ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

ബയോഡറ്റ ജോലികള്‍ ലഭിക്കുന്നതിന് ഇന്ന് അവിഭാജ്യഘടകമായിരിക്കുകയാണ്. ഒരു പ്രത്യേക ജോലിക്ക് അതിനനുസരിച്ചുളള വിവരങ്ങള്‍ നല്‍കുകയും, പ്രവര്‍ത്തി പരിചയം കാണിക്കേണ്ടതും അത്യാവശ്യമാണ്. എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത്, വിവരങ്ങള്‍ എങ്ങനെയാണ് ക്രമീകരിക്കേണ്ടത് തുടങ്ങിയവ ആദ്യമായി ജോലി തേടുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുന്ന വസ്തുതകളാണ്.

വായിക്കുക: നിങ്ങളുടെ പിസിയില്‍ സേവ് ചെയ്ത ഫോള്‍ഡറുകള്‍ കാണുന്നില്ലേ....!

ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

ഇതിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്ന ഒരു വെബ്‌സൈറ്റ് എത്തി. ഇതില്‍ നിങ്ങള്‍ക്ക് സൗജന്യമായി ബയോഡാറ്റ നിര്‍മ്മിച്ച് ഇഷ്ടത്തിനനുസരിച്ച് കൂട്ടി ചേര്‍ക്കലുകള്‍ നടത്തി സൈറ്റില്‍ തന്നെ ബയോഡാറ്റ സൂക്ഷിക്കാവുന്നതാണ്. www.bloomcv.com ഓണ്‍ലൈന്‍ സെറ്റിലാണ് ഈ സേവനം ലഭിക്കുക.

വായിക്കുക: അവരവരുടെ വീഡിയോ സ്വന്തമായി സൃഷ്ടിക്കാനായി ഫേസ്ബുക്കിന്റെ വീഡിയോ ടൂള്‍

ബാംഗ്ലൂരിലെ പ്രധാന സര്‍വീസ് പ്രൊവൈഡേര്‍സ് ആയ ഫൈന്‍ഡ് ബ്ലൂമ്മ്‌സ് ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ഇമെയില്‍ ഐഡി ഉപയോഗിച്ചാണ് സെറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്. സോഷ്യല്‍ മീഡിയ വഴി വ്യക്തികളെ എളുപ്പത്തില്‍ ബന്ധപ്പെടാനും സോഷ്യല്‍ ലിങ്ക്‌സില്‍ ബയോഡാറ്റ നല്‍കി പ്രമോട്ട് ചെയ്യാനും ബ്ലൂംസിവിയില്‍ സാധിക്കും. ബയോഡാറ്റ കൂടാതെ പോര്‍ട്ട് ഫോളിയോ ചിത്രങ്ങള്‍, ബയോഗ്രഫി, വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, താല്‍പര്യങ്ങള്‍, തൊഴില്‍പരമായ കഴിവുകള്‍, ഭാഷാ ജ്ഞാനം തുടങ്ങിയവയും സെറ്റിലെ വിവിധ മെനുകളിലായി നല്‍കാവുന്നതാണ്.

വായിക്കുക: നിങ്ങളുടെ മൊബൈലിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം..!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot