Home
News

വോഡാഫോൺ ഉപഭോക്താക്കൾക്ക് 209 രൂപയുടെ പ്ലാനിലൂടെ ഇനി കൂടുതൽ ഡാറ്റ

വോഡഫോൺ തങ്ങളുടെ പ്രീപെയ്ഡ് റിച്ചാർജ് പ്ലാനായ 209 രൂപയുടെ പ്ലാനിൽ മാറ്റം വരുത്തുന്നു. പുതിയ പ്ലാൻ പ്രകാരം 1.6 ജിബി ഡാറ്റ ദിവസവും ഉപഭോക്താവിന് ലഭിക്കും. 28 ദിവസത്തെ കാലാവധിയാണ് ഈ പ്ലാൻ നൽകുന്നത്. മുൻപ് 1.5 ജിബി ഡാറ്റയാണ് 209 രൂപയുടെ റിച്ചാർജിലൂടെ ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. 1.5 ജിബി ഡാറ്റ ദിവസവും ലഭിക്കുന്ന 28 ദിവസം കാലാവധിയുള്ള 199 രൂപയുടെ പ്ലാനിനും 2ജിബി ഡാറ്റ ദിവസവും 28 ദിവസത്തേക്ക് ലഭിക്കുന്ന 229 രൂപയുടെ പ്ലാനിനും ഇടയിലുള്ള പ്ലാനാണ് 209 രൂപയുടേത്.

അൺലിമിറ്റഡ് സൌജന്യ കോളുകളും

മാറ്റം വരുത്തിയ 209 രൂപയുടെ പ്ലാനിൽ FUP ലിമിറ്റ് ഇല്ലാതെ അൺലിമിറ്റഡ് സൌജന്യ കോളുകളും ലഭിക്കും. ഇതുകൂടാതെ പ്ലാൻ ഉപഭോക്താക്കൾക്ക് 100 എസ്എംഎസ് ദിവസവും ലഭ്യമാക്കുന്നുണ്ട്. 250 രൂപയിൽ താഴെയുള്ള നാല് അൺലിമിറ്റഡ് പ്ലാനുകളാണ് വോഡാഫോൺ ഉപഭോക്താക്കൾക്കായി നിലവിലുള്ളത്. അൺലിമിറ്റഡ് എസ്ടിഡി കോളുകളും നാഷണൽ റോമിങ്ങും 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്ന 169 രൂപയുടെ പ്ലാനാണ് ഇതിൽ ആദ്യത്തേത്.

മറ്റ് പ്ലാനുകൾ

199 രൂപയുടെ പ്ലാനിൽ ഉപഭോക്താവിന് ദിവസവും 1.5 ജിബി 2ജി/3ജി/4ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും 28 ദിവസത്തേക്ക് ലഭിക്കും. 229 രൂപയുടെ പ്ലാനിൽ 2ജിബി ഡാറ്റ ദിവസവും ലോക്കൽ എസ്ടിഡി റോമിങ് ഉൾപ്പെടെ അൺലിമിറ്റഡ് കോളുകളും 28 ദിവസത്തേക്ക് ലഭിക്കും. എയർടെലും 250 രൂപയിൽ താഴെയുള്ള നിരക്കിൽ മൂന്ന് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. 169 രൂപ, 199 രൂപ, 249 രൂപ എന്നീ നിരക്കുകളിലാണ് എയർടെലിൻറെ പ്ലാനുകൾ

59 രൂപയുടെ പ്ലാൻ

വോഡാഫോൺ തങ്ങളുടെ മറ്റൊരു പ്ലാൻ കൂടി പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 59 രൂപയുടെ ഈ പ്ലാനിൽ ദിവസവും 1ജിബി ഡാറ്റ ലഭ്യമാകും 28 ദിവസമാണ് പ്ലാനിൻറെ കാലാവധി. 7ജിബി ഡാറ്റയാണ് മൊത്തത്തിൽ ഉപഭോക്താവിന് ലഭിക്കുക. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങളൊന്നും തന്നെ ഈ പ്ലാനിനൊപ്പം ലഭിക്കുന്നില്ല. അത്യാവശ്യ ഘട്ടത്തിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് പ്രയോജനപ്പെടുന്ന പ്ലാനാണ് ഇത്.

വിപണിയിലെ പ്രധാന എതിരാളികൾ ജിയോയും എയർടെലും

വോഡാഫോൺ അടുത്തിടെയായി തങ്ങളുടെ പ്ലാനുകൾ പുതുക്കുകയും പുതിയവ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റ് ടെലിക്കോം ഓപ്പറേറ്റർമാരുടേതിന് സമാനമായ പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഉപഭോക്താവിനെ ആകർഷിക്കാനാണ് വോഡാഫോൺ പദ്ധതിയിടുന്നത്. വിപണിയിലെ പ്രധാന എതിരാളികളായ ജിയോയും എയർടെലും നൽകുന്നതിനേക്കാൾ അധിക്കം പ്രീപെയ്ഡ് പ്ലാൻ ഓപ്ഷനുകളാണ് വോഡാഫോൺ ഉപഭോക്താക്കൾക്ക് നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Vodafone has upgraded its Rs. 209 prepaid recharge plan to offer more benefit. Under the newly revised plan, it is providing 1.6GB of data daily, for 28 days instead of 1.5GB data earlier. The plan will sit between Vodafone's Rs. 199 and the Rs. 229 prepaid plan, which offers 1.5GB and 2GB data daily, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X