച് സ്‌ക്രീനുളള കെയ്ന്‍ 8 ടാബില്‍ 3ജിയും ലഭിക്കും.

വായിക്കുക: മിഡ്‌റേജ് സ്‌റ്റൈലിഷ് വിന്‍ഡോസ് ഫോണായ നോക്കിയ ലൂമിയ 830-ന്റെ 10 മികച്ച ഓണ്‍ലൈന്‍ വില്‍പ്പനകള്‍

പേഴ്‌സണല്‍ കമ്പ്യൂട്ടറിന് പകരമെന്ന നിലയിലാണ് ടാബ് എത്തിയിരിക്കുന്നത്. ഔട്ട്‌ലുക്ക്, ഓഫീസ്365 ഒരു വര്‍ഷത്തേക്ക്, അണ്‍ലിമിറ്റഡ് ക്ലൗഡ് സ്‌റ്റോറേജ്, 3ജി തുടങ്ങിയവ യാത്രകളിലും മറ്റ് സന്ദര്‍ഭങ്ങളിലും പിസിയുടെ പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വായിക്കുക: 10,000 രൂപയ്ക്ക് താഴെയായി 5 എംപി സെല്‍ഫി ക്യാമറയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

വിവിധ ഭാഷകള്‍ ഉപയോഗിക്കുന്നതിനായി യുണികോഡ് സവിശേഷതയും കെയ്ന്‍ 8-ല്‍ അടങ്ങിയിരിക്കുന്നു. സ്‌നാപ്ഡീല്‍ വഴിയാണ് കെയ്ന്‍ 8 വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗിസ്‌ബോട്ട് പിന്തുടരുക.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5 പോയന്റ് മള്‍ട്ടിടച്ചില്‍ 1280 X 800 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേയാണ് ടാബിന്റേത്.

2

ഇന്റല്‍ ആറ്റം 1.3 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സറാണ് ഇതിലുളളത്, കൂടാതെ 1 ജിബി റാം കൊണ്ട് ഇത് ശാക്തീകരിച്ചിരിക്കുന്നത്.

3

16 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. മുന്‍ഭാഗത്തും, റിയര്‍ സൈഡിലും രണ്ട് മെഗാപിക്‌സലിന്റെ ക്യാമറകളാണ് കെയ്ന്‍ 8-ന്റേത്.

4

4000 എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ടാബിന് കരുത്തേകുന്നത്. ആറ് മണിക്കൂര്‍ വീഡിയോയും 22 മണിക്കൂര്‍ ഓഡിയോ പ്ലേ ബാക്കും ഇത് നല്‍കുമെന്നാണ് കമ്പനി പറയുന്നത്, കൂടാതെ എട്ടു മണിക്കൂര്‍ ഔട്ട്‌ലുക്ക് ഉപയോഗിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot