ജിയോ എഫക്ടിൽ പിടിച്ചുനിൽക്കാൻ 3,999 രൂപയ്ക്ക് 1 Gbps സ്പീഡുമായി എയർടെൽ എക്ട്രിം ഫൈബർ പ്ലാൻ

|

റിലൈൻസ് ജിയോ കഴിഞ്ഞയാഴ്ച്ചയാണ് തങ്ങളുടെ ജിയോഫൈബർ ഹൈസ്പീഡ് ഇൻറർനെറ്റ് സർവ്വീസ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ നിരവധി ഓഫറുകളും മികച്ച പ്ലാനുകളും കൊണ്ട് വിപണി കൈയ്യടക്കാൻ ആരംഭിച്ച ജിയോ തരംഗത്തെ അതിജീവിക്കാൻ മറ്റ് കമ്പനികളും മികച്ച പ്ലാനുകൾ നൽകി തുടങ്ങിയിരിക്കുന്നു. എയർടെൽ എക്ട്രിം തങ്ങളുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതും ജിയോയെ നേരിടാൻ തന്നെയാണ്. 1 Gbps സ്പീഡിൽ ഇൻറർനെറ്റ് ലഭ്യമാക്കുന്ന ഈ പ്ലാനിന് 3,999 രൂപമുതലാണ് സബ്ക്രിപ്ഷൻ ചാർജ്ജ് വരുന്നത്.

അൺലിമിറ്റ്ഡ് ഡാറ്റ 1 Gbps വേഗതയിൽ

എയർടെൽ എക്ട്രിം ഫൈബറിൻറെ പുതിയ പ്ലാനിൽ അൺലിമിറ്റ്ഡ് ഡാറ്റ 1 Gbps വേഗതയിൽ ലഭിക്കും. ജിയോ അവതരിപ്പിച്ച രീതിയിൽ തന്നെ സൌജന്യ കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. 3,999 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്താൽ മൂന്ന് മാസത്തെ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനും ഒരുവർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പും ലഭിക്കും. സീ5, എയർടെൽ എക്ട്രീം ആപ്പ് എന്നിവയിൽ നിന്ന് പ്രീമിയം കണ്ടൻറുകളും ഈ പ്ലാനിലൂടെ ലഭ്യമാക്കുന്നുണ്ട്.

വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് ഇടങ്ങളിലേക്കും

എയർടെൽ എക്ട്രിം ഫൈബറിൻറെ സേവനം ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഡൽഹി ഗുരുഗ്രാം, ഫരിദാബാദ്, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, ബെഗളൂരു, ഹൈദരബാദ്, ചെന്നൈ, ഛണ്ടിഗഡ്, കൊൽക്കത്ത, ഇൻഡോർ, ജയ്പ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ്. വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് ഇടങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

എയർടെൽ എക്സ്ട്രിം

എയർടെൽ എക്സ്ട്രിം എന്നത് കമ്പനി ഈ വർഷത്തിൻറെ തുടക്കത്തിൽ പ്രഖ്യാപിച്ച OTT ഡിജിറ്റൽ കണ്ടൻറ് സർവ്വീസാണ്. അതിനൊപ്പം തന്നെ എക്സ്ട്രിം സ്റ്റിക്ക്, എക്ട്രീം ബോക്സ് 4K എന്നീ എക്ട്രിം ഡിവൈസുകളും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. 3,999 രൂപ തന്നെയാണ് ഇരു ഡിവൈസുകളുടെയും വില. OTT പ്ലാറ്റ്ഫോം കൂടാതെ എക്ട്രീം സാറ്റലൈറ്റ് ചാനലുകളിലേക്കുള്ള ആക്സസും ലഭ്യമാക്കുന്നു. ലൈവ് ടിവി, ഹിന്ദി, ഇംഗ്ലീഷ്, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവയിൽ സിനിമകളും ഇതിലൂടെ ലഭിക്കും.

ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ

ജിയോയുമായി താരതമ്യം ചെയ്യുമ്പോൾ ജിയോയ്ക്ക് 1 Gbps പ്ലാനുകൾ രണ്ടെണ്ണമാണ് ഉള്ളത്. 3,999 രൂപയുടെയും 8,499 രൂപയുടെയും. ജിയോ നൽകുന്ന ഏറ്റവും മികച്ച സ്പീഡും ഇത് തന്നെയാണ്. രണ്ട് പ്ലാനുകളിലും OTTആപ്പുകളിലേക്ക് ഒരുവർഷത്തെ സബ്സ്ക്രിപ്ഷൻ ആണുള്ളത്. ഏതൊക്കെ ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ ആണെന്നുള്ളത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഹോം നെറ്റ്വർക്കിങ്, സൌജന്യ കോളുകൾ, 5 ഡിവൈസുകൾ വരെ നോർട്ടൺ സെക്യൂരിറ്റി, വിആർ എക്സ്പീരിയൻസ്, സ്പെഷ്യൽ സ്പോർട്സ് കണ്ടൻറ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവിസ് ഫീച്ചർ എന്നിവയും ജിയോ ഈ പ്ലാനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

ജിയോ പ്ലാനുകൾ

എല്ലാ ജിയോ പ്ലാനുകൾക്കൊപ്പവും 5,000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും 6,400 രൂപ വിലയുള്ള ജിയോ 4K സെറ്റ് ടോപ്പ് ബോക്സും ലഭിക്കും. ഇൻസ്റ്റാളേഷൻ ചാർജ്ജായി 1,000 രൂപയും റീഫണ്ടബിൾ ഡിപ്പോസിറ്റായി 1,500 രൂപയും മാത്രമാണ് നൽകേണ്ടത്. എയർടെൽ എക്ട്രിം ഫൈബർ സർവ്വീസിനൊപ്പം റൌട്ടറും മറ്റ് ഡിവൈസുകളും ലഭ്യമാക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.

ഫൈബർ രംഗം മാറുന്നു

ജിയോ ഫൈബർ സേവനങ്ങൾ പ്രവർത്തനമാരംഭിച്ചത് തന്നെ നിരവധി ഓഫറുകളുമായാണ്. ഇതിനൊപ്പം പിടിച്ചു നിൽക്കാനായി മറ്റ് കമ്പനികളും മികച്ച ഓഫറുകളാണ് നൽകുന്നത്. ബിഎസ്എൻഎലിൻറെ ബ്രോഡ്ബാൻറ് സർവ്വീസും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. മൈബൈൽ 4ജി രംഗത്ത് ജിയോ കടന്നുവന്നതോടെയാണ് ചെറിയ തുകയ്ക്ക് മികച്ച ഇൻറർനെറ്റ് സേവനം ഇന്ത്യയിൽ നടപ്പായത്. അതിനാൽ തന്നെ ഫൈബർ ഇൻറർനെറ്റ് രംഗത്തും വലീയ മാറ്റങ്ങൾക്കുള്ള തുടക്കമാണ് ജിയോ ഫൈബറിൻറെ കടന്നുവരവോടെ ഉണ്ടാകാൻ പോകുന്നത് എന്ന നിരീക്ഷണം ശരിവയ്ക്കുന്നതാണ് പുതിയ വാർത്തകൾ.

Best Mobiles in India

English summary
The benefits included in the Xstream Fibre plan are unlimited data at 1Gbps speeds, landline calls as well as exclusive #AirtelThanks benefits like three months Netflix subscription, one year Amazon Prime membership. Also bundled is free access to premium content from Zee5 and Airtel Xstream app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X