അവരവരുടെ വീഡിയോ സ്വന്തമായി സൃഷ്ടിക്കാനായി ഫേസ്ബുക്കിന്റെ വീഡിയോ ടൂള്‍

വായിക്കുക: മരണ തീയതി അറിയുന്ന ആപ് എത്തി...!

കൂടുതല്‍ വീഡിയോ ഷെയര്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് പഴ്‌സണലൈസ്ഡ് വീഡിയോ ക്രിയേഷന്‍ ടൂള്‍ ലോഞ്ച് ചെയ്തു. 'സേ താങ്ക്‌സ്' എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഇതുകൊണ്ട് പ്രീസെറ്റ് തീമുകള്‍, സ്വന്തം ഫോട്ടോകള്‍, പോസ്റ്റുകള്‍ എന്നിവ അടക്കമുളള പഴ്‌സണലൈസ്ഡ് വീഡിയോ അവരവര്‍ക്കു തന്നെ സൃഷ്ടിക്കാവുന്നതാണ്.

ഈ വീഡിയോകള്‍ അവരവരുടെയും സുഹൃത്തുക്കളുടെയും ടൈംലൈനുകളില്‍ പോസ്റ്റ് ചെയ്യാനും സാധിക്കും. ഇത്തരത്തില്‍ പഴ്‌സണലൈസ് ചെയ്യപ്പെട്ട വീഡിയോകള്‍ ക്രിയേറ്റ് ചെയ്യുന്നതിനും ഷെയര്‍ ചെയ്യുന്നതിനും പരിധികളൊന്നും ഫേസ്ബുക്ക് മുന്നോട്ട് വച്ചിട്ടില്ല.

വായിക്കുക: കരാട്ടേ പ്രകടനങ്ങള്‍ ഇനി റോബോട്ടുകള്‍ക്ക് സ്വന്തം...!

അവരവരുടെ വീഡിയോ സ്വന്തമായി സൃഷ്ടിക്കാനായി ഫേസ്ബുക്കിന്റെ വീഡിയോ ടൂള്‍

സ്വന്തമായി വീഡിയോ സൃഷ്ടിക്കുന്നതിന് facebook.com/thanks എന്നതിലേക്ക് പോകുക. തുടര്‍ന്ന് വീഡിയോയുടെ പ്രിവ്യൂ ജനറേറ്റ് ചെയ്യാനായി ഒരു സുഹൃത്തിനെ സെലക്ട് ചെയ്യുകയാണ് വേണ്ടത്. 'വ്യത്യസ്തമായ തീം സെലക്ട് ചെയ്യാനും നിങ്ങളുടെ സൗഹൃദത്തെ മെച്ചപ്പെടുത്തുന്നതിനായി ഫോട്ടോകളും പോസ്റ്റുകളും എഡിറ്റ് ചെയ്യാനും സാധിക്കും' എന്നാണ് ഈ സംവിധാനത്തെക്കുറിച്ച് ഫേസ്ബുക്കിന്റെ വാഗ്ദാനം. വീഡിയോ സൃഷ്ടിച്ച ശേഷം അത് സ്വന്തം ടൈംലൈനില്‍ പോസ്റ്റ് ചെയ്ത് സുഹൃത്തുമായി ടാഗ് ചെയ്യുന്നതിന് മുമ്പ് അതില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സന്ദേശവും എഴുതി ചേര്‍ക്കാം.

വായിക്കുക: നിങ്ങളുടെ മൊബൈലിലെ ബാലന്‍സ് എങ്ങനെ പരിശോധിക്കാം..!

ഡെസ്‌ക് ടോപ്പിലും മൊബൈലിലും ഈ സംവിധാനം ലഭ്യമാണ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇന്‍ഡോനേഷ്യന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ടര്‍ക്കിഷ് എന്നീ ഭാഷകളിലാണ് നിലവില്‍ ഈ ടൂള്‍ പ്രവര്‍ത്തിക്കുക.

വായിക്കുക: ഈ കൊല്ലം അവസാനത്തില്‍ ഇറങ്ങാനിരിക്കുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot