Home
News

28 ദിവസം വാലിഡിറ്റിയുമായി വോഡാഫോൺ 45 രൂപയുടെ ഓൾറൌണ്ടർ പാക്ക്

ടെലിക്കോം രംഗത്ത് മത്സരം കടുക്കുന്നതിനിടെ വോഡാഫോൺ വരിക്കാരെ നിലനിർത്താനുള്ള പ്രീപെയ്ഡ് പദ്ധതികളിൽ മാറ്റങ്ങൾ വരുത്തി. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഒരു കോടി രൂപയുടെ പുതിയ പ്ലാനാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 35, രൂപ. 65, രൂപ. 95, രൂപ. 245 രൂപ പ്ലാനുകൾക്കൊപ്പമാണ് 45 രൂപയുടെ ഓൾറൌണ്ടർ പാക്ക് കൂടി വോഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഓൾറൌണ്ടർ പാക്ക്

ഐഡിയയുമായി നെറ്റ്‌വർക്ക് യോജിപ്പിക്കൽ പൂർത്തിയാക്കിയ വോഡാഫോൺ 45 രൂപയുടെ പ്ലാൻ ഔദ്യോഗികമായിത്തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഓൾറൌണ്ടർ പാക്ക് 100 എംബി 4 ജി / 3 ജി / 2 ജി ഡാറ്റ 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കൾക്ക് ഔട്ട്ഗോയിങ് കോൾ സെക്കൻഡിൽ ഒരു പൈസ എന്ന നിരക്കിലും ലഭിക്കും.

ഫുൾ ടോക്ക് ടൈം

വോഡാഫോൺ 45 രൂപയുടെ ഓൾറൌണ്ടർ പാക്കിലൂടെ ഫുൾ ടോക്ക് ടൈം എന്ന ഓഫർ കൂടി നൽകുന്നുണ്ട്. അതായത് ഉപയോക്താക്കൾക്ക് അവർ റിച്ചാർജ്ജ് ചെയ്യുന്ന 45 രൂപയും ടോക്ക് ടൈം ബെനിഫിറ്റായി ലഭിക്കും. നിലവിൽ ഈ പ്ലാൻ ബിഹാർ, ജാർഖണ്ഡ്, ആസാം, കർണാടക, മുംബൈ എന്നിവിടങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അധികം വൈകാതെ രാജ്യത്തെ മറ്റിടങ്ങളിലും ഈ പ്ലാൻ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ

കാലാവധി വർദ്ധിപ്പിക്കാൻ

വോഡാഫോണിൻറെ ഈ ഓൾറൌണ്ടർ പായ്ക്കിന് കീഴിൽ ഉപയോക്താക്കൾക്ക് ഡാറ്റ, കോളിംഗ്, ടോക്ക് ടൈം എന്നിവയടങ്ങുന്ന ആനുകൂല്യങ്ങൾ ലഭിക്കും. ഡാറ്റ ഉപയോഗത്തിന് ഒരു പരിധിയും ഇല്ല. മറ്റ് അൺലിമിറ്റഡ് പായ്ക്കുകളെക്കാൾ ഈ പ്ലാനിന് വേണ്ടി മുടക്കുന്ന തുകയും കുറവാണ്. പ്ലാനുകളുടെ കാലാവധി വർദ്ധിപ്പിക്കണമെന്ന ആവശ്യമുള്ള വരിക്കാർക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയ പ്ലാൻ കൂടിയാണ് ഈ 45 രൂപയുടെ ഓൾറൌണ്ടർ പാക്ക് പ്ലാൻ.

ബോണസ് കാർഡ്

വോഡാഫോണിൻറെ നിലവിലെ പ്ലാനുകൾ ആരംഭിക്കുന്നത് 15 രൂപയിലാണ്. ബോണസ് കാർഡ് എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താവിന് മൂന്ന് ദിവസത്തേക്ക് മിനുറ്റിന് 30 പൈസ നിരക്കിൽ ഇന്ത്യയിലെവിടേക്കും വിളിക്കാൻ സാധിക്കും. 29 രൂപയുടെ പ്ലാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത് ഏഴ് ദിവസത്തേക്ക് മിനിറ്റിൽ 30 പൈസ നിരക്കിലുള്ള ഔട്ട്ഗോയിങ് കോൾ ആനുകൂല്യങ്ങളാണ്.

മറ്റ് പ്ലാനുകൾ

വോഡാഫോൺ വരിക്കാർക്കായി കമ്പനി നിലവിൽ ലഭ്യമാക്കിയിട്ടുള്ള പ്ലാനുകളിൽ മറ്റൊന്ന് 35 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ 26രൂപ ടോക്ക് ടൈമും 100 എംബി ഡാറ്റയും വരിക്കാർക്ക് ലഭിക്കുന്നു. അതിനോട് ചേർന്ന് തന്നെയുള്ള മറ്റൊരു പ്ലാനാണ് 39 രൂപയുടെ വൗച്ചർ പ്ലാൻ. ഈ പ്ലാനിലൂടെ ഉപഭോക്താവിന് 28 ദിവസത്തേക്ക് 30 രൂപ ടോക്ക് ടൈമും 100 എംബി ഡാറ്റയും വോഡാഫോൺ വാഗ്ദാനം ചെയ്യുന്നു.

രണ്ട് വിലകൂടിയ പ്ലാനുകളും

ഓൾ റൌണ്ടർ പാക്കുകൾക്ക് കീഴിൽ രണ്ട് വിലകൂടിയ പ്ലാനുകളും വോഡഫോൺ നൽകുന്നുണ്ട്. 145, 245 രൂപ നിരക്കുകളിലാണ് ഈ രണ്ട് പ്ലാനുകളും ലഭ്യമാവുക. ഇതിൽ 145 രൂപയുടെ പ്ലാനിൽ 42 ദിവസത്തേക്ക് 1 ജിബി ഡാറ്റയും ഫുൾ ടോക്ക് ടൈമും കമ്പനി ലഭ്യമാക്കുന്നു. 245 രൂപയുടെ പ്ലാനിലൂടെ മിനിറ്റിന് 30 പൈസ കോൾ നിരക്കും 2 ജിബി ഡാറ്റയും 84 ദിവസത്തെ കാലാവധിയിൽ നൽകുന്നു.

Best Mobiles in India

English summary
Vodafone has been making many changes in its prepaid plans to retain its subscribers. The company has now launched a new plan of Rs. 45 which will join existing plans that are priced at Rs. 35, Rs. 65, Rs. 95, and Rs. 245.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X