899 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 100 രൂപ ഡിസ്കൌണ്ടുമായി ബിഎസ്എൻഎൽ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രാജ്യത്തെ മികച്ച ടെലികോം ഓപ്പറേറ്ററൻമാരിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഈ ടെലികോം ഓപ്പറേറ്റിങ് കമ്പനി മറ്റ് കമ്പനികളുമായുള്ള മത്സരത്തിൻറെ ഭാഗമായി നരവധി ഓഫറുകളുമായി പലവധത്തിലുള്ള പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. ഇതുവരെ ബിഎസ്എൻഎൽ പ്രമോഷണൽ ഓഫറുകൾ തിരികെ കൊണ്ടുവന്നുകൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നത്.

ടെലിക്കോം മേഖലയിൽ മത്സരം കടുക്കുമ്പോൾ പ്രമോഷണൽ ഓഫറുകളെ തിരികെ കൊണ്ടുവന്നുകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന ബിഎസ്എൻഎൽ പുതുതായി ഒരു ഓഫർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്രൊമോഷണൽ ഓഫർ 899 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 100 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതായത് സാധാരണ നിലയിഷ 899 രൂപയ്ക്ക് കിട്ടുന്ന പ്ലാൻ ഇപ്പോൾ 799 രൂപയ്ക്ക് ലഭ്യമാകും.

100 രൂപ കിഴിവോടെ ബിഎസ്‌എൻഎൽ ഇപ്പോൾ 899 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് നൽകുന്നു. കിഴിവ് കഴിഞ്ഞ് ഇപ്പോൾ 799 രൂപയ്ക്ക് ലഭ്യമാകുന്ന ഈ പദ്ധതി തെലങ്കാനയിലും ആന്ധ്രാപ്ദേശ് സർക്കിളിലും മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഈ പ്രീപെയ്ഡ് പ്ലാനിലെ കിഴിവ് വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളു. കിഴിവ് 2019 സെപ്റ്റംബർ 17 മുതൽ 2019 സെപ്റ്റംബർ 23 വരെ ബാധകമാണെന്ന് ബിഎസ്എൻഎൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിങ്ങൾ ഒരു ബിഎസ്‌എൻഎൽ വരിക്കാരനാണെങ്കിൽ ഇപ്പോൾ പ്ലാൻ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.

റിലയൻസ് ജിയോയുടെ ബ്രോഡ്‌ബാൻഡ് ഓഫറുമായി മത്സരിക്കുന്നതിനുള്ള 777 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനും ബിഎസ്‌എൻഎൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. 500 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ ഒരു മാസത്തേക്ക് 50 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു. എഫ്‌യുപിക്ക് ശേഷമുള്ള പ്ലാനിൻറെ വേഗത 2 എംബിപിഎസ് ആണ്. ഈ പ്ലാൻ ബിഎസ്എൻഎലിൻറെ ആൻഡമാൻ നിക്കോബാർ സർക്കിൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ലഭ്യമാണ്. പ്ലാൻ ഒരു പ്രമോഷണൽ ഓഫറിന്റെ രൂപത്തിൽ ആറ് മാസത്തേക്ക് ലഭ്യമാകും.

റിലൈൻസ് ജിയോ ടെലിക്കോം മേഖലയിൽ കൊണ്ടുവന്ന വലീയ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ടെലിക്കോം ഓപ്പറേറ്റർമാരും ആകർഷണീയമായ ഓഫറുകളാണ് മുന്നേട്ടുവയ്ക്കുന്നത്. ട്രായ് കഴിഞ്ഞ ദിവസം പുറത്തു വിട്ട ആഗസ്റ്റ് മാസത്തെ ടെലിക്കോം ഓപ്പറേറ്റർമാർ നൽകിയ ഇൻറർനെറ്റ് വേഗതയുടെ പട്ടികയിൽ റിലൈൻസ് ജിയോ തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് എയർടെലും മൂന്നും നാലും സ്ഥാനങ്ങളിൽ വോഡാഫോൺ ഐഡിയ എന്നിവയും ഉണ്ട്.

ഇന്ത്യൻ ടെലിക്കോം രംഗത്ത് കമ്പനികൾ തമ്മിലുള്ള മത്സരങ്ങൾ കടുക്കുമ്പോൾ സർക്കാർ ടെലിക്കോം സേവനമായ ബിഎസ്എൻഎൽ സ്വകാര്യകമ്പനികളോടൊപ്പം പിടിച്ചു നിൽക്കാൻ വ്യത്യസ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. പ്രീപെയ്ഡ് പ്ലാനുകൾ കൂടാതെ ബ്രോഡ്ബാൻറ് രംഗത്തും ബിഎസ്എൻഎൽ മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഓഫറുകൾക്കൊപ്പം ഉപഭോക്താക്കളെ ആകർഷിക്കുന്ന സ്പീഡും ബിഎസ്എൻഎൽ നൽകാൻ ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications








