എയർടെൽ എക്ട്രിം ഫൈബറും ജിയോ ഫൈബറും നേർക്കുനേർ, ഏതാണ് മികച്ചത്?

|

ഇന്ത്യയിലെ മുൻനിര ടെലിക്കോം ഓപ്പറേറ്റർമാരായ എയർടെലും ജിയോയും തമ്മിലുള്ള മത്സരം ഇപ്പോൾ നടക്കുന്നത് ഫൈബർ ഇൻറർനെറ്റ് രംഗത്താണ്. ജിയോ ഫൈബർ സേവനം ആരംഭിച്ചതോടെ എയർടെൽ എക്ട്രിം ഫൈബർ പിടിച്ചുനിൽക്കാനും ജിയോയുടെ വിപണി പിടിച്ചടക്കലിനെ പ്രതിരോധിക്കാനുമായുള്ള മാർഗങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം എയർടെൽ അവതരിപ്പിച്ച 3,999 രൂപയുടെ പ്ലാൻ ജിയോയുടെ പ്ലാറ്റിനം പ്ലാനിനെതിരായി വന്നതാണ്. രണ്ട് പ്ലാനുകളെയും വിശദമായി പരിശോധിക്കാം.

ജിയോ ഫൈബറിൻറെ പ്ലാനുകൾ
 

ജിയോ ഫൈബറിൻറെ പ്ലാനുകൾ ആരംഭിക്കുന്നത് 699 രൂപമുതലാണ്. പ്ലാനുകളിൽ മികച്ച ഒന്നാണ് പ്ലാറ്റിനം പ്ലാൻ. 3,999 രൂപയാണ് ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാനായി നൽകേണ്ടത്. 2500 ജിബി ഡാറ്റയാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ടിവി വീഡിയോ കോളിങ്, ഓൺലൈൻ ഗെയ്മിങ്, അഞ്ച് ഡിവൈസുകൾക്ക് നോർട്ടോൺ ഡിവൈസ് സെക്യൂരിറ്റി എന്നിവയും ജിയോയുടെ പ്ലറ്റിനം പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ ലഭിക്കും.

ജിയോ പ്ലാറ്റിനം പ്ലാൻ

ജിയോ പ്ലാറ്റിനം പ്ലാനിൻറെ മറ്റൊരു സവിശേഷത ഇതിനൊപ്പം സൌജന്യമായി സെറ്റ്ടോപ്പ് ബോക്സും ലഭിക്കുന്നു എന്നതാണ്. ടിവിയിലേക്കായി ലോക്കൽ കേബിൾ കണക്ഷൻ വേറെ തന്നെ ഉപഭോക്താക്കൾ വാങ്ങേണ്ടിവരും. ഇതൊഴിച്ച് OTT ആപ്പുകളിലേക്കുള്ള സബ്ക്രിപ്ഷൻ, വെർച്ച്യൽ റിയാലിറ്റി, ആദ്യ ദിവസം തന്നെ വീട്ടിലിരുന്ന് ഫസ്റ്റ് ഷോ കാണാനുള്ള സംവിധാനമായ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയും പ്ലാറ്റിനം പ്ലാനിനൊപ്പം ജിയോ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

എയർടെൽ എക്ട്രിം ഫൈബർ

എയർടെൽ എക്ട്രിം ഫൈബറിൻറെ പുതിയ പ്ലാൻ ജിയോയുടെ പ്ലാറ്റിനം പ്ലാനിന് തുല്യമായി 3,999 രൂപയുടേത് തന്നെയാണ്. ഈ പ്ലാൻ തിരഞ്ഞെടുത്താൽ ഉപഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് സൌജന്യമായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ സാധിക്കും. ആമസോൺ പ്രൈമിൽ ഒരു വർഷത്തെ സബ്സ്ക്രിപ്ഷനാണ് എയർടെൽ പ്ലാനിനൊപ്പം നൽകുന്നത്. ZEE5, എയർടെൽ എക്സ്ട്രിം ആപ്പ് എന്നിവയിലെ പ്രീമിയം കണ്ടൻറുകളിലേക്ക് ആക്സസും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു.

1Gbps സ്പീഡ്
 

ജിയോയുടെ പ്ലാറ്റിനം പ്ലാനിന് സമാനമായി 1Gbps സ്പീഡാണ് എയർടെൽ എക്സ്ട്രിം പ്ലാനിലും ലഭിക്കുന്നത്. ഒപ്പം തന്നെ ജിയോ നൽകുന്ന സൌജന്യ കോളുകൾ എന്ന ആനുകൂല്യത്തിന് ഒപ്പമെത്താൻ രാജ്യത്തെവിടേക്കും സൌജന്യ ലാൻഡ് ലൈൻ കോളുകളും എയർടെൽ നൽകുന്നുണ്ട്. ഇത് കൂടാതെ 1000 ജിബി അഡീഷണൽ ഡാറ്റയും എയർടെൽ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്.

ഇന്ത്യയിലെ മറ്റ് ഇടങ്ങളിലേക്കും വ്യാപിപിക്കും

എയർടെൽ എക്ട്രിം ഫൈബറിൻറെ സേവനം ഇപ്പോൾ ലഭ്യമായിട്ടുള്ളത് ഡൽഹി ഗുരുഗ്രാം, ഫരിദാബാദ്, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, ബെഗളൂരു, ഹൈദരബാദ്, ചെന്നൈ, ഛണ്ടിഗഡ്, കൊൽക്കത്ത, ഇൻഡോർ, ജയ്പ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ്. വൈകാതെ തന്നെ ഇന്ത്യയിലെ മറ്റ് ഇടങ്ങളിലേക്കും തങ്ങളുടെ സേവനങ്ങൾ വ്യാപിപിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

കേമൻ ആര്

റിലൈൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബറിലൂടെ ഇന്ത്യയിലെ ബ്രോഡ്ബാൻറ് മേഖലയെ മാറ്റിയിരിക്കുന്നുവെന്ന് സേവനം ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ കാണാൻ സാധിക്കും. എന്തിരുന്നാലും ജിയോയേക്കാൾ നന്നായി ആനുകൂല്യങ്ങളെ സുതാര്യമാക്കുന്നതിലൂടെ എയർടെൽ തിരഞ്ഞെടുക്കാനും ഉപഭോക്താക്കൾ തയ്യാറായേക്കും. OTT സേവനങ്ങളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളും ആളുകളെ എയർടെലിലേക്ക് ആകർഷിക്കും. എന്തായാലും ബ്രോഡ്ബാൻറ് മേഖലയിലേക്കുള്ള ചുവടുവയ്പ്പിൽ തന്നെ ജിയോ പ്രഖ്യാപിച്ച ഓഫറുകളും ആനുകൂല്യങ്ങളും വലിയൊരു വിഭാഗത്തെ അങ്ങോട്ട് ആകർഷിക്കുമെന്ന് ഉറപ്പാണ്.

ഫൈബർ ഇൻറർനെറ്റ് രംഗത്ത് വലീയ മാറ്റങ്ങൾ

ജിയോ ഫൈബർ സേവനങ്ങൾ പ്രവർത്തനമാരംഭിച്ചത് തന്നെ നിരവധി ഓഫറുകളുമായാണ്. ഇതിനൊപ്പം പിടിച്ചു നിൽക്കാനായി മറ്റ് കമ്പനികളും മികച്ച ഓഫറുകളാണ് നൽകുന്നത്. ബിഎസ്എൻഎലിൻറെ ബ്രോഡ്ബാൻറ് സർവ്വീസും പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. മൈബൈൽ 4ജി രംഗത്ത് ജിയോ കടന്നുവന്നതോടെയാണ് ചെറിയ തുകയ്ക്ക് മികച്ച ഇൻറർനെറ്റ് സേവനം ഇന്ത്യയിൽ നടപ്പായത്. അതിനാൽ തന്നെ ഫൈബർ ഇൻറർനെറ്റ് രംഗത്തും വലീയ മാറ്റങ്ങൾക്കുള്ള തുടക്കമാണ് ജിയോ ഫൈബറിൻറെ കടന്നുവരവോടെ ഉണ്ടാകാൻ പോകുന്നത് എന്ന നിരീക്ഷണം ശരിവയ്ക്കുന്നതാണ് പുതിയ വാർത്തകൾ.

Most Read Articles
Best Mobiles in India

English summary
The rivalry between Reliance Jio and Airtel isn't going to end soon it seems, as both operators are gearing up for another battle in the broadband sector. Airtel has recently launched its ultra-high speed broadband service at Rs. 3,999, which is all set to compete against JioFiber's Platinum plan. So, today we are going to talk about the new offerings from both companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X